KeralaNEWS

മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു മത്സരിപ്പിക്കുക;മന്ത്രിയാക്കും എന്നുറപ്പ്

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങുകളുടെയും വിരുന്നിന്റെയും വീഡിയോയും ഫോട്ടോകളുമാണ് സോഷ്യല്‍മീഡിയ തുറന്നാല്‍ ഏറെയും. ഗുരുവായൂരില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.

 അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത് കൈകെട്ടി നില്‍ക്കുന്ന നടന്‍ മമ്മൂട്ടിയും അതുപോലെ തൊഴുതു നില്‍ക്കുന്ന മോഹൻലാലിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഈ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്നത്. പിന്നാലെ മമ്മൂട്ടിയും അതേ വേദിയില്‍ മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന പല ചിത്രങ്ങളും പലരും പ്രചരിപ്പിച്ചു.

Signature-ad

അതിനിടയിലാണ് 200 മില്യണില്‍ അധികം ജനസംഖ്യ ഉണ്ടായിട്ടും മുസ്ലിം മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഇല്ലെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമർശം.ഇപ്പോഴിതാ ബ്രിട്ടാസിന്റെ  വിഷമം മാറ്റാന്‍ പോംവഴി നിര്‍ദ്ദേശിച്ച്‌ എത്തിയിരിക്കുകയാണ്  എഴുത്തുകാരന്‍ ഡോ എ. പി സുകുമാർ.

‘മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു മത്സരിപ്പിക്കുക. ജയിക്കും എന്നുറപ്പ്. മോഡിജി അദ്ദേഹത്തെ മന്ത്രിയാക്കും അതും നിശ്ചയം.ബ്രിട്ടാസ് പറഞ്ഞാല്‍ മമ്മൂക്ക അനുസരിക്കും. എല്ലാവരുടെയും വിഷമവും മാറും’-സുകുമാര്‍ പറയുന്നു.

സുകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ ബ്രിട്ടാസിന് ഒരു സങ്കടമുണ്ട്. 200 മില്യനില്‍ അധികം ജനസംഖ്യ ഉണ്ടായിട്ടും മുസ്ലിം മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഇല്ലെന്ന്. ശരിയാണ്. അതിനൊരു പോംവഴി പറഞ്ഞുതരാം. നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയെ ബിജെപി സീറ്റില്‍ എറണാകുളത്ത് നിന്നു മത്സരിപ്പിക്കുക. ജയിക്കും എന്നുറപ്പ്. മോഡിജി അദ്ദേഹത്തെ മന്ത്രിയാക്കും അതും നിശ്ചയം. ബ്രിട്ടാസ് പറഞ്ഞാല്‍ മമ്മൂക്ക അനുസരിക്കും. എല്ലാവരുടെ വിഷമവും മാറും. കേരളത്തിന് നല്ലൊരു മന്ത്രിയെ കേന്ദ്രത്തില്‍ കിട്ടുകയും ചെയ്യും. തൃശൂര് നിന്നു സുരേഷ് ഗോപിയും തിരുവനന്തപുറത്തുനിന്നു മോഹന്‍ലാലും ജയിക്കട്ടെ! അവരുടെ  സിനിമയില്‍ അഭിനയിക്കാന്‍ ബ്രിട്ടാസിന് ചാന്‍സും കിട്ടും. പണ്ട് അഭിനയിച്ചത് പാഴായി എന്നൊന്നും വിചാരിക്കണ്ട മാഷേ. എല്ലാവരും വിജയീ ഭവ!

Back to top button
error: