KeralaNEWS

ലഹരി പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച യുവതികൾ പിടിയില്‍

കൊല്ലം: ലഹരി പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മൂന്ന് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചവറ പഴഞ്ഞിക്കാവ് വൈങ്ങോലില്‍ വീട്ടില്‍ സുലജ പാപ്പച്ചൻ (51), ഇവരുടെ മരുമക്കളായ ലയ ദാസ് (24), രശ്മി (28) എന്നിവരെയാണ് ചവറ പോലീസ് പിടികൂടിയത്.

ചവറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.സി.പി.ഒ ആയ ബി. ഉഷയെയാണ് ഇവർ സംഘംചേർന്ന് ഉപദ്രവിച്ചത്.

Signature-ad

കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ സ്പെഷല്‍ ഓപറേഷന്‍റെ ഭാഗമായി ചവറ സ്റ്റേഷനില്‍നിന്നുള്ള പൊലീസ് സംഘം ഇവരുടെ വീട്ടില്‍ പരിശോധനക്കെത്തിയിരുന്നു. വീടിന്‍റെ വടക്ക് വശത്ത് റോഡില്‍ പാർക്ക് ചെയ്തിരുന്ന കാർ പരിശോധിക്കാൻ ശ്രമിച്ചപ്പോള്‍ ഇവർ പൊലീസ് സംഘത്തിന് നേരെ അസഭ്യവർഷം നടത്തുകയും എസ്.സി.പി.ഒ ഉഷയുടെ കൈ ബലമായി പിടിച്ച് തിരിക്കുകയുമായിരുന്നു.

സംഭവത്തിൽ ഉഷയുടെ കൈയുടെ കുഴ തെറ്റിയിരുന്നു  തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ചവറ ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

Back to top button
error: