KeralaNEWS

കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക് 

ഇടുക്കി :വണ്ടിപ്പെരിയാർ 56 ആം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറിയെങ്കിലും മറിയാതെ രക്ഷപെട്ടു.
കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ നിന്നും താഴേക്ക് മറിയാതിരുന്നതിനാൽ കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്നകുട്ടികൾ ഉൾപ്പെടെയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
 വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർക്കും പരിക്കുകൾ ഒന്നും തന്നെയില്ല പിന്നീട് ഫയർഫോഴ്സ് പോലീസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി വണ്ടി കെട്ടിവലിച്ച് റോഡിൽ കയറ്റുകയായിരുന്നു.
രാവിലെ 5 മണിയോടെ ആണ് അപകടം ഉണ്ടായത്.

Back to top button
error: