പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളേജില്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജയ്സണെ കോളജില്‍ നിന്ന് പുറത്താക്കി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്ജിന്റേതാണ് നടപടി.
സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാത്ത ആറന്മുള പോലീസിനെതിരെ സമരം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായിട്ടും ഡിവൈഎഫ്ഐ നേതാവ് ജയ്സണ്‍ ജോസഫിനെ മാനേജ്മെന്റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്സണെ ഉടനടി കോളേജില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂട്ടിയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ ജയ്സണെ പുറത്താക്കുമെന്ന നിലപാടിലേക്ക് മാനേജ്മെന്റ് എത്തുകയായിരുന്നു.