Month: January 2024
-
Crime
യുവാവിനെ കുത്തി രക്ഷപ്പെട്ടു; പിന്നാലെ പ്രതി സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു
കോഴിക്കോട്: തിങ്കളാഴ്ച വൈകിട്ട് കൊടുവള്ളി പാലക്കുറ്റിയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒന്നാംപ്രതിയായ പാലക്കുറ്റി കുന്നുമ്മല്‍ മുഹമ്മദ് നിസാര്‍ (ചോട്ടാ നിസാര്‍ -36) കൊടുവള്ളി പോലീസിന്റെ പിടിയില്‍. സാമ്പത്തിക ഇടപാടു സംബന്ധിച്ച വാക്തര്‍ക്കത്തിനിടെയാണ് കൊടുവള്ളി നെല്ലോറമ്മല്‍ ഷമീറി(36)നെ ചോട്ടാ നിസാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കാലില്‍ കുത്തേറ്റ ഷമീറിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഷമീറിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷമീറും നിസാറിന്റെ സഹോദരന്‍ ഹക്കീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതിയായ ഹക്കീം പിടിയിലാവാനുണ്ട്. തിങ്കളാഴ്ച രാത്രി നിസാര്‍ സഞ്ചരിച്ച ബൈക്ക് മൂഴിക്കലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ചേവായൂര്‍ പോലീസ് പിടികൂടിയ ഇയാളെ പിന്നീട് കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
മുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി
കാസര്‍കോട്: അയല്‍വീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേല്‍പിച്ചു. നിലവിളികേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന സുലൈമാന്‍ ദമ്പതികളുടെ മകന്‍ ബഷീറിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വീട്ടില്‍ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയല്‍വാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.
Read More » -
India
ഡൽഹി വീണ്ടും കൊടുശൈത്യത്തിലേക്ക്; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു
ന്യൂഡൽഹി: കുറഞ്ഞ താപനില നാലു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ രാജ്യതലസ്ഥാനം ബുധനാഴ്ച വീണ്ടും കൊടുംശൈത്യത്തിലേക്ക് വീണു. ഇതേത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ വൈകി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ നിരവധി ട്രെയിനുകളും വൈകി. ഉത്തരേന്ത്യയിലെ മറ്റ് സ്ഥലങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ശ്രീ ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദർജംഗ്, ബറേലി, ലക്നോ, ബഹ്റൈച്ച്, വാരാണസി, പ്രയാഗ്രാജ്, തേസ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചാപരിധി പൂജ്യമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത രണ്ടുദിവസം കൂടി ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Read More » -
Kerala
സമസ്ത നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്തിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍; ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം
മലപ്പുറം: എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. സത്താര്‍ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നല്‍കുമെന്നും സമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ കുറെ നാളായി സമസ്തയിലെ മുസ്ലീം ലീഗിനെ അനുകൂലിക്കുന്നവരും എതിര്‍വിഭാഗവും തമ്മില്‍ ഭിന്നത രൂക്ഷമാണ്. പരസ്യപ്പോര് തുടരുന്ന സാഹചര്യത്തിലാണ് 10 വര്‍ഷം മുന്‍പുള്ള കത്ത് ചൂണ്ടിക്കാട്ടി സത്താര്‍ പന്തല്ലൂരിനെതിരെ എതിര്‍വിഭാഗത്തിന്റെ നീക്കം. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടിഎം കോട്ടുമല ബാപ്പു മുസ്ലിയാര്‍, സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്താണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. സംഘടനയില്‍ ഭിന്നതയുണ്ടാക്കാന്‍ സത്താര്‍ പന്തല്ലൂരാണ് അന്ന് കത്ത് തയ്യാറാക്കിയതെന്നാണ് ആരോപണം. കൈവെട്ട് പ്രസംഗത്തില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ സത്താര്‍…
Read More » -
Kerala
കെഎസ്ആർടിസി ബസിനു പിന്നിൽ കല്ലട ബസ് ഇടിച്ച് അപകടം
പാലക്കാട്: കെഎസ്ആർടിസി ബസിനു പിന്നിൽ കല്ലട ബസ് ഇടിച്ച് അപകടം.തിരുവല്ല – പാലക്കാട് സൂപ്പർ ഫാസ്റ്റ് ആണ് അപകടത്തിൽ പെട്ടത് പാലക്കാട് കണ്ണാടി എന്ന സ്ഥലത്ത് വച്ചാണ് അപകടം. മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ കെഎസ്ആർടിസി ബസ് കാറിലിടിക്കുകയും പിന്നാലെ വന്ന കല്ലട ബസ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
Read More » -
Crime
വീഡിയോ കോളിലൂടെ ഗൂഗിള്‍ പേ തുറപ്പിക്കും, ഒ.ടി.പി ഇല്ലാതെയും പണം തട്ടും; ഓണ്‍ലൈന്‍ തട്ടിപ്പിന് പുതിയ രീതി
കോഴിക്കോട്: ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കാന്‍ പുതിയ രീതിയുമായി തട്ടിപ്പു സംഘം. പണം നിക്ഷേപിക്കാനെന്ന് പറഞ്ഞ് വീഡിയോ കോളിലൂടെ ഗൂഗിള്‍ പേ തുറപ്പിച്ചാണ് പണം തട്ടുന്നത്. പട്ടാളക്കാരനെന്ന വ്യാജേന വന്ന കോള്‍ വഴി കോഴിക്കോട്ടെ മത്സ്യവ്യാപാരിക്ക് ഇരുപത്തിരണ്ടായിരം രൂപയാണ് നഷ്ടപ്പെട്ടത്. ഗൂഗിള്‍ പേ തുറപ്പിച്ച ശേഷം കൃത്യമായ നിര്‍ദേശങ്ങള്‍ വന്നു. ആദ്യം പേ ബില്‍സ് എന്ന ഓപ്ഷന്‍ എടുക്കാന്‍ പറഞ്ഞു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ്‌സ് എന്ന പോയിന്റില്‍ ക്ലിക് ചെയ്യാനും ശേഷം പിന്നെ ഒരു ബാങ്ക് സെലക്റ്റ് ചെയ്യാനും പറഞ്ഞു. വീഡിയോ കോള്‍ ചെയ്തയാള്‍ പറഞ്ഞ ആറക്ക നമ്പര്‍ കൂടി ടൈപ്പ് ചെയ്തു. സംശയം ഒട്ടും തോന്നാതിരുന്നതിനാല്‍ അടുത്ത ഘട്ടത്തില്‍ സ്വന്തം പിന്‍ നമ്പര്‍ കൂടി നല്‍കി. ഇതോടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന ഇരുപത്തിരണ്ടായിരത്തി ഒരുനൂറ്റി ഒമ്പത് രൂപയും നഷ്ടമായി.
Read More » -
Kerala
രാഹുലിന് നിര്‍ണായകം: ജാമ്യ ഹര്‍ജികള്‍ കോടതിയില്‍, പ്രതിഷേധം കടുപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബി വി ശ്രീനിവാസ് പങ്കെടുക്കുന്ന നൈറ്റ് മാര്‍ച്ചും നടക്കും. കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും തുടര്‍ന്ന് റിമാന്‍ഡില്‍ വിട്ടതും. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാന്‍ഡ് കാലാവധി. ജാമ്യാപേക്ഷയില്‍ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന് ജയിലില്‍ തുടരേണ്ടി വരും. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അതിനിടെയാണ് മൂന്ന് കേസുകളില്‍ക്കൂടി രാഹുലിന്റെ ഫോര്‍മല്‍ അറസ്റ്റ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും മ്യൂസിയം പൊലീസും രേഖപ്പെടുത്തിയത്. രാഹുലിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം…
Read More » -
India
വിലക്കയറ്റവും തിരഞ്ഞെടുപ്പും; പെട്രോള്‍-ഡീസല്‍ വില പത്ത് രൂപ വരെ കുറച്ചേക്കും
ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നതെന്ന് കമ്പനി-സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ചാകും നടപടി. ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടും 2022 ഏപ്രില്‍ മുതല്‍ ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. വിലനിര്‍ണ്ണയത്തില്‍ സമഗ്രമായ അവലോകനം നടക്കുന്നതോടെ അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെ ലിറ്ററിന് കുറയുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ രണ്ട് പാദങ്ങളിലും ഗണ്യമായ ലാഭം നേടിയിട്ടുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ഭാവിയില്‍ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാല്‍ തന്നെ പത്ത് രൂപ വരെ ലിറ്ററിന് കുറയ്ക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മൂന്ന് സ്ഥാപനങ്ങളുടെയും…
Read More » -
Crime
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സിപിഎമ്മിന് കുരുക്കായി നേതാക്കളുടെ മൊഴികള്‍
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎമ്മിന്റെ പ്രതിരോധ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന മുഖ്യതെളിവുകളുടെ കൂട്ടത്തില്‍ പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും മൊഴികള്‍. കരുവന്നൂര്‍ ബാങ്കില്‍ പാര്‍ട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു വാദിച്ചുകൊണ്ടിരുന്ന ജില്ലാ കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവിന്റെയും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ആര്‍. പീതാംബരന്റെയും മൊഴികള്‍. പാര്‍ട്ടിക്കു കരുവന്നൂര്‍ ബാങ്കില്‍ ഒന്നിലേറെ അക്കൗണ്ടുകളുണ്ടായിരുന്നതായി പീതാംബരന്‍ മൊഴി നല്‍കിയതായി ഹൈക്കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബാങ്കില്‍ അംഗത്വമില്ലാതെയാണു പാര്‍ട്ടി അക്കൗണ്ട് തുറന്നതെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. സെക്രട്ടറിയായിരിക്കെ തന്റെ പേരില്‍ ബാങ്കില്‍ പാര്‍ട്ടി അക്കൗണ്ട് തുറന്നിരുന്നു എന്നാണു പീതാംബരന്റെ മൊഴി. 2011 ല്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനു ഭൂമി വാങ്ങാനും കെട്ടിടം പണിയാനും മറ്റൊരു അക്കൗണ്ട് തുറന്നു. അനര്‍ഹര്‍ക്കു ബാങ്കില്‍ നിന്നനുവദിച്ച വായ്പകളുടെ കമ്മിഷന്‍ പാര്‍ട്ടി ഈ അക്കൗണ്ട് വഴിയാണു വാങ്ങിയിരുന്നത്. അംഗത്വം ഇല്ലാത്ത പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിരുന്നെന്നു…
Read More » -
Kerala
കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി :വണ്ടിപ്പെരിയാർ 56 ആം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറിയെങ്കിലും മറിയാതെ രക്ഷപെട്ടു. കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും താഴേക്ക് മറിയാതിരുന്നതിനാൽ കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്നകുട്ടികൾ ഉൾപ്പെടെയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർക്കും പരിക്കുകൾ ഒന്നും തന്നെയില്ല പിന്നീട് ഫയർഫോഴ്സ് പോലീസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി വണ്ടി കെട്ടിവലിച്ച് റോഡിൽ കയറ്റുകയായിരുന്നു. രാവിലെ 5 മണിയോടെ ആണ് അപകടം ഉണ്ടായത്.
Read More »