KeralaNEWS

തിരുവനന്തപുരത്ത് ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം:പേയാട്  യുവാവ് കുത്തേറ്റ് മരിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.പേയാട് കാരാംകോട്ട്കോണം സ്വദേശി 24 വയസുകാരൻ ശരത് ആണ് കൊല്ലപ്പെട്ടത്.

ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിനിടെയുണ്ടായ തർക്കമാണ്  കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

Signature-ad

സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പരിക്കേറ്റ രണ്ട് പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: