പാമ്പാടി: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടന് എംപി നിര്‍വഹിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് വാങ്ങിയത്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. പ്രിന്‍സ് എ, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി ഞായര്‍കുളം എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ബസിന്റെ ആദ്യയാത്രയില്‍ തോമസ് ചാഴികാടന് എം പിയും പങ്കാളിയായി.