Month: January 2024
-
Kerala
താരസമ്പന്നമായ ചടങ്ങിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, ആശംസനേർന്ന് പ്രധാനമന്ത്രി; നരേന്ദ്രമോദിക്ക് ഗൂരുവായൂരില്‍ താമരപ്പൂവ് കൊണ്ട് തുലാഭാരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്‍ അടക്കമുള്ള പ്രമുഖ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ഇന്ന് രാവിലെ 6.30-ന് കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വന്‍ ജനാവലിയാണ് അദ്ദേഹത്തെ കാണാനെത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു. ഗുരുവായൂരില്‍ താമരപ്പൂവ് കൊണ്ട് പ്രധാന മന്ത്രിക്ക് തുലാഭാരം നടത്തി. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഗുരുവായൂര്‍ ദര്‍ശനവും വിവാഹചടങ്ങിലും പങ്കെടുത്ത പ്രധാനമന്ത്രി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക്…
Read More » -
India
വ്യാജമദ്യം കഴിച്ച് ഗുജറാത്തില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം
ഗാന്ധിനഗര്‍: നാടൻ മദ്യം കഴിച്ച് ഗുജറാത്തില്‍ രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗാന്ധിനഗര്‍ ലിഹോഡ വില്ലേജ് നിവാസികളായ വിക്രം താക്കൂര്‍ (35), കനാജി ജാല (40) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാജമദ്യമല്ല മറിച്ച് അമിത മദ്യപാനമാകാം മരണകാരണമെന്ന് പൊലീസ് പറയുന്നത്. 1960 മുതല്‍ മദ്യനിരോധനമുള്ള ഗുജറാത്തില്‍ മദ്യം കഴിച്ചുള്ള മരണം വലിയ വിവാദങ്ങള്‍ക്ക് തിരിതെളിച്ചിരിക്കയാണ്. ഫോറൻസിക് സയൻസ് ലാബിന്റെ സമഗ്രമായ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളൂ.സംഭവത്തില്‍ ദെഹ്ഗാം തഹ്‌സിലിലെ രാഖിയാല്‍ പോലീസ് സ്‌റ്റേഷനില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read More » -
Kerala
കൊടുവള്ളി വാവാട് ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്: കൊടുവള്ളി വാവാട് ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. വാവാട് പട്ടരുമണ്ണില്‍ സദാനന്ദന്‍(69) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം. കൊടുവള്ളിയില്‍ ചിത്ര പ്രസ് നടത്തുന്ന സദാനന്ദന്‍ മീൻ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
Read More » -
Kerala
വാഹനാപകടം; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബൈക്കുകള്‍ കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചുവീണ യുവാവിന് ദാരുണാന്ത്യം.കല്ലറ ആയാംകുടി കപിക്കാട് തുരുത്തേല്‍ വീട്ടില്‍ വിപിന്‍ സന്തോഷ് (26) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്‍റും, മധുരവേലി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. കോട്ടയം പുത്തനങ്ങാടിയിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു വിപിന്‍. ഇയാള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ദിശയില്‍ നിന്നെത്തിയ ബൈക്കില്‍ തട്ടി നിയന്ത്രണം നഷ്ടമായ ശേഷം എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ വിപിന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.
Read More » -
NEWS
പാക്കിസ്ഥാനില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങളിലാണ് മിസൈല്‍ പതിച്ചത്. ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങള്‍ മിസൈലുകളാല്‍ ലക്ഷ്യമിട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച പറഞ്ഞു. ഇറാനെതിരേ പാക്കിസ്ഥാനിലെ ഭീകര സംഘടന നടത്തുന്ന നീക്കങ്ങള്‍ ആണ് ഈ ആക്രമണത്തിനു കാരണമെന്നാണ് സൂചന. ഇറാന്‍റെ അര്‍ധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാര്‍ഡിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 2012 ല്‍ രൂപീകരിച്ച് പാകിസ്ഥാനിലും ഇറാനിലുമായി പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അല്‍ ആദുല്‍. ഇറാന്‍റെ സിസ്റ്റാനിലും ബലൂചിസ്ഥാനിലുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഷിയാ മുസ്‌ലീം രാജ്യമായ ഇറാനെതിരെ പോരാടി മേഖലയില്‍ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
Read More » -
Kerala
അഞ്ചലിൽ ബസ് മറിഞ്ഞ് അപകടം
കൊല്ലം: അഞ്ചൽ വടമണിൽ പ്രൈവറ്റ് ബസ് മറിഞ്ഞ് അപകടം.ചാമക്കാല എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കൂടുതലും സ്കൂൾ കുട്ടികളായിരുന്നു എന്നാണ് അറിയുന്നത്.എത്രത്തോളം ആളുകൾക്ക് പരിക്കുണ്ട് എന്നത് വ്യക്തമല്ല.അല്പം മുൻപാണ് അപകടം നടന്നത്. തൊട്ടടുത്തുള്ള കൽക്കെട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ബസ് പൂർണ്ണമായും തകർന്നിട്ടുണ്ട്.
Read More » -
Local
റാന്നി-കുളത്തൂർമൂഴി-കറുകച്ചാൽ റോഡ് വികസിപ്പിക്കണം
കറുകച്ചാൽ: റാന്നിയിൽ നിന്നും നെല്ലിക്കമൺ,കണ്ടൻപേരൂർ,പുതുക്കുടി മുക്ക്,അത്യാൽ,കുളത്തൂർമൂഴി,പുന്നവേലി, നൂറോമ്മാവ് വഴി കറുകച്ചാലിലേക്കുള്ള റോഡ് ഹൈവേ നിലവാരത്തിൽ വികസിപ്പിക്കണമെന്ന് ആവശ്യം . റാന്നിയിൽ നിന്നും കോട്ടയത്തേക്കുള്ള ഏറ്റവും എളുപ്പമാർഗമാണിത്.നിലവിൽ മല്ലപ്പള്ളി വഴിയോ മണിമല വഴിയോ ചുറ്റിക്കറങ്ങി വേണം റാന്നിയിൽ നിന്നും കോട്ടയത്ത് എത്താൻ. കോട്ടയത്ത് എത്തുന്ന തീർത്ഥാടകർക്ക് ഏറ്റവും എളുപ്പത്തിൽ ശബരിമലയിലും മറ്റും എത്താനും പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് വളരെ എളുപ്പത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്താനും പാത ഉപകരിക്കും.
Read More » -
Health
ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത്
കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും. അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം. എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന…
Read More » -
Kerala
ഒറ്റയാത്രയിൽ കാല്‍വരി മൗണ്ടൂം രാമക്കൽമേടും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും; പോകാം കെഎസ്ആർടിസിയിൽ ഇടുക്കിയിലേക്ക്
ഇടുക്കിയുടെ കാഴ്ചകള്‍ കാണാൻ കൊതിക്കാത്ത ആരുണ്ട്. ഒറ്റ ദിവസത്തില്‍ പോയി വരാനുള്ള ബുദ്ധിമുട്ടും ബസ് കയറി എത്തുന്ന സമയവും എല്ലാം കൂടിയാകുമ്ബോള്‍ സാധാരണ യാത്രക്കാര്‍ പലരും പോക്കുതന്നെ വേണ്ടെന്ന് വയ്ക്കും. എന്നാല്‍ ഇടുക്കി യാത്ര പോകാൻ ആഗ്രഹമുള്ളവര്‍ക്ക് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം ഇഷ്ടംപോലെ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. അത്തരത്തിലൊന്നാണ് കൊട്ടാരക്കരയില്‍ നിന്നുള്ള ഇടുക്കി ടൂര്‍ പാക്കേജ്. ജനുവരി 24 ബുധനാഴ്ച പുലര്‍ച്ചെ 5.30ന് കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും യാത്ര പുറപ്പെടും. സെമി സ്ലീപ്പര്‍ സൂപ്പര്‍ ഡീലക്സ് ബസിലാണ് യാത്ര. 08:10 ന് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, 10: 30 ന് അയ്യപ്പൻ കോവില്‍ തൂക്കുപാലം,11: 45 ന് കാല്‍വരി മൗണ്ട്, ഉച്ചയ്ക്ക് 1.00 മണിത്ത് ഉച്ചഭക്ഷണം, 2: 45 ന് രാമക്കല്‍ മേട്, തുടര്‍ന്ന് കാറ്റാടി പാടം,,ആമപ്പാറ, രാമക്കല്‍ വ്യൂ പോയിങ്, കുറവൻ കുറത്തി ദ്വൈ പ്രതിമ എന്നിവിടങ്ങളും കണ്ട് രാത്രി 11 മണിയോടെ തിരികെ കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. വളഞ്ഞങ്ങാനം…
Read More » -
Sports
വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണം ഐ.പി.എല്‍: ബ്രയാൻ ലാറ
ഐ..പി.എല്‍ പോലുള്ള ട്വന്റി 20 ഫ്രാഞ്ചൈസി ലീഗുകളുടെ കടന്നുവരവാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. വെസ്റ്റിൻഡീസ് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐ.പി.എല്ലുകളാണെന്ന് ചിന്തിക്കുന്നവരാണ് 18 ഉം 19ഉം വയസ്സുള്ള യുവതാരങ്ങളെന്നും ലാറ പറഞ്ഞു. നാല്‍പതോ അമ്ബതോ വര്‍ഷങ്ങള്‍ക്ക് മുൻപ് രാജ്യത്തിന് വേണ്ടി കളിക്കാൻ പ്രചോദിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് കളി ഉപജീവനം കണ്ടെത്താനുള്ള മാര്‍ഗമായി മാറിയെന്നും ലാറ പറഞ്ഞു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന സാമ്ബത്തിക ലാഭമുള്ള അവസരങ്ങളുമായി മത്സരിക്കുക എന്നത് വിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബുദ്ധിമുട്ടാണെന്നതാണ് വസ്തുത. വിൻഡീസ് ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെങ്കിലും അന്താരാഷ്ട്ര വേദിയിലേക്ക് ഒരു ക്രിക്കറ്ററെ വളര്‍ത്താനുള്ള നടപടി സ്കൂള്‍ തലംമുതല്‍ ആരംഭിക്കണമെന്നും ലാറ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കരീബിയൻ ടീമിനോടുള്ള വിശ്വസ്തത വളര്‍ത്തിയെടുക്കേണ്ടത് നിര്‍ണായകമാണെന്നും ഇതിഹാസതാരം പറഞ്ഞു. ആസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അവരുടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കിയല്ല കളിക്കാരെ ചേര്‍ത്തുനിര്‍ത്തുന്നത്. അവര്‍ രാജ്യത്തിന്റെ ടീമിനോടുള്ള സത്യസന്ധത വളര്‍ത്താനാണ്…
Read More »