IndiaNEWS

കൃത്യമായ വിവരങ്ങളില്ല;  എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അവകാശികള്‍ക്ക് നല്‍കാനാതെ 28 ലക്ഷം കോടി രൂപ

കൊച്ചി: കൃത്യമായ വിവരങ്ങളില്ലാത്തതിനെ തുടർന്ന് എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അവകാശികള്‍ക്ക് നല്‍കാനാതെ 28 ലക്ഷം കോടി രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് വിവരം.

ഇതില്‍ നിന്ന് 35,000 കോടി വൻകിട കോർപറേറ്റുകള്‍ക്ക്‌ കേന്ദ്രസർക്കാർ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ എത്ര തിരികെ കിട്ടിയെന്ന എം.പിമാരുടെ ചോദ്യത്തിന് പാർലമെന്റില്‍ നിന്ന് വ്യക്തമായ മറുപടി കിട്ടിയിട്ടില്ലെന്ന് പി.എഫ് പെൻഷൻകാർ ആരോപിക്കുന്നു.

പത്ത് കൊല്ലം മുമ്ബുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് പ്രധാനമായും നൂലാമാലകളില്‍ കുടുങ്ങിയിരിക്കുന്നത്. പെൻഷൻ പദ്ധതിയില്‍ ചേരുമ്ബോള്‍ പൂർണ വിവരങ്ങള്‍ നല്‍കാൻ കഴിയാത്തവരുണ്ട്. ഇവ ശരിയാക്കാൻ വേണ്ടത്ര അവസരങ്ങളുമുണ്ടായിട്ടില്ല. വിരമിച്ചതിനുശേഷം പെൻഷന് അപേക്ഷിക്കുമ്ബോഴാണ് കുരുക്കുകളെപ്പറ്റി അറിയുക. മതിയായ രേഖകള്‍ പിന്നീട് നല്‍കിയാലും  അവചേർക്കുന്നതും ആനുകൂല്യം നല്‍കുന്നതും അനിശ്ചിതമായി നീളാറുണ്ട്. നിരവധിതവണ പി.എഫ് ഓഫീസില്‍ കയറിയിറങ്ങിയാലും കാര്യം നടക്കാത്ത സ്ഥിതിയുണ്ടെന്നും പെൻഷൻകാർ പറയുന്നു.

Signature-ad

 

അപ്പോളോ ടയേഴ്‌സില്‍ നിന്ന് വിരമിച്ച പേരാമ്ബ്ര സ്വദേശി ശിവരാമൻ ആനുകൂല്യം കിട്ടുന്നതിലുള്ള കാലതാമസത്തെ തുടർന്ന് ഈയിടെ ആത്മഹത്യ ചെയ്തിരുന്നു. മുൻപ് ജോലിയില്‍ പ്രവേശിച്ചവരില്‍ പലരുടെയും ജനനതീയതിയില്‍ തെറ്റുണ്ട്. ആധാർ കാർഡ് പ്രകാരം വിവരങ്ങള്‍ ചേർത്തവർക്ക് പ്രശ്‌നമില്ല. അതിന് മുൻപ് പലരുടെയും ജനനവർഷം മാത്രമാണ്‌ രേഖകളിലുള്ളത്. തീയതിയില്ല. പലരും ഇത് പിന്നീടാണ് തിരുത്തിയത്.

 

പൂട്ടിയ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാൻ കഴിയാത്തതാണ് മറ്റൊരു പ്രശ്‌നം. തൊഴിലാളിയുടെ സേവനവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് യാതൊരു മാർഗവുമില്ല.പെൻഷണറുടെ പ്രായപൂർത്തിയാകാത്ത മക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നതിലും പ്രശ്‌നങ്ങളുണ്ട്.

Back to top button
error: