Month: January 2024

  • Kerala

    തൃശൂരിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

    തൃശൂര്‍ കൈപ്പറമ്ബില്‍ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. സംഭവത്തെതുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ മേള കലാകാരനടക്കം നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് ശബരിനാഥ് എന്ന ആന ഇടഞ്ഞത്. ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ക്ഷേത്തിന് സമീപം സ്ഥാപിച്ചിരുന്ന സ്റ്റാളുകള്‍ പലതും തകർന്നിട്ടുണ്ട്.കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

    Read More »
  • Sports

    സഹല്‍ ഇന്നുമില്ല; ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യ മൂന്നു ഗോളിന് പിന്നിൽ

    ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളില്‍ ഉസ്ബക്കിസ്ഥാനെ നേരിടുന്ന ഇന്ത്യ ആദ്യപകുതി പിരിയുമ്പോൾ മൂന്നു ഗോളുകൾക്ക് പിന്നിൽ.നേരത്തെ ഓസ്‌ട്രേലിയയോട് തോറ്റിരുന്ന ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആസ്‌ത്രേലിയക്കെതിരെ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇഗോർ സ്റ്റിമാക് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഓസീസിനെതിരെ ക്യാപ്റ്റൻ സുനില്‍ ഛേത്രിയെ ഏക സ്‌ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്‌ബെക്കിസ്താനെതിരെ ഇറങ്ങുന്നത്. മുന്നേറ്റത്തില്‍ നവോറം മഹേഷ് സിങ്, മൻവീർ സിങ് എന്നിവർ ഛേത്രിക്കൊപ്പം കളിക്കും. മധ്യനിരയില്‍ അനിരുദ്ധ് ഥാപ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് പ്രധാന മാറ്റം. വാങ്ജാം, ലാലെങ്മാവിയ റാള്‍ട്ടെ എന്നിവരും മധ്യനിരയില്‍ കളിമെനയും. പ്രതിരോധത്തിലാണ് മറ്റൊരു മാറ്റം വരുത്തിയത്. സുബാശിഷ് ബോസിന് പകരം നിഖില്‍ പൂജാരിക്ക് ഇടം നല്‍കി.  അതേസമയം ടീമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്നും ഇടം പിടിച്ചില്ല.ആസ്‌ത്രേലിയക്കെതിരായ ആദ്യ മാച്ചിലും സഹൽ കളിച്ചിരുന്നില്ല.മറ്റൊരു മലയാളി താരമായ കെ.പി രാഹുല്‍ സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    Read More »
  • India

    വിനോദയാത്രക്കിടെ ബോട്ട് മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥികള്‍ ഉൾപ്പെടെ 15 പേര്‍ക്ക് ദാരുണാന്ത്യം

    വിനോദയാത്രക്കിടെ ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ സ്കൂൾ വിദ്യാർത്ഥികള്‍ ഉൾപ്പെടെ 15 പേര്‍ മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് അപകടം നടന്നത്. 23 വിദ്യാര്‍ത്ഥികളും നാല് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തടാകത്തില്‍ മുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.   വിനോദയാത്രക്കിടെ ഹരണി തടാകത്തിലാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞ് 13സ്കൂള്‍ വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

    Read More »
  • Movie

    ‘മലൈക്കോട്ടൈ വാലിബൻ’ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ? വിറച്ചില്ലെങ്കിൽ  പിണങ്ങരുതെന്ന് മോഹന്‍ലാല്‍; ചിത്രം സെൻസറിങ് കഴിഞ്ഞു

       ‘മലൈക്കോട്ടൈ വാലിബന്‍’ സിനിമയുടെ ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കുമോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ആരാധകരില്‍ ആകാക്ഷയുണര്‍ത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇത്തരത്തിലൊരു ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘തിയേറ്റര്‍ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയില്‍ ആ ആളെ കാത്തിരിക്കുമ്പോള്‍ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്‌കില്‍ ആണ്. ആ സ്‌കില്‍ വാലിബനില്‍ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാന്‍ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്. കഥ പറയുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഒരു സിനിമ നന്നാകണമെങ്കില്‍ എല്ലാവരും നന്നായി അഭിനയിക്കണം. മറ്റ് ഫാക്ടറുകളും നന്നായിരിക്കണം. അതിലുപരി അതിനൊരു ഭാഗ്യവും ഉണ്ടായിരിക്കണം. ആ ഭാഗ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയായിരുന്നു. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന അവസരങ്ങളില്‍ അവിടുത്തെ ആള്‍ക്കാര്‍…

    Read More »
  • NEWS

    തീരക്കടലില്‍ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ വൻ പദ്ധതി, 2,222 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ പാരുകൾ സ്ഥാപിക്കുന്നു

        തീരക്കടലില്‍ മത്സ്യ സമ്പത്ത് വർധിക്കാൻ കൃത്രിമ പാരുകൾ സ്ഥാപിക്കുന്ന വന്‍ പദ്ധതിക്ക് തുടക്കമായി. പൊഴിയൂർ മുതൽ വർക്കല വരെ 42 മത്സ്യ ഗ്രാമങ്ങളിലാണ് പാരുകളിടുക. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർ ഷോത്തം രൂപാല ഓൺലൈനായി നിർവ്വഹിച്ചു. വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ്  നിർവ്വഹിച്ചു. സംസ്ഥാനത്ത് മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായി സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പഠനങ്ങളുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകർ സംയുക്തമായി ചേർന്ന് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് 2222 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ പാരുകൾ ഇടാനാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടമാണ് തിരുവനന്തപുരത്ത് നടന്നത്. പദ്ധതി കേരളത്തിന്റെ മത്സ്യബന്ധന മേഖലയിൽ സമഗ്ര മാറ്റം വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇൻസ്പെക്ഷൻ വെസലിൽ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു. ഉരുവിലാണ് പാരുകൾ കയറ്റി കടലിന്റെ അടിത്തട്ടിലിടുക.…

    Read More »
  • Local

    ദുരിതക്കയത്തിൽ പതിച്ച ഈ അമ്മയോടും മകളോടും കരുണ കാട്ടണേ മാലോകരേ

         അംബികയുടെയും  മകൾ കീർത്തിയുടെയും കഥ ഏത് ശിലാഹൃദയന്റെയും കരളലിയിക്കും. ഭർത്താവ് മരിച്ച അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയായ മകൾ കീർത്തിയും വഴിമുട്ടിയ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. കണ്ണൂർ പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ സായീവിലാസത്തിൽ അംബികയും മകൾ കീർത്തിയും താമസിക്കുന്ന വീട് ഏതു നിമിഷവും നിലം പതിക്കാം. ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും നിലം പൊത്താറായ ആ വീടിനുള്ളിൽ നിറമിഴികളുമായി സഹായം കാത്ത് കഴിയുകയാണ് ഇരുവരും. അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയുമായ മകൾ കീർത്തിയുമാണ് നടുനിവത്തി ഒന്ന് കിടന്നുറങ്ങാൻ പോലുമാവാതെ ദുരിതക്കയത്തിലായത്. പത്ത് വർഷം മുൻപ് അംബികയുടെ ഭർത്താവ് മരണപ്പെട്ടു. ഇതോടെ മകളെ വീട്ടിൽ തനിച്ചാക്കി കൂലിപ്പണിക്കു പോകാൻ പറ്റാതായി. കീർത്തിക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും അംബികയുടെ  വിധവ പെൻഷനും മാത്രമാണ് കുടുംബത്തിന്റെ ജീവിതചിലവുകൾക്ക് ആശ്രയം. ഏറെ ദുരിതത്തിലായ തനിക്ക് സ്വന്തം സഹോദരനിൽ നിന്നും അക്രമം നേരിടേണ്ടി വന്നുവെന്ന് അംബിക പറയുന്നു.…

    Read More »
  • NEWS

    ദുരിതക്കയത്തിൽ വീണു പോയ ഈ അമ്മയോടും മകളോടും കരുണ കാട്ടണേ മാലോകരേ,

    അംബികയുടെയും മകൾ കീർത്തിയുടെയും കഥ ഏത് ശിലാഹൃദയന്റെയും കരളലിയിക്കും. ഭർത്താവ് മരിച്ച അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയായ മകൾ കീർത്തിയും വഴിമുട്ടിയ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. കണ്ണൂർ പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ സായീവിലാസത്തിൽ അംബികയും മകൾ കീർത്തിയും താമസിക്കുന്ന വീട് ഏതു നിമിഷവും നിലം പതിക്കാം. ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും നിലം പൊത്താറായ ആ വീടിനുള്ളിൽ നിറമിഴികളുമായി സഹായം കാത്ത് കഴിയുകയാണ് ഇരുവരും. അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയുമായ മകൾ കീർത്തിയുമാണ് നടുനിവത്തി ഒന്ന് കിടന്നുറങ്ങാൻ പോലുമാവാതെ ദുരിതക്കയത്തിലായത്. പത്ത് വർഷം മുൻപ് അംബികയുടെ ഭർത്താവ് മരണപ്പെട്ടു. ഇതോടെ മകളെ വീട്ടിൽ തനിച്ചാക്കി കൂലിപ്പണിക്കു പോകാൻ പറ്റാതായി. കീർത്തിക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും അംബികയുടെ വിധവ പെൻഷനും മാത്രമാണ് കുടുംബത്തിന്റെ ജീവിതചിലവുകൾക്ക് ആശ്രയം. ഏറെ ദുരിതത്തിലായ തനിക്ക് സ്വന്തം സഹോദരനിൽ നിന്നും അക്രമം നേരിടേണ്ടി വന്നുവെന്ന് അംബിക പറയുന്നു. അമ്മയുടെ ഓഹരിയായി…

    Read More »
  • Crime

    പാനി പൂരി സൗജന്യമായി കൊടുത്തില്ല; വഴിയോര കച്ചവടക്കാരനെ ഗുണ്ടാസംഘം തല്ലിക്കൊന്നു

    ലഖ്‌നൗ: പാനിപൂരി സൗജന്യമായി കൊടുക്കാത്തതിന് വഴിയോരക്കച്ചവടക്കാരനെ മര്‍ദിച്ചു കൊന്ന് ഗുണ്ടാസംഘം. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ദേഹത് സ്വദേശിയായ പ്രേം ചന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. പാനി പൂരി സൗജന്യമായി നല്‍കാന്‍ പ്രേംചന്ദ്ര വിസമ്മതിച്ചതോടെ സംഘം ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയായിരുന്നു. കാന്‍പുരിലെ ചകേരി ഏരിയയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കടയടച്ച് വീട്ടിലേക്ക് തിരിച്ചു പോകും വഴി പ്രേമിനെ പ്രദേശത്തെ ഗുണ്ടാനേതാവ് ധീരജ് അടങ്ങുന്ന സംഘം പിടിച്ചു നിര്‍ത്തി പാനി പൂരി ആവശ്യപ്പെട്ടു. ഫ്രീ ആയി വേണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാലിത് പ്രേം നിരസിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ അസഭ്യം പറഞ്ഞ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് ഗുണ്ടകളെ പിടിച്ചു മാറ്റിയത്. തുടര്‍ന്ന് പ്രേം വീട്ടിലേക്ക് പോയെങ്കിലും രാത്രിയോടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു. മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് ശേഷമേ വ്യക്തമാകൂ. പ്രേം ചന്ദ്രയുടെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ചകേരി പൊലീസ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ ഡൂബേ അറിയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം…

    Read More »
  • Kerala

    വീണയ്ക്കും കമ്പനിക്കും കര്‍ണാടകയില്‍ 1 ലക്ഷം വീതം പിഴ; രേഖ പുറത്ത്

    തിരുവനന്തപുരം: കമ്പനി നിയമം ലംഘിച്ചതിനു മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയ്ക്കും അവരുടെ കമ്പനി എക്‌സാലോജിക് സൊലൂഷന്‍സ് ലിമിറ്റഡിനും കര്‍ണാടകയിലെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) പിഴ ചുമത്തിയതിന്റെ രേഖ പുറത്ത്. കമ്പനി നിയമപ്രകാരം റജിസ്റ്റേഡ് ഓഫിസ് പ്രവര്‍ത്തിപ്പിച്ചില്ലെന്നും ആര്‍ഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്നും കാണിച്ചാണു 2021 ഫെബ്രുവരിയില്‍ 2 ലക്ഷം രൂപ പിഴയിട്ടത്. വീണയും കമ്പനിയും ഓരോ ലക്ഷം രൂപ വീതം അടയ്ക്കാനായിരുന്നു ഉത്തരവ്. രജിസ്റ്റേഡ് ഓഫീസ് മാറ്റിയാല്‍ 30 ദിവസത്തിനകം ആര്‍ഒസിയെ അറിയിക്കണമെന്നാണു നിയമം. നിക്ഷേപകരില്‍ ഒരാള്‍ കമ്പനിയുടെ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് ഓഫിസ് മാറ്റിയ വിവരം അറിഞ്ഞത്. ഇയാളുടെ പരാതിയിലാണ് ആര്‍ഒസി അന്വേഷണം നടത്തിയത്. കോവിഡ് പ്രതിസന്ധിയാണു വീണ കാരണമായി ബോധിപ്പിച്ചത്.

    Read More »
  • Kerala

    മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തണം… വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി; താഴെയിറക്കി പഞ്ചായത്ത് പ്രസിഡന്റ്

    കോട്ടയം: വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മണിക്കൂറുകള്‍ നേരം ടവറിന്റെ മുകളില്‍ കയറിയ യുവാവിനെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും അനുനയിപ്പിച്ച് താഴെയിറക്കി. ഇരാറ്റുപേട്ട സ്വദേശി പ്രദീപ് ആണ് രാവിലെ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നിരവധി ആവശ്യങ്ങള്‍ മുഴക്കിയാണ് യുവാവ് ടവറില്‍ കയറി ആത്മഹത്യാഭീഷണി നടത്തിയത്. മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ സ്ഥലത്ത് എത്തിയാല്‍ മാത്രമെ താഴെയിറങ്ങുകയുള്ളുവെന്നായിരുന്നു പ്രദീപ് ആദ്യം പറഞ്ഞത്. തനിക്ക് സ്വന്തമായി ഒരുവീടില്ലെന്നും നിരവധി കുടുംബ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇയാള്‍ ടവറിന്റെ മുകളില്‍ നിന്നും വിളിച്ചുപറഞ്ഞിരുന്നു. രാവിലെ ആറ് മണിയോടെയാണ് ഇയാള്‍ ടവറില്‍ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അവിടെയെത്തിയ കിടങ്ങല്ലൂര്‍ പഞ്ചായത്ത്് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു. താങ്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കുകയും ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്തിന് സമീപ പഞ്ചായത്തിലെ താമസക്കാരനാണ് പ്രദീപ്. ആ പഞ്ചായത്ത്…

    Read More »
Back to top button
error: