കൊച്ചി: മസ്സാജ് സെന്റർ കേന്ദ്രീകരിച്ചു രാസലഹരി വില്പന നടത്തിയ മൂവർ സംഘം കൊച്ചിയിൽ പിടിയില്‍.
കണ്ണൂർ തള്ളിപ്പറമ്ബ് സ്വദേശി അഷറഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജൂദീൻ എന്നിവരാണ് പിടിയിലായത്.
ഇവരുടെ ഇടപ്പള്ളി പച്ചാളം ആയുർവേദ മന മസ്സാജ് പാർലറില്‍ നിന്നാണ് 50 ഗ്രാo ഗോള്‍ഡൻ മെത്ത് പിടികൂടിയത്.എറണാകുളം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ പാർലറില്‍ നിന്ന് MDMA വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്ന് കണ്ടെടുത്തത്.
സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവില്‍ MDMA ഒളിപ്പിച്ചു വില്പന നടത്തുന്ന സംഘമാണ് ഇവർ. മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാർ ആയിരുന്നെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.