Month: January 2024
-
Sports
കേരളത്തില്‍ പന്തുതട്ടാൻ മെസി; അര്‍ജന്റീനൻ ടീം അടുത്ത വർഷം ഒക്ടോബറിൽ കേരളത്തിലെത്തും
തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരവങ്ങള്‍ക്കൊപ്പം ചേരാൻ അർജന്റീനൻ സൂപ്പർ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക്. അടുത്തവർഷം ഒക്ടോബറിലാകും എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചർച്ച നടത്തി. അർജൻറീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വർഷം ജൂണില്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ജൂണില്‍ കോപ്പ അമേരിക്ക ചാമ്ബ്യൻഷിപ്പിൽ അർജന്റീനക്ക് പങ്കെടുക്കേണ്ടതുണ്ട്. തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.2025 ഒക്ടോബറിലാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന സംഘം സംസ്ഥാനത്തെത്തുക. നിലവില്‍ അമേരിക്കയിലെ ഇന്റർ മയാമി ക്ലബില്‍ കളിക്കുന്ന മെസി ഈമാസം അവസാനം സൗദി അറേബ്യയില്‍ അറേബ്യൻ കപ്പില്‍ ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള അല്‍ നസർ ക്ലബുമായും ഏറ്റമുട്ടും. 2005 മുതല്‍ ദേശീയടീമില്‍ കളിക്കുന്ന മെസി ഇതുവരെ 180 കളിയില്‍ നിന്ന് 106 ഗോളും നേടിയിട്ടുണ്ട്.
Read More » -
Kerala
വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണം
കോട്ടയം:വഞ്ചിനാട് എക്സ്‌പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം.പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് ട്രെയിനുകളില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ. സ്റ്റേഷൻ പൂർണ്ണമായും നീണ്ടൂർ-അതിരമ്പുഴ റോഡിന് മദ്ധ്യേ മാറ്റി സ്ഥാപിച്ചതടക്കം വലിയ വികസനക്കുതിപ്പ് ഏറ്റുമാനൂരിൽ ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് നേടാൻ കഴിയാത്തതിനാൽ ഇവിടുത്തെ യാത്രാക്ലേശത്തിന് തെല്ലും പരിഹാരമായിട്ടില്ല. സ്റ്റേഷൻ നവീകരണവേളയിൽ പ്ലാറ്റ്ഫോം പൊളിച്ചിട്ടപ്പോൾ പ്രഖ്യാപിച്ച പാലരുവിയ്‌ക്ക് പോലും സ്റ്റോപ്പ് നേടിയെടുക്കാൻ അഞ്ചുവർഷത്തോളം കാത്തിരിക്കേണ്ടി വന്നു. വഞ്ചിനാടിനുവേണ്ടിയുള്ള ആവശ്യം അപ്പോഴും തഴയപ്പെടുകയായിരുന്നു. ദിനംപ്രതി ആയിരത്തിലധികം യാത്രക്കാർ ആശ്രയിക്കുന്ന കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് ഏറ്റുമാനൂർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കാത്തിരിപ്പ് കേന്ദ്രവും കൂടുതൽ ഇരിപ്പിടങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമടക്കം വലിയ വികസനപ്രവർത്തനങ്ങൾ ഇപ്പോൾ ഏറ്റുമാനൂരിൽ നടന്നുവരികയാണ്. ഇരുവശത്തുമുള്ള പ്രധാന റോഡുകളിൽ നിന്നും സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നുണ്ട്. ഇരുദിശകളിലുമായി 19 ട്രെയിനുകൾക്കാണ് ഇപ്പോൾ ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉള്ളത്. പാലരുവിയ്ക്ക് സ്റ്റോപ്പ് ലഭിക്കുന്നതിന് മുമ്പ് വരെയുള്ള …
Read More » -
India
ട്രെയിൻ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി
ട്രെയിൻ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. നിർത്തിയിട്ട ട്രെയിനിന്റെ ജനാല വഴി മൊബൈല്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ കമ്ബാർട്മെന്റില്‍ ശ്രദ്ധയോടെ ഇരുന്ന യാത്രക്കാരൻ ‘കൈ’യോടെ പിടികൂടുകയായിരുന്നു. മോഷ്ടാവിന്റെ കൈ യാത്രക്കാരൻ വിട്ടതുമില്ല. സിഗ്നൽ ലഭിച്ചതോടെ നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ ജനലയില്‍ ഇതോടെ മോഷ്ടാവ് തൂങ്ങിക്കിടന്നു. ഒരു കിലോമീറ്ററോളമാണ് ഇയാളെയും കൊണ്ട് ട്രെയിൻ ഓടിയത്.ഇതിനിടെ മറ്റ് യാത്രക്കാർ ചേർന്ന് അപായച്ചങ്ങല വലിക്കുകയും ട്രെയിൻ നിർത്തിയ ഉടനെ മോഷ്ടാവിനെ പിടികൂടി റയിൽവെ പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. മോഷണത്തിന് കുപ്രസിദ്ധിയാർജിച്ച ബിഹാറിലാണ് സംഭവം. യാത്രക്കാരില്‍ ആരോ പകർത്തിയ ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 2022ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് സാഹെബ്പൂർ കമല്‍ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിരിക്കെ ജനാലയിലൂടെ യാത്രക്കാരന്റെ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്‍ടാവിന്റെ കൈയിൽ യാത്രക്കാരൻ മുറുകെ പിടിച്ചു. 10 കിലോമീറ്റർ ദൂരമാണ് മോഷ്ടാവ് അന്ന് ട്രെയിനില്‍ തൂങ്ങിക്കിടന്നത്. ഒടുവില്‍ ട്രെയിൻ മറ്റൊരു സ്റ്റേഷനില്‍ എത്താറായപ്പോഴാണ് യാത്രക്കാരൻ…
Read More » -
India
ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിച്ച ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡൽഹി: ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിച്ച ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍. ബറൗനി- ലക്‌നൗ എക്‌സ്പ്രസിലാണ് സംഭവം. പരിശോധനക്കിടെയാണ് ടിടിഇ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. നീരജ് എന്ന യാത്രക്കാരനാണ് മര്‍ദനമേറ്റത്.അന്വേഷണ വിധേയമായാണ് ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് റെയില്‍വേ അധികൃതര്‍ ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തത്.
Read More » -
NEWS
തൊഴിലിടങ്ങളിൽ വ്യത്യസ്തരാജ്യക്കാര്‍ വേണമെന്ന് യു.എ.ഇ; ഇന്ത്യക്കാർക്ക് തിരിച്ചടി
ദുബായ്: വ്യത്യസ്തരാജ്യക്കാർക്ക് നിയമനം നല്‍കണമെന്ന നിയമം യു.എ.ഇ. കർശനമാക്കുന്നു. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർക്ക് നല്‍കണമെന്നാണ് അറിയിപ്പ്. അതിനാൽ തന്നെ യു.എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴില്‍വിസ ലഭിക്കില്ല.കമ്ബനികളില്‍ ഇന്ത്യക്കാർ കൂടുതലും മറ്റു രാജ്യക്കാർ വളരെ കുറവുമായാണ് പൊതുവേ കണ്ടുവരുന്നതിനാൽ ഇന്ത്യക്കാരെയാകും ഇത് കൂടുതലായി ബാധിക്കുക. നിശ്ചിത ക്വാട്ട പാലിക്കണമെന്ന നിയമം എല്ലാ സ്ഥാപനങ്ങളിലും പ്രാബല്യത്തിലായാല്‍ ഇന്ത്യക്കാർക്ക് പുതിയ തൊഴില്‍വിസ ലഭിക്കല്‍ വെല്ലുവിളിയാകുമെന്നാണ് സൂചന. കാരണം യു. എ.ഇ.യിലെ സ്ഥാപനങ്ങളില്‍ ഏറെയും ഇന്ത്യൻജീവനക്കാരാണ്. അതിനുപിന്നിലായി പാകിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും. ഇന്ത്യക്കാർ ഏറെയുള്ള സ്ഥാപനങ്ങള്‍ തൊഴില്‍വിസയ്ക്ക് അപേക്ഷിക്കുമ്ബോള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കാണുന്നത് നിയമനങ്ങളില്‍ തുല്യത പാലിക്കണമെന്ന മുന്നറിയിപ്പാണ്. നിയമനം കുറയാനോ വൈകാനോ സാധ്യതയുള്ളതിനാല്‍ പുതിയ ജോലിക്കും ജോലിമാറ്റത്തിനും ശ്രമിക്കുന്നവർ ശ്രദ്ധിക്കണമെന്ന് വിസ സേവനരംഗത്തുള്ളവർ പറയുന്നു.
Read More » -
Kerala
കൊച്ചി മെട്രൊ: തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മൂന്ന് വീതം ട്രാക്കും പ്ലാറ്റ്‌ഫോമും
തൃപ്പൂണിത്തുറ: കൊച്ചി മെട്രൊ റെയിലിന്‍റെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ അടുത്ത മാസം പ്രവർത്തനക്ഷമമാകും. ഭാവിയില്‍ മറ്റു മേഖലകളിലേക്കും മെട്രൊ ലൈനുകള്‍ നിർമിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ പണി പൂർത്തിയാക്കിയിരിക്കുന്നത്. എസ്‌എന്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെ 1.18 കിലോമീറ്ററിന്‍റെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. മൂന്ന് പ്ലാറ്റ്‌ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റെല്ലാം സ്റ്റേഷനുകളിലും രണ്ടു വീതം ട്രാക്കും പ്ലാറ്റ്‌ഫോമുമാണുള്ളത്.സ്റ്റേഷന്‍റെയും വയഡക്റ്റിന്‍റെയും നിര്‍മാണം പൂര്‍ത്തിയായി. കൂടാതെ, സിഗ്നലിങ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ണമായിട്ടുണ്ട്. 1.35 ലക്ഷം ചതുരശ്രയടിയില്‍ വിസ്തീര്‍ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്രയടി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.ഫെബ്രുവരിയോടെ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള സർവീസ് പ്രവര്‍ത്തന സജ്ജമാകും. ഇതിനു മുന്നോടിയായി നടന്ന പരീക്ഷണയോട്ടം വിജയകരമായി. തൃപ്പൂണിത്തുറയിലേക്കും മെട്രൊ എത്തുന്നതോടെ കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടമായ ആലുവ – തൃപ്പൂണിത്തുറ ( ആകെ 25 സ്റ്റേഷന്‍) റൂട്ടിന്‍റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാകും.
Read More » -
Kerala
കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നുമക്കളെയും രക്ഷിച്ച് കോഴിക്കോട് പോലീസ്
കോഴിക്കോട്: കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്ന് കേരള പോലീസ് കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയുമാണ് കോഴിക്കോട് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത്. പാറപ്പള്ളിക്കുസമീപത്തായിരുന്നു മക്കളോടൊപ്പം കടലിൽച്ചാടി ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്കൂളിൽ കൈക്കുഞ്ഞുമായെത്തിയ അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്കൂൾ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ ആ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. കുറ്റ്യാടി പോലീസ് അമ്മയുടെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചശേഷം കൊയിലാണ്ടി മന്ദമംഗലം പരിസരത്ത് അവർ ഉള്ളതായി മനസ്സിലാക്കി. ഉടൻ തന്നെ കൊയിലാണ്ടി പോലീസിന് വിവരം കൈമാറി. വിവരം ലഭിച്ചയുടൻ കൊയിലാണ്ടി പോലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു. എന്നാൽ, വീണ്ടും ലൊക്കേഷൻ പരിശോധിച്ചപ്പോൾ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൊയിലാണ്ടി പോലീസും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിൽ എത്തി. അമ്മയെയും മക്കളെയും അനുനയിപ്പിച്ച്…
Read More » -
India
രാമക്ഷേത്രം ; മോദി സര്‍ക്കാര്‍ രാമശാപം നേരിടുമെന്ന് ഹിന്ദു മഹാസഭ
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ. രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധര്‍മ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കര്‍ണാടക ഘടകം സ്ഥാപകന്‍ രാജേഷ് പവിത്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു. ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. അയോധ്യയില്‍ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. അയോധ്യ രാമക്ഷേത്രം ഉദ്ഘാടന ദിവസം മഹാസഭ മംഗളൂരു ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ രാമ മഹോത്സവം സംഘടിപ്പിക്കുമെന്നും പവിത്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എല്‍.കെ. സുവര്‍ണ പങ്കെടുത്തു.
Read More » -
India
ഹൈവേയില്‍ കിടന്ന മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി; സംഭവം ആഗ്രയിൽ
ലക്നൗ: എക്സ്പ്രസ് ഹൈവേയില്‍ കിടന്ന അജ്ഞാത മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും, റോഡിന് നടുവില്‍ ഈ മൃതദേഹം എങ്ങനെ എത്തിയെന്നും ഒരു വിവരവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഒടുവില്‍ പൊലീസ് സംഘമെത്തി ഷവല്‍ ഉപയോഗിച്ച് റോഡില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി റോഡിലെ ടാറില്‍ പറ്റിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങൾ. എക്സ്പ്രസ് ഹൈവേയില്‍ 500 മീറ്ററോളം ദൂരത്തില്‍ പല സ്ഥലത്തു നിന്നാണ് മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയത്. ഇതില്‍ തന്നെ ഒരു വിരല്‍ മാത്രമാണ് ചതഞ്ഞരയാത്ത നിലയില്‍ കണ്ടെത്താനായത്. എക്സ്പ്രസ് വേയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.അതേസമയം മരിച്ചയാളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമേ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനാവൂ. കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. ഏതാണ്ട് 40 വയസുള്ള…
Read More »
