KeralaNEWS

പല്ലുകളുടെ മഞ്ഞനിറം അകറ്റി വെണ്മ നല്‍കാം

ത്മവിശ്വാസത്തോടെ ചിരിക്കാൻ പല ആളുകളും മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം പല്ലിന്റെ മഞ്ഞനിറം തന്നെയാണ്. എന്നാല്‍ ഇനി വിഷമിക്കേണ്ട, മഞ്ഞനിറമുള്ള പല്ലുകള്‍ വെണ്മയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന പ്രതിവിധികള്‍ വീട്ടില്‍ തന്നെയുണ്ട്.

ഓയില്‍ പുള്ളിംഗ്

പല്ലുകളില്‍ അടിഞ്ഞുകൂടുന്ന കറയും നിറവ്യത്യാസവുമൊക്കെ അകറ്റാൻ സഹായിക്കുന്ന മികച്ച മാർഗ്ഗമാണ് ഓയിൽ പുള്ളിംഗ്.

Signature-ad

അല്പം ശുദ്ധമായ വെളിച്ചെണ്ണ വായില്‍ കൊണ്ട് കുലുക്കുഴിയാം. വെളിച്ചെണ്ണ അല്‍പനേരം വായില്‍ വെച്ചതിന് ശേഷം മാത്രം കുലുക്കുഴിയുക. വെളിച്ചെണ്ണ വായുടെ എല്ലാ ഭാഗത്തും പല്ലുകളിലും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഇത് പല്ലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം മോണയുടെ ആരോഗ്യവും കാത്തുസൂക്ഷിക്കുന്നു.
കുറഞ്ഞത് 10 – 15 മിനിറ്റ് എങ്കിലും വെളിച്ചെണ്ണ വായില്‍ വെച്ചിട്ട് വേണം കുലുക്കുഴിയാൻ.

ബേക്കിംഗ് സോഡ

ടൂത്ത്‌പേസ്റ്റിന് പകരം ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ രണ്ട് സ്പൂണ്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം ഈ മിശ്രിതം കൊണ്ട് പല്ലുകള്‍ തേക്കുക. ഇത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്യാവുന്നതാണ്.

ബ്രഷിങ് & ഫ്ളോസിംഗ്

പല്ലുകള്‍ക്ക് വെണ്മ നല്‍കാൻ എത്രയൊക്കെ പ്രകൃതിദത്ത മാർഗ്ഗങ്ങള്‍ പരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞാലും പല്ല് ബ്രഷ് ചെയ്യുന്നതിലും ഫ്ളോസ് ചെയ്യുന്നതിലും യാതൊരു വിട്ടുവീഴ്ചയും പാടില്ല. വായയിലെ ബാക്ടീരിയ വളർച്ച തടയുന്നതിനും പ്ലാക്ക് നീക്കം ചെയ്യുന്നതിനും ദന്താരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള അടിസ്ഥാന കാര്യങ്ങളാണ് ബ്രഷിങ്, ഫ്ളോസിംഗ്

Back to top button
error: