Month: January 2024
-
India
അയോദ്ധ്യയിലെത്തുന്ന രാമഭക്തരെ സ്വീകരിക്കാൻ മുസ്ലീങ്ങളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മോര്‍ച്ച
ഡല്‍ഹി: അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് വൻ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ന്യൂനപക്ഷ മോർച്ച. അയോദ്ധ്യയില്‍ വരുന്ന രാമഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സൗജന്യമായി ചായയും ലഘുഭക്ഷണവും വിതരണം ചെയ്യുമെന്നും ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു. പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 20-ന് അയോദ്ധ്യയിലെ ബസിക അറേബ്യ കോളേജ് മദ്രസ ജുമാ മസ്ജിദ് സന്ദർശിക്കുമെന്നും അവിടെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ന്യൂനപക്ഷ മോർച്ച നേതാവ് യാസർ ജിലാനിയും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ജനുവരി 22-ന് ഉച്ചയ്‌ക്ക് 12:30 ന് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ചടങ്ങുകള്‍ക്ക് ശേഷം ശ്രീകോവിലില്‍ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കും. ചൊവ്വാഴ്ച ആരംഭിച്ച ചടങ്ങുകള്‍ ഏഴ് ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ജനുവരി 23 മുതല്‍ ക്ഷേത്രം രാജ്യത്തെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
Read More » -
Kerala
ചിത്രയോടല്ല, രാമസ്തുതി പറയണമെന്ന അവരുടെ ആവശ്യത്തോടാണ് ജനം രൂക്ഷമായി പ്രതികരിച്ചത്:മൃദുലാദേവി.എസ് എഴുതുന്നു
കെ എസ് ചിത്രയുടെ “കാർമുകിൽ വർണന്റെ ചുണ്ടിൽ “എന്ന ഗാനവും,” കുടജാദ്രിയിൽ കുടി കൊള്ളും മഹേശ്വരി ” എന്ന ഗാനവുമൊക്കെ മലയാളികൾ കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്. അവർ ഹിന്ദു ആണെന്ന്എല്ലാവർക്കും അറിയാം.ചിത്ര അമ്പലങ്ങളിൽ ദർശനം നടത്തുന്നത് നമ്മൾ മീഡിയ വഴി കണ്ടിരുന്നിട്ടുണ്ട്.അവർ നവരാത്രി സദസുകളിൽ പാടുന്നത് മലയാളിക്ക് അറിയാവുന്നതാണ്. ഇവിടെ ഒന്നും ചിത്രയെ ആരും ചോദ്യം ചെയ്തിട്ടില്ല.. എന്നാൽ സൗമ്യമായ മുഖത്തോടെ ചിത്രയുടെ സ്വതസിദ്ധശൈലിയിൽ വിനയത്തോടെ എല്ലാവരും രാമസ്തുതി പറയണമെന്ന് പറഞ്ഞപ്പോഴാണ് ജനം രൂക്ഷമായി പ്രതികരിച്ചത്. അതാണ് കേരളം. അത്തരം പ്രതികരണങ്ങളാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരുപടി മുന്നിൽ നിർത്തുന്നത്. രാമജന്മഭൂമി – ബാബറി മസ്ജിദ് വിഷയം ലോകത്തിനു മുൻപിൽ ഇന്ത്യക്ക് തല താഴ്ത്തി നിൽക്കേണ്ടി വന്ന സംഭവമാണ്. ഇന്ത്യൻ ചരിത്രത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയ സംഭവം. ഹിന്ദു എന്നും മുസ്ലിം എന്നും പറഞ്ഞു കൊണ്ട് ജനത്തെ ധ്രുവീ കരിച്ചു പിന്നോക്കരെ തെരുവിലിറക്കി ദൈവത്തിന്റെ പേരിൽ സമാനതകളില്ലാത്ത ഹിംസ നടത്തിയ ആ ദിനങ്ങൾ.…
Read More » -
India
തികച്ചും സാധാരണ ഭക്തനെപ്പോലെ ക്ഷേത്ര ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുരുവായൂർ: നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായാണ് എത്തിയതെങ്കിലും തികച്ചും സാധാരണ ഭക്തനെപ്പോലെ ക്ഷേത്ര ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിന് വ്രതംനോറ്റ ഭക്തന്റെ മനസ്സോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരിലെയും തൃപ്രയാറിലെയും ക്ഷേത്രദര്‍ശനങ്ങള്‍. കൊച്ചിയില്‍നിന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ അദ്ദേഹം നേരെ ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കാണെത്തിയത്.പിന്നീട് ശ്രീലകത്തേക്ക്.അദ്ദേഹത്തിന്റെ താത്പര്യപ്രകാരം ഹനുമദ്‌സമേതനായ ശ്രീരാമന്റെ സങ്കല്പത്തിലാണ് ഭഗവാനെ അവിടെ ഒരുക്കിയിരുന്നത്. വിശേഷാല്‍ തയ്യാറാക്കിയ ഗീര്‍ പശുവിന്റെ നെയ്യും താമരയും കാണിക്കയും സമര്‍പ്പിച്ച് കണ്ണനെ വണങ്ങി. ദര്‍ശനം പൂര്‍ത്തിയാക്കി ഉപദേവന്മാരെയും തൊഴുതിറങ്ങുമ്ബോള്‍ 17 മിനിറ്റ് കഴിഞ്ഞു. പുറത്തിറങ്ങി ദീപസ്തംഭത്തിനു മുൻപിലെത്തിയപ്പോഴാണ് ഇ-കാണിക്കയ്ക്കായുള്ള ക്യൂ.ആര്‍.കോഡു കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥനില്‍നിന്ന് ഫോണ്‍ വാങ്ങി സ്കാൻചെയ്ത് കാണിക്കയര്‍പ്പിച്ചു.തുടര്‍ന്ന് വിവാഹത്തിനുള്ള വേഷം ധരിക്കാനായി മടക്കം. തിരിച്ചുവന്ന് വധൂവരന്മാരുടെ രക്ഷിതാക്കള്‍ക്കൊപ്പം നേരെ വിവാഹമണ്ഡപത്തിലേക്ക്. തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാടും ഒപ്പമുണ്ടായി. നവദമ്ബതിമാര്‍ക്ക് മാലയെടുത്തുകൊടുത്തു. അവരെ അനുഗ്രഹിച്ചു. ശേഷം തൊട്ടുമുൻപ് വിവാഹിതരായ ഒൻപത് നവദമ്ബതിമാരെ ആശീര്‍വദിച്ച് അയോധ്യയില്‍…
Read More » -
India
ബാബരി മസ്ജിദിന്റെ തകർച്ചയ്ക്കും രാമക്ഷേത്രത്തിന്റെ പിറവിക്കും കാരണം കോൺഗ്രസ്
രാജ്യത്ത് ഹിന്ദുത്വത്തിന്റെ വളർച്ചയുടെ കാരണമായി നിരവധി പഠനങ്ങൾ പറയുന്നത് രാമായണം സീരിയലാണ്. സാധരണക്കാരായ ആളുകളിലേക്ക് ഹിന്ദുത്വ ബോധം വളർത്താൻ സീരിയലിലൂടെ സാധിച്ചു. ഒരു മതവിഭാഗത്തിന്റെ ടെലിസീരിയൽ ദൂരദർശനിലൂടെ സംപ്രഷണം ചെയ്യുന്നതിനോട് ചിലരെങ്കിലും എതിർപ്പുകളായി വന്നെങ്കിലും രാജീവ് ഗാന്ധിയുടെ ലക്ഷ്യം തുടർഭരണമായിരുന്നു. രാമായണം ടെലിസീരിയൽ ദൂരദർശനിലൂടെ സംപ്രേഷണം ആരംഭിച്ച 1987-88 കാലത്ത് അതിനെ രാഷ്ട്രീയമായി കൂടുതൽ ഉപയോഗിച്ചതും കോൺഗ്രസാണ്. ദൂരദർശനിലൂടെ സീരിയൽ ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പാണ് ബാബരി മസ്ജിദ് ഹിന്ദുത്വർക്ക് വേണ്ടി രാജീവ് ഗാന്ധി തുറന്നുകൊടുത്തത്. രാമായണം സീരിയൽ കാലത്തെ കുറിച്ച് ബി.ബി.സി കറസ്പോണ്ടന്റ് സൗതിക് ബിശ്വാസ് ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. ” ഞായറാഴ്ച്ച രാവിലെ രാമായണ പരമ്പര ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ നിശ്ചലമായിരുന്നു. തെരുവുകളില്‍ ആരും ഉണ്ടാകില്ല. കടകളെല്ലാം അടഞ്ഞു കിടക്കും. ആളുകള്‍ കുളിച്ച് കുറി തൊട്ട് ടിവി സെറ്റുകള്‍ അലങ്കരിച്ച് രാമായണ പരമ്പരയ്ക്കായി കാത്തിരിക്കും.” അത്രയേറെ വൈകാരികമായി ആളുകളിലേക്ക് ആ സീരിയൽ കടന്നിരുന്നു. ആ വൈകാരികത തന്നെയാണ്…
Read More » -
India
കുറ്റക്കാർ ഉടനെ ജയിലില്‍ പോകേണ്ടിവരില്ല;ആറ് കുറ്റകൃത്യങ്ങള്‍ വരെ അവർക്ക് പരിരക്ഷയുണ്ട്: അമിത് ഷാ
ന്യൂഡൽഹി: കുറ്റക്കാർ ഉടനെ ജയിലില്‍ പോകേണ്ടിവരില്ലെന്നും ആറ് കുറ്റകൃത്യങ്ങള്‍ക്ക് വരെ അവർക്ക് പരിരക്ഷയുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും തെളിവുനിയമവും അടിമുടി മാറുന്നതോടെ ലോകത്തിലെ അത്യാധുനിക നീതിന്യായ വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും മന്ത്രി അമിത് ഷാ പറഞ്ഞു. നീതി നേടിയെടുക്കാനുള്ള കാലതാമസം ആയിരുന്നു ഇതുവരെ ജനങ്ങള്‍ക്ക് കിട്ടിയിരുന്ന വലിയ ശിക്ഷ. എന്നാല്‍ മാറുന്ന സാഹചര്യത്തില്‍ ഏത് കേസിലും മൂന്ന് വർഷത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാകും. ഇരയുടെ പക്ഷത്ത് നില്‍ക്കുന്ന നിയമങ്ങളാകും ഇനി വരുന്നത്. ഭരണഘടനയുടെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് കൊണ്ടാകും ഈ പരിഷ്കരണങ്ങളെന്നും അമിത് ഷാ വ്യക്തമാക്കി. നവീകരിച്ച മൂന്ന് നിയമങ്ങളും ആരെയും ശിക്ഷിക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 158 മീറ്റിംഗുകളില്‍ നടന്ന വിപുലമായ ചർച്ചകള്‍ക്ക് ശേഷമാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നീ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നത്. ഇത് നിലവില്‍ വരുന്നതോടെ രാജ്യത്തിന്റെ…
Read More » -
Kerala
ജനുവരി 22ന് കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചാരണം
തിരുവനന്തപുരം:അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന ജനുവരി 22ന് കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചാരണം.സാമൂഹ്യമാധ്യങ്ങൾ വഴിയാണ് ഇത്തരത്തിൽ വ്യാപകമായ പ്രചാരണം. പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തിലെ വൈദ്യുതിമേഖലയില്‍ വലിയ അറ്റകുറ്റപണി നടക്കുന്നതായും അന്നേദിനം സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങും എന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഫേസ്‌ബുക്കില്‍ മലയാളത്തിലും എക്‌സില്‍ (പഴയ ട്വിറ്റര്‍) നോര്‍ത്തിന്ത്യയിലും ഈ ക്യാംപയിന്‍ ശക്തമായിരിക്കുകയാണ്. ശ്രീജാസുധീഷ് മംഗലത്ത് എന്ന വ്യക്തി 2024 ജനുവരി എട്ടിന് ഫേസ്ബുക്കില്‍ ഒരു പത്രവാര്‍ത്തയുടെ ചിത്രം സഹിതം പങ്കുവെച്ച പേസ്റ്റ് ചുവടെ കൊടുക്കുന്നു. കെഎസ്‌ഇബിയുടെ അറിയിപ്പ് എന്ന രീതിയിലാണ് മലയാളത്തില്‍ സന്ദേശം ഇവര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എഫ്ബി പോസ്റ്റ് ചുവടെ കാണാം. ‘ജനുവരി 22 നു ഇടുക്കി പവർ ഹൌസ് മെയിന്റെനൻസ്. കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും. KSEB അറിയിപ്പ്. പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകള്‍ സംഭവിക്കുവാൻ സാധ്യത ഉള്ളതിനാല്‍ ബിഗ് സ്‌ക്രീനില്‍…
Read More » -
Kerala
മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു മത്സരിപ്പിക്കുക;മന്ത്രിയാക്കും എന്നുറപ്പ്
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകളുടെയും വിരുന്നിന്റെയും വീഡിയോയും ഫോട്ടോകളുമാണ് സോഷ്യല്‍മീഡിയ തുറന്നാല്‍ ഏറെയും. ഗുരുവായൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് കൈകെട്ടി നില്‍ക്കുന്ന നടന്‍ മമ്മൂട്ടിയും അതുപോലെ തൊഴുതു നില്‍ക്കുന്ന മോഹൻലാലിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്നത്. പിന്നാലെ മമ്മൂട്ടിയും അതേ വേദിയില്‍ മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന പല ചിത്രങ്ങളും പലരും പ്രചരിപ്പിച്ചു. അതിനിടയിലാണ് 200 മില്യണില്‍ അധികം ജനസംഖ്യ ഉണ്ടായിട്ടും മുസ്ലിം മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഇല്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമർശം.ഇപ്പോഴിതാ ബ്രിട്ടാസിന്റെ വിഷമം മാറ്റാന്‍ പോംവഴി നിര്‍ദ്ദേശിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ഡോ എ. പി സുകുമാർ. ‘മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു മത്സരിപ്പിക്കുക. ജയിക്കും എന്നുറപ്പ്. മോഡിജി അദ്ദേഹത്തെ മന്ത്രിയാക്കും അതും നിശ്ചയം.ബ്രിട്ടാസ് പറഞ്ഞാല്‍ മമ്മൂക്ക അനുസരിക്കും. എല്ലാവരുടെയും…
Read More » -
Kerala
കെഎസ്ആർടിസിയിൽ 10 രൂപ ടിക്കറ്റ് യാത്ര തുടരില്ല; വന്ദേഭാരതില്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നത്: ഗണേഷ് കുമാർ
തിരുവനന്തപുരം: 10 രൂപ ടിക്കറ്റ് യാത്ര കെഎസ്ആർടിസിയിൽ നിര്‍ത്തുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ.കെഎസ്.ആര്‍.ടി.സിക്ക് ഇത് നഷ്ടമാണ്. സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നതൊന്നും താൻ ചെയ്യില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 10 രൂപ ടിക്കറ്റ് യാത്ര ആളു കയറാൻ വേണ്ടി നടപ്പാക്കിയതെന്നാണ് എം ഡി പറയുന്നത്. വന്ദേഭാരതില്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു. കെഎസ്‌ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കാണിയ്ക്ക ഇടുന്ന പണം സ്വന്തം പോക്കറ്റില്‍ നിന്നാകണം. വല്ലവരുടെയും തേങ്ങയെടുത്ത് ഗണപതിക്ക് അടിച്ചിട്ട് എന്നെ രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് കെഎസ്ആർടിസിയിലെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ പണം പോകുന്ന ഒരു കാര്യവും താൻ ചെയ്യില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും…
Read More » -
Sports
ഏഷ്യൻ കപ്പില്‍ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി.ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നേരത്തെ ഓസ്‌ട്രേലിയയോടും(2-0) ഇന്ത്യ തോറ്റിരുന്നു.ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഇന്ന് ആ മികവ് അവർത്തിക്കാനായില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മത്സരത്തില്‍ പലപ്പോഴും ഉസ്‌ബെക്കിസ്ഥാൻ താരങ്ങളുടെ വേഗതക്കൊപ്പമെത്താൻ ഇന്ത്യക്കാവാതെ പോയി. മത്സരത്തിന്റെ നാലാമത്തെ മിനുട്ടില്‍ തന്നെ ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യൻ ഗോള്‍ വല കുലുക്കി. അബ്ബോസ്ബെക്ക് ഫസയുളേവ് ആണ്‍ ഗോള്‍ നേടിയത്. തുടർന്ന് പതിനെട്ടാം മിനുട്ടില്‍ ഇഗോർ സെർഗെയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നസ്റുളേവും ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ മൻവീർ സിങ്ങിന് പകരക്കാരനായി രാഹുല്‍ കെ.പിയെ ഇറക്കിയാണ് ഇന്ത്യ തുടങ്ങിയത്. രാഹുലിന്റെയും മഹേഷ് നെയ്‌റോമിന്റെയും ശ്രമങ്ങള്‍ ഉസ്‌ബെക് ഗോള്‍ കീപ്പർ രക്ഷപെടുത്തിയതോടെ ഇന്ത്യയുടെ ഗോളിനായുള്ള കാത്തിരുപ്പ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രാഹുല്‍ കെ.പിയുടെ ശ്രമം പോസ്റ്റില്‍ തട്ടി…
Read More »
