IndiaNEWS

അയോദ്ധ്യയിലെത്തുന്ന രാമഭക്തരെ സ്വീകരിക്കാൻ മുസ്ലീങ്ങളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ മോര്‍ച്ച

ഡല്‍ഹി: അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച്‌ വൻ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ന്യൂനപക്ഷ മോർച്ച.

അയോദ്ധ്യയില്‍ വരുന്ന രാമഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സൗജന്യമായി ചായയും ലഘുഭക്ഷണവും വിതരണം ചെയ്യുമെന്നും ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു.

Signature-ad

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച്‌ ജനുവരി 20-ന് അയോദ്ധ്യയിലെ ബസിക അറേബ്യ കോളേജ് മദ്രസ ജുമാ മസ്ജിദ് സന്ദർശിക്കുമെന്നും അവിടെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ന്യൂനപക്ഷ മോർച്ച നേതാവ് യാസർ ജിലാനിയും വ്യക്തമാക്കി.

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ജനുവരി 22-ന് ഉച്ചയ്‌ക്ക് 12:30 ന് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ചടങ്ങുകള്‍ക്ക് ശേഷം ശ്രീകോവിലില്‍ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കും. ചൊവ്വാഴ്ച ആരംഭിച്ച ചടങ്ങുകള്‍ ഏഴ് ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ജനുവരി 23 മുതല്‍ ക്ഷേത്രം രാജ്യത്തെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: