Month: January 2024

  • Kerala

    ഗ്രൂപ്പുകള്‍ക്ക് അതൃപ്തി; കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പുകച്ചില്‍

    തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് അതൃപ്തി. സമിതിയിലെ ആളെണ്ണം കൂട്ടിയിട്ടും നാമമാത്ര പരിഗണന മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുളളുവെന്നാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്ന വിമര്‍ശനം. പാര്‍ട്ടി വേദിയില്‍ ഒട്ടും സജീവമല്ലാത്തവരെ പോലും രാഷ്ട്രീയകാര്യ സമിതിയിലേക്ക് ചേര്‍ത്തുവെന്നും ഗ്രൂപ്പുകള്‍ വിമര്‍ശിക്കുന്നു. എംപിമാരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് തെരഞ്ഞെടുത്ത മാനദണ്ഡം ശരിയല്ലെന്നും നിര്‍ണ്ണായക ചര്‍ച്ച നടക്കേണ്ട കമ്മിറ്റിയില്‍ ആളെ കുത്തി നിറച്ചെന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്. അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയര്‍ത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതിയെ ജംബോകമ്മിറ്റിയാക്കിയത്. 19 പേരാണ് പുതുമുഖങ്ങള്‍. ശശി തരൂര്‍ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ കെസി വേണുഗോപാല്‍ പക്ഷത്തിനാണ് രാഷ്ട്രീയകാര്യ സമിതിയില്‍ മുന്‍തൂക്കം. അഞ്ച് ഒഴിവുകളായിരുന്നു രാഷ്ട്രീയകാര്യ സമിതിയില്‍ നികത്തേണ്ടിയിരുന്നത്. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എം കെ രാഘവന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നീ എംപിമാര്‍ സമിതിയിലേക്കെത്തി.…

    Read More »
  • Crime

    ജോലി വേണമെങ്കില്‍ ഒരു രാത്രി കൂടെ കഴിയണം; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    ഭോപ്പാല്‍: ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം കഴിയണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശ് സീഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ സഞ്ജീവ് തന്തുവേയാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി. ചൊവ്വാഴ്ച സഞ്ജീവിനെ തല്‍സ്ഥാനത്തുനിന്നു പിരിച്ചുവിട്ടു. ഭോപ്പാലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റേതെങ്കിലും വ്യക്തിക്കോ സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോ ഈ വിഷയത്തില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. സഞ്ജീവ് മുന്‍പും ഇങ്ങനെ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭോപ്പാലിലെ സീഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന സഞ്ജീവ് പലപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തിയിരുന്നു. ജനുവരി 3ന് ഗ്വാളിയോറില്‍ വച്ചുനടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖം കഴിഞ്ഞ്…

    Read More »
  • Kerala

    ‘ആന്റണി’യില്‍ തോക്ക് ഒളിപ്പിക്കാന്‍ ബൈബിള്‍; ഇത്ര അസഹിഷ്ണുത വേണോയെന്ന് ഹൈക്കോടതി

    കൊച്ചി: ജോഷി സംവിധാനം ചെയ്ത ആന്റ്ണി എന്ന സിനിമയില്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി. ബൈബിളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗം ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വീഡിയോ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നു ഹര്‍ജിക്കാരന്‍ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ ഇത്രമാത്രം അസഹിഷ്ണുത കാണിക്കരുതെന്നും ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 1960 കളിലും 1970 കളിലും ഇംഗ്ലീഷ് സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നുവെന്ന് ഓര്‍മിക്കണം. തോക്ക് മറയ്ക്കാന്‍ ബൈബിളാണ് ഉപയോഗിക്കുന്നത്, അതിനാല്‍ ക്രിസ്ത്യാനികള്‍ അസന്തുഷ്ടരാണ്, ഗീതയാണെങ്കില്‍ ഹിന്ദുക്കള്‍ അസന്തുഷ്ടരാകും, ഖുറാന്‍ ആണെങ്കില്‍ മുസ്ലീങ്ങള്‍ അസന്തുഷ്ടരാകുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ചെറിയ ഒരു രംഗത്തില്‍ മാത്രം കാണിക്കുന്ന പുസ്തകം ബൈബിളാണെന്ന് എങ്ങനെ മനസിലായെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കാഴ്ചക്കാരന്റെ മനസില്‍ പതിയുന്നതിനും മാത്രം സമയം ഇല്ലായിരുന്നുവെന്നും സിനിമ വിവിധ…

    Read More »
  • India

    ‘സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചി’ന്റെ വിദേശ ഫണ്ടിനുള്ള ലൈസന്‍സ് കേന്ദ്രം റദ്ദാക്കി

    ന്യൂഡല്‍ഹി: പ്രമുഖ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ (സിപിആര്‍ ) വിദേശ ഫണ്ടിനുള്ള ലൈസന്‍സ് (എഫ്.സി.ആര്‍.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇവരുടെ വിദേശവിനിമയ ലൈസന്‍സ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് റദ്ദാക്കല്‍ നടപടി. ജനുവരി പത്തിനാണ് ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് സിആര്‍പിക്ക് ലഭിച്ചതെന്നാണ് വിവരം. അനുവദിച്ച വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ സിപിആര്‍ അതിന്റെ വിദേശ ഫണ്ട് ഉപയോഗിച്ചുവെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഷന്‍ നടപടിയില്‍ ആരോപിച്ചിരുന്നത്. 2022 സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് സിപിആര്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ 2023 ഫെബ്രുവരിയിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്നതും പ്രശസ്തവുമായ നയ ഗവേഷക സ്ഥാപനത്തിനെതിരായ കേന്ദ്ര നീക്കത്തിനെതിരെ വിവിധ ഗവേഷകരും അക്കാദമിക് വിദഗ്ദ്ധരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകളായ യാമിനി അയ്യരാണ് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവും.

    Read More »
  • India

    തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലേക്ക് പ്രധാനമന്ത്രി; തീര്‍ത്ഥം അയോധ്യയിലേക്ക് കൊണ്ടുപോയേക്കും

    ചെന്നൈ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ രണ്ടുപ്രധാനക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം ക്ഷേത്രത്തിലും ശനിയാഴ്ച സന്ദര്‍ശിക്കുമെന്നാണ് സൂചന. രാമേശ്വരത്ത് നിന്നുള്ള തീര്‍ത്ഥം അദ്ദേഹം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്ര മോദി ചെന്നൈയിലെത്തുന്നുണ്ട്. ഇതിന് ശേഷം ക്ഷേത്രസന്ദര്‍ശനം നടത്തുമെന്നാണ് തമിഴ്നാട്ടിലെ ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ നാല് നഗരങ്ങളിലായിട്ടാണ് യൂത്ത് ഗെയിംസ് നടക്കുന്നത്. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി വിവിധ ഇടങ്ങളിലായി സുരക്ഷാ പരിശോധനകള്‍ നടന്നിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

    Read More »
  • Kerala

    പീഡനം നടന്നത് ഹംപിയില്‍, മനോരമയുടെ തലക്കെട്ട് കേരളത്തിലേതെന്ന രീതിയിൽ

    കോട്ടയം: ഹംപിയില്‍ നടന്ന പീഡനത്തെ കേരളത്തിലേത് എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി മനോരമ. ‘കേരളം സന്ദര്‍ശിച്ച്‌ മടങ്ങിയ ബ്രിട്ടിഷ് യുവതിയെ ട്രെയിനില്‍ പീഡിപ്പിച്ചു’ എന്നതായിരുന്നു മനോരമയുടെ തലക്കെട്ട്. സംഭവം നടന്നത് കര്‍ണാടകയിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയിലാണെന്നിരിക്കെയാണ് മനോരമ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തലക്കെട്ട് നല്‍കിയത്. ഹംപി എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചാണ് പീഡനം നടന്നത്.സംഭവത്തിലെ പ്രതിയും കര്‍ണാടക സ്വദേശിയാണ്. പീഡിപ്പിക്കപ്പെട്ട ബ്രിട്ടീഷ് യുവതി കര്‍ണാടക സന്ദര്‍ശിക്കുന്നതിന് മുമ്ബ് കേരളം സന്ദര്‍ശിച്ചിരുന്നു. ഇത് തെറ്റിധരിപ്പിക്കുന്ന രീതിയില്‍ മനോരമ വാര്‍ത്തായക്കുകയായിരുന്നു. വിദേശ ടൂറിസ്റ്റുകളെ കേരളത്തില്‍ പീഡിപ്പിക്കുന്നു എന്ന വാര്‍ത്താന്തരീക്ഷം സൃഷ്ടിക്കാന്‍ പാകത്തിലുള്ള ഒരു തലക്കെട്ട് മനോരമ നല്‍കിയതില്‍ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

    Read More »
  • NEWS

    സുന്ദരി പൈലറ്റ്! മിസ് അമേരിക്ക കിരീടം ചൂടി ഫൈറ്റര്‍ പൈലറ്റ്

    മിയാമി: ഈ വര്‍ഷത്തെ മിസ് അമേരിക്ക പദവിയിലേക്കെത്തി യുഎസ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റ്. ഫ്‌ളോറിഡയില്‍ നടന്ന മിസ് അമേരിക്ക മത്സരത്തിലാണ് 22 കാരിയായ മാഡിസണ്‍ മാര്‍ഷ് കിരീടം നേടിയത്. ആദ്യമായാണ് അമേരിക്കയില്‍ ഒരു സൈനിക ഓഫീസര്‍ മിസ് അമേരിക്ക കിരീടം നേടുന്നത്. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥി കൂടിയാണ് മാഡിസണ്‍ മാര്‍ഷ്. യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസണ്‍. ടെക്‌സാസ് സ്വദേശിയായ എല്ലി ബ്രൂക്‌സാണ് രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ 51 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാഡിസണ്‍റെ നേട്ടം. ചോദ്യോത്തര റൌണ്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് മാഡിസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. സൈനിക പദവികള്‍ക്കൊപ്പം തന്നെ സൌന്ദര്യ സങ്കല്‍പ്പങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കുറിച്ചായിരുന്നു ചോദ്യോത്തര റൌണ്ടില്‍ മാഡിസണ്‌റെ പ്രതികരണം. 2023ലാണ് അമേരിക്കന്‍ വ്യോമ സേന അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കിയ മാഡിസണ്‍ കഴിഞ്ഞ വര്‍ഷം മിസ് കൊളറാഡോ പട്ടം നേടിയിരുന്നു.  

    Read More »
  • Kerala

    കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി

    കൊച്ചി: വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവർത്തനമാരംഭിക്കുന്നു.ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവ്വീസ് വീതം തുടങ്ങാനാണ് തീരുമാനം. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന്  ഇനി നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്യും.

    Read More »
  • Kerala

    സുരേഷ് ഗോപിയുടെ മകളുടെ കല്യാണം; ഗുരുവായൂരില്‍ വന്‍ താരനിര

    തൃശൂര്‍: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് പുലര്‍ച്ചെ ഗുരുവായൂരിലെത്തിയാത് വന്‍ താരനിര. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. കണ്‍വെന്‍ഷന്‍ സെന്ററിലാണ് താരങ്ങള്‍ ഉള്ളത്. സുരേഷ് ഗോപിയുടെ കുടുംബവും വരന്‍ ശ്രേയസ് മോഹനും രാവിലെ തന്നെ എത്തിയിരുന്നു. സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കൊച്ചിയില്‍ എത്തിയ അദ്ദേഹം ഇന്ന് രാവിലെ വിവാഹവേദിയില്‍ എത്തി. ഇന്നലെ വധുവിന്റെ വീട്ടില്‍ ആശംസ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബ സമേതം എത്തിയിരുന്നു. രാവിലെ 8.45 – 9 മണിക്കിടെയാണ് മുഹൂര്‍ത്തം. വിവാഹം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ മടങ്ങും. വിദേശ സര്‍വകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യാ സുരേഷ് ഗോപി. വരന്‍ ശ്രേയസ് മേനോന്‍ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പറക്കും എന്നാണ് സൂചന. സുരേഷ് ഗോപിയും ഭാര്യ രാധികയും മകള്‍ ഭാഗ്യയും ചേര്‍ന്ന്…

    Read More »
  • Kerala

    എറണാകുളത്ത് ലീഗില്‍ അച്ചടക്ക നടപടി; ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍

    എറണാകുളം: മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു പേരെ സസ്പെന്‍ഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കാരുവള്ളി, ആലുവ മണ്ഡലം ട്രഷറര്‍ സൂഫീര്‍ ഹുസൈന്‍, തൃക്കാക്കര മുന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് സാബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. യൂത്ത് ലീഗിന്റെ ജാഥയുമായി ബന്ധപ്പെട്ട് ആലുവയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിന്റെ മൈക്ക് തട്ടിപ്പറിച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. വി.കെ ഇബ്രാഹീം കുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍ പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലം ഏറെ നാളായി ജില്ലയില്‍ ലീഗിന്റെ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഹംസ പറക്കാട്ടിലിന്റെ മൈക്ക് തട്ടിത്തെറിപ്പിച്ചതിനാണ് അബ്ദുല്ല കാരുവള്ളിക്കെതിരെ നടപടിയെടുത്തത്. ഇയാള്‍ ഇബ്രാഹീം കുഞ്ഞ് പക്ഷക്കാരനാണ്. ഇത് വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിനാണ് അഹമ്മദ് കബീര്‍ പക്ഷക്കാരായ സുഫീര്‍ ഹുസൈന്‍, മുഹമ്മദ് സാബു എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.  

    Read More »
Back to top button
error: