Social MediaTRENDING
News DeskFebruary 10, 2024
സൗദിയിൽ മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ; മഴയില്‍ കുതിര്‍ന്ന് മക്ക

റിയാദ്: സൗദി അറേബ്യയില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി ഒരാഴ്ച പിന്നിടും മുമ്ബ് മക്കയില്‍ മഴ.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ ആഹ്വാന പ്രകാരമാണ് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് മക്കയില്‍ മഴ പെയ്തത്. ഏതാനും ദിവസങ്ങളായുള്ള തണുപ്പിന് ശേഷം രാജ്യം ചൂടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചത്. മക്കയിലെ മഴയുടെ വീഡിയോ നിരവധി പേര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.