പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തിലെ വൈദ്യുതിമേഖലയില്‍ വലിയ അറ്റകുറ്റപണി നടക്കുന്നതായും അന്നേദിനം സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങും എന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഫേസ്‌ബുക്കില്‍ മലയാളത്തിലും എക്‌സില്‍ (പഴയ ട്വിറ്റര്‍) നോര്‍ത്തിന്ത്യയിലും ഈ ക്യാംപയിന്‍ ശക്തമായിരിക്കുകയാണ്.
ശ്രീജാസുധീഷ് മംഗലത്ത് എന്ന വ്യക്തി 2024 ജനുവരി എട്ടിന് ഫേസ്ബുക്കില്‍ ഒരു പത്രവാര്‍ത്തയുടെ ചിത്രം സഹിതം പങ്കുവെച്ച പേസ്റ്റ് ചുവടെ കൊടുക്കുന്നു. കെഎസ്‌ഇബിയുടെ അറിയിപ്പ് എന്ന രീതിയിലാണ് മലയാളത്തില്‍ സന്ദേശം ഇവര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എഫ്ബി പോസ്റ്റ് ചുവടെ കാണാം.
‘ജനുവരി 22 നു ഇടുക്കി പവർ ഹൌസ് മെയിന്റെനൻസ്. കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും. KSEB അറിയിപ്പ്.
പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകള്‍ സംഭവിക്കുവാൻ സാധ്യത ഉള്ളതിനാല്‍ ബിഗ് സ്‌ക്രീനില്‍ പരിപാടി ലൈവ് ആയി കാണുവാനുള്ള ഏർപ്പാട് ചെയ്ത സ്ഥലങ്ങളില്‍ പ്രവർത്തകർ ജനറേറ്റർ കരുതി വെക്കണം എന്ന് മുൻകൂട്ടി അപേക്ഷിക്കുന്നു’.
അതേസമയം അയോധ്യ പ്രതിഷ്ഠാകര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.സോഷ്യയില്‍ മീഡിയയിലെ പ്രചാരണം വ്യാജമാണെന്ന് വകുപ്പ് മന്ത്രിയും അറിയിച്ചിട്ടുണ്ട്.