SportsTRENDING

ഐ.എസ്.എല്‍: ജംഷഡ്പുര്‍ -നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളില്‍ ബുധനാഴ്ച നടന്ന ജംഷഡ്പുർ എഫ്.സി -നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു.

33ാം മിനിറ്റില്‍ ജംഷഡ്പുർ ആണ് ആദ്യം മുന്നിലെത്തിയത്. ഇംറാൻ ഖാൻ ബോക്സിന് മധ്യത്തില്‍നിന്ന് പായിച്ച ഷോട്ട് നേരെ നോർത്ത് ഈസ്റ്റിന്റെ വലയില്‍ പതിക്കുകയായിരുന്നു.

Signature-ad

66ാം മിനിറ്റില്‍ ജിതില്‍ മടത്തിലില്‍നിന്ന് പാസ് സ്വീകരിച്ച്‌ ബോക്സിന് പുറത്തുനിന്ന് മുഹമ്മദ് അലി ബിമാമിർ തൊടുത്ത ഒരു വലംകാല്‍ ഷോട്ട് ജംഷഡ്പുർ ഗോള്‍ കീപ്പറെ കീഴ്പ്പെടുത്തിയതോടെ മത്സരം (1-1) സമനിലയിൽ ആകുകയായിരുന്നു.

Back to top button
error: