വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാര്‍ഥിനെ (20) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തേ ഉണ്ടായിരുന്ന 12 പേര്‍ക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ആകെ 18 പ്രതികള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
എസ്എഫ്ഐ നേതാക്കള്‍ അടക്കം 12 പേര് ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന് പ്രസിഡന്റും അടക്കം 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവില്‍ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണ്. തൂങ്ങിയതാണു മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.