കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ കാസർകോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ ഒരാള്‍ ഗാരന്റിയുമായി ഇറങ്ങിയിരിക്കുകയാണ്. 10 കൊല്ലം ഈ നാടിനെ കബളിപ്പിക്കാൻ പ്രഖ്യാപിച്ച ഗാരന്റികളെക്കുറിച്ചു പറഞ്ഞശേഷംമതി പുതിയ ഗാരന്റികള്‍. നാടിനെ വിഭജിക്കാനുള്ള ഇത്തരം തട്ടിപ്പുകളില്‍ ജനങ്ങള്‍ വീഴില്ലെന്ന് ബി.ജെ.പി. മനസ്സിലാക്കണം.
കത്തിയെരിയുന്ന മണിപ്പുരില്‍ പോകാൻ നേരമില്ലാത്തയാള്‍ പത്തുദിവസത്തിനുള്ളില്‍ രണ്ടുപ്രാവശ്യം തൃശ്ശൂരില്‍ വന്നു. തൃശ്ശൂരങ്ങ് എടുക്കാൻവേണ്ടിയിട്ടാണെന്നാണ് പറയുന്നത്. ആ പൂതി മനസ്സില്‍വെച്ചാമതി. എത്രപ്രാവശ്യം മോദി വന്നാലും കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് തുറക്കാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.