Month: February 2024
-
NEWS
ദക്ഷിണ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 31 പേർ കൊല്ലപ്പെട്ടു
ഗാസ: റാഫയിലെ ദക്ഷിണ ഗാസ സിറ്റിയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 31 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു. യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിന്റെ സ്‌കൂളിന് നേർക്കായിരുന്നു ആക്രമണം.ഗാസയിലെ യുഎന്‍ ആസ്ഥാനത്തിന് അടിയിലായി ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ ആക്രമണം. നൂറുകണക്കിന് മീറ്ററുകള്‍ നീണ്ട് കിടക്കുന്നതാണ് ഈ തുരങ്കമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.പലസ്തീനികള്‍ക്കുള്ള സഹായ കേന്ദ്രത്തെ ഹമാസ് ചൂഷണം ചെയ്യുന്നതിന്റെ പുതിയ തെളിവാണിതെന്നും ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎ വലിയ ആരോപണങ്ങള്‍ക്ക് നടുവിലാണ് നേരത്തെ നില്‍ക്കുന്നത്. ഇവര്‍ക്കുള്ള ഫണ്ടിംഗ് പല രാജ്യങ്ങളും ആരോപണങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു. യുഎന്‍ ഏജന്‍സിയുടെ സ്റ്റാഫുകള്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ തന്നെ ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം. ആക്രമണം നടന്ന മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാഫ മേഖലയില്‍ മൂന്നോളം…
Read More » -
Kerala
തിരുവനന്തപുരത്ത് ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം:പേയാട് യുവാവ് കുത്തേറ്റ് മരിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.പേയാട് കാരാംകോട്ട്കോണം സ്വദേശി 24 വയസുകാരൻ ശരത് ആണ് കൊല്ലപ്പെട്ടത്. ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പരിക്കേറ്റ രണ്ട് പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്: 15 സീറ്റില്‍ സി.പി.എം, 4 സീറ്റില്‍ സി.പി.ഐ, ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിയില്‍ 15 സീറ്റില്‍ സി.പി.എമ്മും നാല് സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സിപിഎം 16 സീറ്റിലും നാല് സീറ്റില്‍ സി.പി.ഐയും ആണ് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയതോടെയാണ് അവര്‍ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നല്‍കിയത്. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം.
Read More » -
Kerala
സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, പോർട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടി വീട്ടില്‍ സേവ്യർ മകൻ എഡ്വിൻ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍ യുവതിയുടെ പേരില്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നിർമ്മിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വരവെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
Read More » -
Kerala
റിട്ട. എസ്‌ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ സ്വര്‍ണമാല തട്ടിയെടുത്ത 32കാരി നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്
തിരുവനന്തപുരം: റിട്ട. എസ്‌ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ പിടിയിലായ യുവതി നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ് വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്‌ഐ ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന മാല കവർന്ന കേസിൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ആണ് ജലക്ഷ്മി വയോധികരായ ദമ്ബതികളുടെ വീട്ടില്‍ എത്തുന്നത്.തുടര്‍ന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ ജയലക്ഷ്മിയും അകത്തുകയറി. വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡിലേക്ക് ഇറങ്ങിയ യുവതി സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെയാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ വൃദ്ധ ദമ്ബതികള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്…
Read More » -
India
777 കോടി രൂപ! 100 വര്‍ഷം ആയുസ് പ്രതീക്ഷിച്ച ബിജെപിയുടെ സ്വപ്ന പദ്ധതി വെറും 18 മാസത്തിനുള്ളില്‍ ഉപയോഗശൂന്യം !!
ന്യൂഡൽഹി: 777 കോടി മുടക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്ന പ്രഗതി മൈതാനിയിലെ ബിജെപിയുടെ സ്വപ്‌ന തുരങ്കം വെറും 18 മാസത്തിനുള്ളില്‍ ഉപയോഗശൂന്യം !! തുരങ്കത്തില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടുവെന്ന് ഡെല്‍ഹി പിഡബ്യുഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ തുരങ്കം ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്താനാകില്ലെന്നും പൂർണമായി പുനർ നിർമിക്കേണ്ടി വരുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. തുരങ്കം ഇപ്പോള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയെന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ അറിയിപ്പില്‍ പറയുന്നു. കേന്ദ്രമാണ് പദ്ധതിക്ക് പണം അനുവദിച്ചത്. ഗുരുതരമായ സാങ്കേതിക പോരായ്മകള്‍ കാരണം സർക്കാരിന് നഷ്ടം സംഭവിച്ചതായും നോട്ടീസില്‍ പറയുന്നു. പദ്ധതിക്ക് 100 വർഷമോ അതില്‍ കൂടുതലോ ആയുസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രഗതി മൈതാനം തുരങ്കം 2022 ജൂണ്‍ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഡെല്‍ഹിയുടെ മധ്യഭാഗത്തെ നഗരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളുമായും സമീപ നഗരങ്ങളായ നോയിഡ, ഗാസിയാബാദ് എന്നിവയുമായും ബന്ധിപ്പിക്കുന്നതിനാണ് 1.3 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം നിർമ്മിച്ചത്. 2023 സെപ്തംബറില്‍ ഇന്ത്യയില്‍…
Read More » -
Kerala
എറണാകുളത്തിന്റെ റയിൽവെ വികസനത്തിന് പൊന്നുരുന്നിയിൽ പുതിയ ടെർമിനൽ:ഹൈബി ഈഡൻ എം.പി
കൊച്ചി: എറണാകുളത്തിന്റെ റെയില്‍ വികസനം യാഥാർത്ഥ്യം ആകണമെങ്കിൽ പൊന്നുരുന്നിയിൽ പുതിയ ടെർമിനൽ നിർമ്മിക്കുകയാണ് വേണ്ടതെന്ന് ഹൈബി ഈഡൻ എം.പി. എറണാകുളം ടൗണ്‍, ജംഗ്ഷൻ റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനം പുരോഗമിക്കയാണെങ്കിലും ട്രാക്കുകളുടെ എണ്ണം വർദ്ധിക്കുന്നില്ല. വലിയ തോതില്‍ വികസനം വേണമെങ്കില്‍ നഗരമദ്ധ്യത്തില്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 110 ഏക്കർ പൊന്നുരുന്നിയിലെ ഭൂമിയില്‍ പുതിയ ടെർമിനല്‍ പണിയണമെന്നാണ് എം.പി. ആവശ്യപ്പെട്ടത്. നിലവില്‍ തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കും ചരക്കു വണ്ടികളും മറ്റും നിറുത്തിയിടുന്നതിനുമായാണ് ഈ കണ്ണായ സ്ഥലം വിനിയോഗിക്കുന്നത്. അന്തർദേശിയ നിലവാരത്തിലുള്ള റെയില്‍വെ സ്റ്റേഷനായി പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ മാറ്റാനാകും. 30 വർഷത്തെ റെയില്‍വെ ആവശ്യങ്ങള്‍ നിറവേറ്റാൻ പുതിയ ടെർമിനലിന് കഴിയുമെന്ന റിപ്പോർട്ട് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ. റെയില്‍) കെ. റെയില്‍ ദക്ഷിണ റെയില്‍വേയ്ക്ക് സമർപ്പിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാം. 4 പ്ലാറ്റുഫോമുകള്‍, 2 പാർസല്‍ ലൈനുകള്‍, 1 പിറ്റ് ലൈൻ, 2 സ്റ്റേബിളിംഗ് ലൈനുകള്‍, വാഗണ്‍ എക്‌സാമിനേഷൻ ലൈൻ തുടങ്ങിയവയാണ്…
Read More » -
Kerala
ആലപ്പുഴയില്‍ നിന്നും കൊല്ലൂര്‍ മൂകാംബികയിലേക്ക് കെഎസ്ആർടിസി ബസ്
ആലപ്പുഴ:ഏറ്റവും കൂടുതല്‍ മലയാളികള്‍ ദർശനത്തിനെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും കെഎസ്‌ആർടിസി ബസുകള്‍ കൊല്ലൂരേക്ക് സർവീസുകൾ നടത്തുന്നുണ്ട്.തീർത്ഥാടകർക്കും സഞ്ചാരികള്‍ക്കുമായി കെഎസ്‌ആർടിസി കൊല്ലൂർ മൂകാംബികാ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് സർവീസ് നടത്തുകയാണ്. നേരിട്ട് കൊല്ലൂരില്‍ എത്താം എന്നതു മാത്രമല്ല ക്ഷേത്ര ദര്‍ശനം നടത്താൻ കഴിയുന്ന വിധത്തില്‍ സമയ ക്രമീകരണമാണ് ഈ ബസിനുള്ളത് എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ആലപ്പുഴ യൂണിറ്റില്‍ നിന്നും എന്നും വൈകിട്ട് 04.00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:00 ന് കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമീകരണം. 14 മണിക്കൂർ ആണ് യാത്രാ സമയം. 877 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴ – ചേർത്തല – എറണാകുളം – വൈറ്റില ഹബ് – ആലുവ – അങ്കമാലി – ചാലക്കുടി – തൃശൂർ – കോഴിക്കോട് – കണ്ണൂർ – പയ്യന്നൂർ – കാസർകോട് – മംഗലാപുരം – ഉഡുപ്പി- കൊല്ലൂർ എന്നതാണ്…
Read More » -
Kerala
ഇനി രണ്ടു ദിവസം മാത്രം;79,900 രൂപ വിലയുള്ള 128 ജിബി ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക്
വാലൻ്റൈൻസ് ദിനത്തിന് മുന്നോടിയായി ആപ്പിള്‍ ഐഫോണ്‍ 15-ന് വില കുറച്ചുകൊണ്ട് ഫ്ലിപ്കാർട്ട്.79,900 രൂപയുടെ 128 ജിബി ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക് വാലെന്റൈൻസ് ഡേയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കും. ആപ്പിളിൻ്റെ മുൻനിര ഐഫോണ്‍ 15 സീരീസിലെ ഏറ്റവും മൂല്യമുള്ള മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 15. സ്വന്തമായി ഉപയഗിക്കാനോ അല്ലെങ്കില്‍ വാലൻ്റൈൻസ് ഡേ സമ്മാനമായോ നല്‍കാൻ കഴിയും വിധമാണ് ഫ്ലിപ്കാർട്ട് ഈ ഓഫറിലൂടെ അവസരമൊരുക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 15-ല്‍ പുതിയ ചിപ്‌സെറ്റ്, ഡൈനാമിക് ഐലൻഡ്, യുഎസ്ബി-സി പോർട്ട്, 48 എംപി ക്യാമറ സജ്ജീകരണം എന്നിവ ഉള്‍പ്പെടുന്നു.
Read More » -
NEWS
അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന്
അബുദാബി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികള്‍ ഉള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിൽ നിര്‍മ്മാണം ആരംഭിച്ചു. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്‍റെ ഉയരം. ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്ബങ്ങളില്‍ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പന.ശിലാരൂപങ്ങള്‍ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്.…
Read More »