KeralaNEWS

കെഎസ്ആർടിസിയിൽ 10 രൂപ ടിക്കറ്റ് യാത്ര തുടരില്ല;  വന്ദേഭാരതില്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നത്: ഗണേഷ് കുമാർ 

തിരുവനന്തപുരം: 10 രൂപ ടിക്കറ്റ് യാത്ര കെഎസ്ആർടിസിയിൽ നിര്‍ത്തുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ.കെഎസ്.ആര്‍.ടി.സിക്ക് ഇത് നഷ്ടമാണ്. സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്നതൊന്നും താൻ ചെയ്യില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

10 രൂപ ടിക്കറ്റ് യാത്ര  ആളു കയറാൻ വേണ്ടി നടപ്പാക്കിയതെന്നാണ് എം ഡി പറയുന്നത്. വന്ദേഭാരതില്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു.

Signature-ad

കെഎസ്‌ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍.

കാണിയ്ക്ക ഇടുന്ന പണം സ്വന്തം പോക്കറ്റില്‍ നിന്നാകണം. വല്ലവരുടെയും തേങ്ങയെടുത്ത് ഗണപതിക്ക് അടിച്ചിട്ട് എന്നെ രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് കെഎസ്ആർടിസിയിലെ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ പണം പോകുന്ന ഒരു കാര്യവും താൻ ചെയ്യില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

കെഎസ്‌ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും, സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേയ്സ് എന്നിവയ്ക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Back to top button
error: