https://det.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി ഫെബ്രുവരി 16 നു മുമ്ബ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
ഗവ. ഐ.ടി.ഐ കളമശേരി ക്യാംപസില്‍ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) കളമശേരി എന്ന സ്ഥാപനത്തില്‍ നടത്തുന്ന അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സായ ഓപ്പറേഷൻ ആൻഡ് മെയിന്‍റനൻസ് ഒഫ് മറൈൻ ഡീസല്‍ എൻജിൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ എ.വി.ടി.എസ് കളമശേരിയില്‍ നേരിട്ട് നല്‍കാം.
മെക്കാനിക് ഡീസല്‍/മെക്കാനിക് മോട്ടോർ വെഹിക്കിള്‍ ഐ.ടി.ഐ ട്രേഡുകള്‍ (എൻ.ടി.സി) പാസായവർക്കോ / മൂന്ന് വർഷത്തെ പ്രാക്ടിക്കല്‍ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോണ്‍സർഷിപ്പോടുകൂടിയോ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2557275, 9847964698.