Month: January 2024

  • Crime

    മുന്‍ ഗവ.പ്ലീഡറുടെ പീഡനക്കേസ്; ഭീഷണിയെന്ന് ഇരയുടെ പരാതി

    കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഇരയുടെ കുടുംബം. യുവതിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടും മനുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വിധേയത്വം കൊണ്ടാണെന്നും കുടുംബം പരാതിയില്‍ ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദിക്കാരാണെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കള്‍ വീട്ടിലെത്തിയെന്ന് പരാതിയില്‍ പറയുന്നു. പലതവണ കോളിങ് ബെല്‍ അടിച്ചിട്ടും തങ്ങള്‍ വാതില്‍ തുറക്കാതിരുന്നപ്പോള്‍ വാതിലില്‍ ആഞ്ഞടിച്ചു. പിറ്റേദിവസം റോഡരികില്‍ കൂടെ നടന്നു പോകുമ്പോള്‍ ഒരു കാര്‍ മനഃപൂര്‍വ്വം ഇടിപ്പിക്കാന്‍ ശ്രമിച്ചു. ചാടിമാറിയതിനാലാണ് രക്ഷപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. ഇരയായ യുവതിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മകള്‍ ഒന്നരമാസത്തിലേറെയായി മാനസിക പിരിമുറുക്കത്തിന് ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായ അഡ്വ. പത്മലക്ഷ്മിയുടെ സഹായത്തോടെ ഇ-മെയില്‍ വഴിയാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഗതികേടിന്റെ…

    Read More »
  • Crime

    മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിച്ചു, സിഗരറ്റുകൊണ്ട് പൊള്ളിച്ചു; ഡി.എം.കെ നേതാവിന്റെ മകന്റെ വീട്ടിലെ ജോലിക്കാരി നേരിട്ടത് കൊടുംക്രൂരത

    ചെന്നൈ: ഡിഎംകെ എംഎല്‍എയുടെ മകന്റെ വീട്ടിലെ ജോലിക്കാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിന്റെ വിഡിയോ പുറത്ത്. അതിക്രൂര പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് തെളിയിക്കുന്നതാണ് വിഡിയോ. കഴിഞ്ഞ ഏഴു മാസമായി രാത്രി 12 വരെ ജോലി ചെയ്തിട്ടും ശമ്പളം നല്‍കിയില്ലെന്നും മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്തെല്ലാം പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി വിഡിയോയില്‍ വ്യക്തമാക്കുന്നു. ചെന്നൈ പല്ലാവരം നിയമസഭാംഗം ഐ. കരുണാനിധിയുടെ മകന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 18 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ മകന്‍ ആന്റോ മണിവണന്‍, മരുമകള്‍ മെര്‍ലിന എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പരുക്കേറ്റ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ നീലാങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ പൊലീസ് സ്വീകരിച്ച നടപടികളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.…

    Read More »
  • Kerala

    ദുരിതത്തില്‍ വലഞ്ഞ് ട്രെയിൻ യാത്രക്കാർ; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു

    കോഴിക്കോട്:ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതോടെ ദുരിതത്തില്‍ വലഞ്ഞ് യാത്രക്കാർ.ട്രെയിനിലെ തിരക്ക് യാത്രക്കാർ തമ്മിലുള്ള അസ്വാരസ്യത്തിലേക്കും അപായച്ചങ്ങല വലിച്ച്‌ യാത്രക്കാരെ ഇറക്കി വിടുന്നതിലേക്കും വരെയെത്തി. ശനിയാഴ്ച വൈകീട്ട് മംഗള എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് യാത്രക്കാർ ചങ്ങല വലിച്ച്‌ ട്രെയിൻ നിർത്തിച്ചത്.തിരക്കു കാരണം എസ് ഫോർ കോച്ചില്‍ കയറിയ അണ്‍ റിസർവ്ഡ് യാത്രക്കാരും റിസർവ്ഡ് യാത്രക്കാരും തമ്മില്‍ തർക്കമുണ്ടാവുകയും ഇവരെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരില്‍ ആരോ ചങ്ങല വലിക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് ട്രെയിൻ എടുത്ത് രണ്ടാം ഗേറ്റ് എത്തിയപ്പോഴേക്കും അപായച്ചങ്ങല വലിച്ചിരുന്നു. 15 മിനിറ്റോളം പിടിച്ചിട്ട ശേഷമാണ് ഇവിടെ നിന്നും പിന്നീട് ട്രെയിൻ പുറപ്പെട്ടത്. റെയില്‍ ക്രോസിങ്ങില്‍ ട്രെയിൻ നിർത്തിയിട്ടതോടെ ഇരു ഭാഗത്തേക്കുമുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കോയമ്ബത്തൂർ -കണ്ണൂർ ട്രെയിൻ സർവീസ് റദ്ദാവുകയും മംഗള വൈകിയെത്തുകയും ചെയ്തതോടെ കോഴിക്കോട് റെയില്‍ സ്റ്റേഷനില്‍ അഭൂതപൂർവമായ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഇതു കാരണം റിസർവ് ചെയ്യാത്ത യാത്രക്കാർ റിസർവ് കംപാർട്ട്മെന്റില്‍ കയറിപ്പറ്റിയതാണ്…

    Read More »
  • Kerala

    യാത്രക്കാരിയെ മര്‍ദ്ദിച്ച ശേഷം ഫോണ്‍ കൈക്കലാക്കി: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പാറശാല കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പാറശാല പുത്തന്‍കട സ്വദേശി അനൂപ് (34) ആണ് പിടിയിലായത്.കുളത്തൂര്‍ സ്വദേശിനിയായ സരിതയ്ക്കാണ് (34) മര്‍ദ്ദനമേറ്റത്. കരുമാനൂരിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സരിതയുടെ മൊബൈല്‍ ഫോണ്‍ അനൂപ് പിടിച്ചു വാങ്ങുകയും എതിർത്തപ്പോൾ മർദ്ദിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സരിതയെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനൂപ് മദ്യലഹരിയിലായിരുന്നുവെന്ന് സരിത പറഞ്ഞു.ഇവർ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • India

    ഹനുമാനായി വേഷം കെട്ടി രാഹുല്‍ ഗാന്ധി; ചിത്രങ്ങള്‍ വൈറല്‍

    ഗുവാഹത്തി: ഹനുമാനായി വേഷം കെട്ടി രാഹുൽ ഗാന്ധി.ഭാരത് ജോഡോ യാത്രക്കിടയില്‍ അസമില്‍ വെച്ചാണ് ഹനുമാന്‍റെ മുഖംമൂടി അണിഞ്ഞു കയ്യില്‍ ഗദയുമേന്തി രാഹുല്‍ നിന്നത്.  അസമിലെ മജൂലിയിലെ ശ്രീ ശ്രീ ഔനിയതി സത്രം സന്ദർശിക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. എട്ടു ദിവസമാണ് രാഹുല്‍ അസമിൽ പര്യടനം നടത്തുക. 833 കിലോമീറ്റർ സഞ്ചരിച്ച് 17 ജില്ലകളിലൂടെയാണ് അസമിലെ യാത്ര.

    Read More »
  • NEWS

    ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 24,927 പേർ; യുദ്ധം അവസാനിപ്പിക്കാതെ ഇസ്രായേൽ

    ഗാസ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ ഏഴിന് ശേഷം 24,927 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്നും ഗാസ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. 2023 ഒക്ടോബർ 7 ന് ഹമാസ് പോരാളികൾ ഇസ്രായേലിന് നേർക്ക് നടത്തിയ തീവ്രവാദ ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ സേന ഗാസയിലേക്ക് കടന്നു കയറി ആക്രമണം അഴിച്ചു വിട്ടത്. ഇസ്രായേല്‍ സൈന്യം ഇന്നലെ മാത്രം  നടത്തിയ ആക്രമണത്തിൽ  165 പേർ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം  അറിയിച്ചു. 62,338 പേർക്കാണ് ഇതുവരെ ആകെ പരിക്കേറ്റത്. യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണം – ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയും നൂറുകണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഗാസയിലെ ഹമാസ് ഭീകര ശൃംഖല പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍…

    Read More »
  • India

    ഉത്തർപ്രദേശില്‍ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് സഹോദരിമാർ മരിച്ചു

    ലക്നൗ: ഉത്തർപ്രദേശില്‍ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് സഹോദരിമാർ മരിച്ചു.ബല്ലിയ ജില്ലയിലെ ബൈരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദയ് ഛപ്ര ഗ്രാമത്തിലാണ് സംഭവം. അൻഷു (13), തനു (11) എന്നിവരാണ് മരിച്ചത്. ഇരുവരും മതിലിനരികില്‍ കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു.തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ ഇവർ കുടുങ്ങിപ്പോയതായി ബൈരിയ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ധരംവീർ സിംഗ് പറഞ്ഞു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മുത്തച്ഛൻ ഗ്രാമതലവനായിരുന്ന കാലത്താണ് ശുചിമുറിയുടെ നിർമ്മാണം നടന്നത്.

    Read More »
  • Kerala

    ലോട്ടറി ടിക്കറ്റിലെ നമ്ബര്‍  തിരുത്തിയുള്ള തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു

    പത്തനംതിട്ട: ലോട്ടറി ടിക്കറ്റിലെ നമ്ബര്‍  തിരുത്തിയുള്ള തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു.സമ്മാനമടിച്ച ടിക്കറ്റിന്‍റെ നമ്ബർ മനസിലാക്കിയ ശേഷം, അടിക്കാത്ത ടിക്കറ്റില്‍ തിരുത്തല്‍ വരുത്തിയാണ് പണം തട്ടുന്നത്. വയോധികരും അസുഖബാധിതരുമൊക്കെയായ ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ഇത്തരം തട്ടിപ്പിന് ഇരകളാകുന്നത്.കഴിഞ്ഞ ദിവസം പത്തനംതിട്ട ഓമല്ലൂര്‍ മാത്തൂരില്‍ വെച്ച്‌ ബൈക്കിലെത്തിയ ഒരാള്‍ ലോട്ടറി കച്ചവടക്കാരനായ  വള്ളിക്കോട് സ്വദേശി കെഎന്‍ രാജനെ സമര്‍ത്ഥമായി കബളിപ്പിച്ച്‌ പണം തട്ടി. പക്ഷാഘാതം ബാധിച്ച്‌ തളർന്നുപോയാളാണ് രാജൻ. വെയിലും മഴയുംകൊണ്ട് നാടുനീളെ ലോട്ടറി വിറ്റാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കെഎന്‍ രാജന്‍റെ 1400 രൂപയും കയ്യിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളും തട്ടിപ്പുകാരൻ കൊണ്ടുപോയി.   അടിച്ച ടിക്കറ്റിന് പകരമായി കയ്യിലുള്ള ലോട്ടറി ടിക്കറ്റുകളും ഉള്ള പൈസയും തന്നാല്‍ മതിയെന്ന് രാജനോട് പറയുകയായിരുന്നു. അടിച്ച ടിക്കറ്റ് ഏജന്‍സിയില്‍ കൊടുത്ത് മാറാമെന്ന് കരുതി രാജന്‍ അത് വാങ്ങിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളെല്ലാം വിറ്റതിന്‍റെ സന്തോഷത്തില്‍ ടിക്കറ്റുമായി ഏജന്‍സിയില്‍ പോയപ്പോഴാണ് തട്ടിപ്പിനിരയായതായി രാജന്‍ തിരിച്ചറിഞ്ഞത്.   ലോട്ടറി ടിക്കറ്റിലെ അവസാനത്തെനമ്ബര്‍…

    Read More »
  • India

    തമിഴ്നാട്ടിൽ അണ്ണാമലൈയെ തഴഞ്ഞ് ഒ. പനീര്‍ശെല്‍വവുമായി ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ചര്‍ച്ച

    മധുരെ: തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയെ തഴഞ്ഞ് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വവുമായി ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ചര്‍ച്ച. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലാണുള്ളത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പുതിയ സഖ്യം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയെന്നാണ് റിപ്പോര്‍ട്ട്. അമ്മ മക്കള്‍ മുന്നേറ്റ കഴഗം (എഎംഎംകെ) നേതാവ് ടിടിവി ദിനകരന്‍, എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഒ പനീര്‍ശെല്‍വം എന്നിവരുമായി ബിജെപി സഖ്യത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദിനകരന്‍ പറഞ്ഞു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എംജിആറിന്റെ 107-ാം ജന്മദിനത്തോട് അനുബന്ധിച്ച്‌ നടത്തിയ അനുസ്മരണചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരത്തെ താന്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ടെന്നും അത് സര്‍ക്കാരിന്റെ കര്‍ഷകരെയും തമിഴ്‌നാട്ടിലെ ജനങ്ങളെയും ബാധിക്കുന്ന പദ്ധതികളുടെ പേരിലാണെന്നും എന്നാല്‍ ഇപ്പോള്‍ ബിജെപി അതിലെല്ലാം മാറ്റം വരുത്തിയതായും അദ്ദേഹം പറഞ്ഞു. ഒ. പനീര്‍ശെല്‍വവുമൊത്ത് ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ദിനകരന്‍…

    Read More »
  • India

    കോണ്‍ഗ്രസ് എംപിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിഐഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ട നിലയിൽ 

    അമൃത്സർ: കോണ്‍ഗ്രസ് എംപിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിഐഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ട നിലയിൽ.ഉത്തര്‍പ്രദേശ് സ്വദേശിയായ സന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് എംപി രവ്‌നീത് സിംഗ് ബിട്ടുവിന്‍റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മരിച്ചത്. എംപിയുടെ ഔദ്യോഗിക വസതിയായ റോസ് ഗാര്‍ഡനിലാണ് സംഭവം നടന്നത്. സംഭവസമയം എംപി ഇവിടെയുണ്ടായിരുന്നില്ല. സന്ദീപ് സിംഗിന്‍റെ താടിയിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയിലൂടെ പുറത്തുവന്ന നിലയിലായിരുന്നു. അതേസമയം തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നും പറയപ്പെടുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: