KeralaNEWS

ഇവിടത്തെ സമ്ബന്ന വർഗവും സവർണരും ചേർന്ന് മലയാള ഭാഷയെ മാറ്റിമറിച്ചു:ജയമോഹൻ

തിരുവനന്തപുരം: ഇന്ത്യൻ ഭാഷയിലെ ഏറ്റവും വലിയ ‘കുംഭകോണം’ നടന്നത് മലയാളത്തിലെന്ന് ജയമോഹൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദ്രാവിഡ സിംഹാസനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തമിഴിന് ഒരു പ്രത്യേകതയുണ്ട്. ഒരു സംസ്കൃതവാക്കു പോലുമില്ലാതെ എഴുതാനാകും. മലയാളത്തിന്റെ വാക്കിന്റ ഭണ്ഡാരം തമിഴാണ്, അഥവാ ആയിരുന്നു. എവിടെയോ വെച്ച്‌ മലയാളത്തിന്റെ വാക്കിന്റെ ഭണ്ഡാരം സംസ്കൃതമാക്കി മാറ്റി. അതാരാണെന്ന് പറഞ്ഞാല്‍ ഇവിടത്തെ സമ്ബന്ന വർഗവും സവർണരും ചേർന്നാണ്. കഴിഞ്ഞ നൂറുവർഷത്തിനിടെ ഇന്ത്യൻ ഭാഷയിലുണ്ടായ ഏറ്റവും വലിയ ‘കുംഭകോണ’മാണത്’, അദ്ദേഹം പറഞ്ഞു.

Signature-ad

സംസ്കൃതത്തെ ആധാരമാക്കി മുന്നോട്ട് പോയാല്‍ മലയാളത്തിന് ഇന്ന് ഇന്ത്യമുഴുവൻ പരന്നുകൊണ്ടിരിക്കുന്ന ഏകസംസ്കാരമെന്ന ചെളി ചവിട്ടാതിരിക്കാനാവില്ല. മാത്രമല്ല മലയാളം ഹൈന്ദവതയിലേയ്ക്ക് എത്തിച്ചേരും. സാംസ്കാരികമായ ചെറുത്ത് നില്‍പ്പിനുള്ള വഴി, കൂടുതല്‍ മലയാളം വാക്കുകളുള്‍പ്പെടുത്തുക എന്നത് തന്നെയാണ്. ശരാശരി മലയാളിക്ക് ശ്യാമസുന്ദരപുഷ്പമേ എന്നുപറഞ്ഞാല്‍ കവിതയാണ്. കറുത്ത ചന്തമുള്ള പൂവേ എന്നുപറഞ്ഞാല്‍ നാട്ടുപ്രയോഗവും. – മലയാളത്തില്‍ എഴുതുന്നത് കുറയുന്നതില്‍ ആകാംക്ഷയുയർന്നപ്പോള്‍ ജയമോഹൻ പറഞ്ഞു.

Back to top button
error: