KeralaNEWS

സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ ഒന്നു മുതല്‍

തിരുവനന്തപുരം: സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗത്തില്‍ തീരുമാനം.

പ്രൈമറി, ഹൈസ്കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ക്ക് മാർച്ച്‌ ഒന്ന് മുതല്‍ 27 വരെയായിരിക്കും പരീക്ഷ.

എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്കൂളുകളില്‍ മാർച്ച്‌ 18 മുതല്‍ 26 വരെയായിരിക്കും വാർഷിക പരീക്ഷ.

Back to top button
error: