മലപ്പുറം: മൂന്നര കിലോ കഞ്ചാവുമായി രണ്ടു പശ്ചിമ ബംഗാള്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ശാരിയാത്ത് സർദാർ, ആബിദ് പുർക്കെറ്റ് എന്നിവരാണ് ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ പെരിന്തല്‍മണ്ണ ടൗണില്‍ എത്തിയ ശേഷം ഓട്ടോയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലയിലേക്ക് അതിഥി തൊഴിലാളികള്‍ വഴി ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിൻ വഴി കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കർശന പരിശോധന നടത്തിയത്.
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട പ്രദേശ വസതികള്‍ ഉള്‍പ്പെടെയുള്ള ചെറുകിട കച്ചവടക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരം പൊലീസിന് ലഭ്ഹിച്ചത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.കെ.സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പെരിന്തല്‍മണ്ണ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്.