IndiaNEWS

ഡൽഹി വീണ്ടും കൊടുശൈത്യത്തിലേക്ക്; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു 

ന്യൂ​ഡ​ൽ​ഹി: കു​റ​ഞ്ഞ താ​പ​നി​ല നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​ഴ്ന്ന​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​നം ബു​ധ​നാ​ഴ്ച വീ​ണ്ടും കൊ​ടും​ശൈ​ത്യ​ത്തി​ലേ​ക്ക് വീ​ണു.
ഇതേത്തുടർന്ന് ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കി. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം കാ​ഴ്ചാ​പ​രി​ധി കു​റ​ഞ്ഞ​തോ​ടെ നി​ര​വ​ധി ട്രെ​യി​നു​ക​ളും വൈ​കി.
ഉ​ത്ത​രേ​ന്ത്യ​യി​ലെ മറ്റ് സ്ഥലങ്ങളിലെ സ്ഥി​തിയും വ്യ​ത്യ​സ്ത​മ​ല്ല. ശ്രീ ​ഗം​ഗാ​ന​ഗ​ർ, പ​ട്യാ​ല, അം​ബാ​ല, ച​ണ്ഡി​ഗ​ഡ്, പാ​ലം, സ​ഫ്ദ​ർ​ജം​ഗ്, ബ​റേ​ലി, ല​ക്നോ, ബ​ഹ്‌​റൈ​ച്ച്, വാ​രാ​ണ​സി, പ്ര​യാ​ഗ്‌​രാ​ജ്, തേ​സ്പൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കാ​ഴ്ചാ​പ​രി​ധി പൂ​ജ്യ​മാ​ണ്.
ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടു​ത്ത ര​ണ്ടു​ദി​വ​സം കൂ​ടി ശൈ​ത്യ​ത​രം​ഗം തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

Back to top button
error: