Month: February 2024
-
Kerala
50 ശതമാനം നിരക്കിളവ്; നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രൊ
കൊച്ചി: ഐഎസ്‌എല്‍ മത്സരം നടക്കുന്ന സാഹചര്യത്തില്‍ നാളെ അധികസർവീസുമായി കൊച്ചി മെട്രൊ. ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്‌എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവുമുണ്ട്.
Read More » -
NEWS
യുഎസ് ആക്രമണം ; യെമനിൽ 17 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍
സൻഅ: യുഎസ് ആക്രമണത്തില്‍ 17 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി യെമനിലെ ഹൂതികള്‍. ശനിയാഴ്ച തലസ്ഥാനമായ സൻഅയിൽ പൊതു ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ഔദ്യോഗിക മാധ്യമത്തിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ-ബ്രിട്ടീഷ് ആക്രമണത്തിലായിരുന്നു മരണങ്ങൾ.ഹൂതി കേന്ദ്രങ്ങൾക്കു നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.
Read More » -
Movie
ഈ വര്‍ഷവും മമ്മുക്കാ ഇങ്ങെടുത്തു; ‘ഭ്രമയുഗം’ ട്രെയിലര്‍ കണ്ട് കിളിപാറി പ്രേക്ഷകര്‍
ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗം’. റെഡ് റെയ്ന്‍, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ഇനി അഞ്ച് ദിവസമാണ് ചിത്രത്തിന്റെ റിലീസിന് ഉള്ളത്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിത ഈ അവസരത്തില്‍ ഭ്രമയുഗം ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2.38 മിനുട്ടാണ് ട്രെയിലര്‍ ഉള്ളത്. ഞെട്ടിപ്പിക്കുന്ന ട്രെയിലറാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയുടെ ഈ വര്‍ഷവും മമ്മൂട്ടി എടുത്തുവെന്നാണ് ട്രെയിലര്‍ കണ്ട് ആരാധകര്‍ പറയുന്നത്. അതേസമയം, മമ്മൂട്ടി നെഗറ്റീവ് ടച്ചില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 15ന് തീയറ്ററില്‍ എത്തും. മമ്മൂട്ടിയ്ക്ക് ഒപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവരെയെല്ലാം ട്രെയിലറില്‍…
Read More » -
NEWS
ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചയുടൻ കുഴഞ്ഞുവീണ് പ്രവാസിയായ യുവാവ് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദർമുള്ളേഴ്സ് ആശുപത്രിയില്‍ വച്ചാണ് കാസർകോട് വലിയപറമ്ബ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ് (26) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് യുവാവ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. എം.കെ അഹമ്മദിന്റെയും നൂറുജഹാന്റെയും മകനാണ്. സഹോദരങ്ങള്‍: ഷബാന, അഫ്സാന, മറിയംബി.
Read More » -
Kerala
സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണു: പ്രിന്‍സിപ്പാള്‍ മരിച്ചു
കോഴിക്കോട്: സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശിയുമായ എ.കെ ഹാരിസ് (49) ആണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഇര്‍ഷാദിയ കോളജ് പ്രിന്‍സിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മലപ്പുറം മാസ് കോളജ് അധ്യപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഡൂര്‍ എ.കെ കുഞ്ഞിമൊയ്തീന്‍ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്.
Read More » -
Crime
മക്കള്‍ക്ക് വിഷംനല്‍കിയശേഷം ആത്മഹത്യാശ്രമം; ബ്രിട്ടനില്‍ മലയാളി യുവതി അറസ്റ്റില്‍
ലണ്ടന്‍: മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബ്രിട്ടനില്‍ മലയാളി യുവതി അറസ്റ്റില്‍. ഈസ്റ്റ് സസെക്സ് ഹണ്ടേഴ്സ് വേയില്‍ താമസിക്കുന്ന ജിലുമോള്‍ ജോര്‍ജി(38)നെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഹണ്ടേഴ്സ് വേയിലെ വീട്ടില്‍ ജിലുമോളെയും ഒമ്പതും 13-ഉം വയസ്സ് പ്രായമുള്ള കുട്ടികളെയും വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. വിവരം കിട്ടിയതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സ് സര്‍വീസും മൂവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് വിഷംനല്‍കിയ ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് ആശുപത്രിവിട്ട യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടികളും ആശുപത്രി വിട്ടു. അറസ്റ്റ് ചെയ്ത പ്രതിയെ ശനിയാഴ്ച ബ്രൈറ്റണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് എട്ടുവരെ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു ചീഫ് ഇന്‍സ്പെക്ടര്‍ മാര്‍ക്ക് ഇവാന്‍സിന്റെ പ്രതികരണം. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കേസില്‍ അന്വേഷണം അതിവേഗത്തില്‍ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Crime
ബന്ധുവിനെ മര്‍ദിച്ചത് ചോദിക്കാനെത്തി: യുവാവിനെ ബീയര്‍ കുപ്പിക്ക് കുത്തിക്കൊന്നു
തിരുവനന്തപുരം: മലയന്‍കീഴില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ബീയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു. കാരങ്കോട്ട്‌കോണം സ്വദേശി ശരത് (24) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ അഖിലേഷ് എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബീയര്‍ക്കുപ്പി പൊട്ടിച്ച് യുവാക്കളെ കുത്തിയ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണു സംഭവം. സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന ഉത്സവത്തില്‍ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട് മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ സമീപവാസിയായ രാജേഷ് ഇവിടേക്ക് എത്തി. പിന്നീട് രാജേഷും അരുണും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാജേഷിനെ അരുണ്‍ മര്‍ദിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ രാജേഷിന്റെ ബന്ധുക്കളായ ശരത്, അഖിലേഷ് എന്നിവരെ ബീയര്‍ക്കുപ്പി കൊണ്ടു കുത്തുകയായിരുന്നു.
Read More » -
Sports
ഏഷ്യൻ ഫുട്ബോൾ കിരീടം വീണ്ടും ഖത്തറിന്
ദോഹ: ഏഷ്യൻ ഫുട്ബോൾ കിരീടം വീണ്ടും ഖത്തറിന്.ഇന്നലെ നടന്ന ഫൈനലിൽ ആതിഥേയരായ ഖത്തർ 3–1നു ജോർദാനെയാണ് പരാജയപ്പെടുത്തിയത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അക്രം അഫിഫാണ് ഖത്തറിന്റെ 3 ഗോളുകളും നേടിയത്. 22, 73, 90+5 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നായിരുന്നു 3 ഗോളുകളും. ഖത്തർ ക്ലബ് അൽ സാദിന്റെ താരമാണ് ഹാട്രിക് നേടിയ ഇരുപത്തേഴുകാരൻ അഫിഫ്. 67–ാം മിനിറ്റിൽ യാസൻ അൽ നയ്മത്ത് ജോർദാന്റെ ഏകഗോൾ നേടി. ഖത്തറിന്റെ 2–ാം ഏഷ്യൻ കപ്പ് കിരീട വിജയമാണിത്.ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററും അഫിഫാണ് (8). 2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിലൂടെ കന്നിക്കിരീടമണിഞ്ഞ ഖത്തർ ഇത്തവണ സ്വന്തം മണ്ണിൽ ഒരു കളിപോലും തോൽക്കാതെയാണ് കിരീടത്തിലെത്തിയത്. അതേസമയം ജോർഡന്റെ ആദ്യ ഫൈനൽ പ്രവേശനമായിരുന്നു ഇത്.
Read More »

