KeralaNEWS

ദുരിതത്തില്‍ വലഞ്ഞ് ട്രെയിൻ യാത്രക്കാർ; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു

കോഴിക്കോട്:ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതോടെ ദുരിതത്തില്‍ വലഞ്ഞ് യാത്രക്കാർ.ട്രെയിനിലെ തിരക്ക് യാത്രക്കാർ തമ്മിലുള്ള അസ്വാരസ്യത്തിലേക്കും അപായച്ചങ്ങല വലിച്ച്‌ യാത്രക്കാരെ ഇറക്കി വിടുന്നതിലേക്കും വരെയെത്തി.

ശനിയാഴ്ച വൈകീട്ട് മംഗള എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് യാത്രക്കാർ ചങ്ങല വലിച്ച്‌ ട്രെയിൻ നിർത്തിച്ചത്.തിരക്കു കാരണം എസ് ഫോർ കോച്ചില്‍ കയറിയ അണ്‍ റിസർവ്ഡ് യാത്രക്കാരും റിസർവ്ഡ് യാത്രക്കാരും തമ്മില്‍ തർക്കമുണ്ടാവുകയും ഇവരെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരില്‍ ആരോ ചങ്ങല വലിക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് ട്രെയിൻ എടുത്ത് രണ്ടാം ഗേറ്റ് എത്തിയപ്പോഴേക്കും അപായച്ചങ്ങല വലിച്ചിരുന്നു. 15 മിനിറ്റോളം പിടിച്ചിട്ട ശേഷമാണ് ഇവിടെ നിന്നും പിന്നീട് ട്രെയിൻ പുറപ്പെട്ടത്.

Signature-ad

റെയില്‍ ക്രോസിങ്ങില്‍ ട്രെയിൻ നിർത്തിയിട്ടതോടെ ഇരു ഭാഗത്തേക്കുമുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കോയമ്ബത്തൂർ -കണ്ണൂർ ട്രെയിൻ സർവീസ് റദ്ദാവുകയും മംഗള വൈകിയെത്തുകയും ചെയ്തതോടെ കോഴിക്കോട് റെയില്‍ സ്റ്റേഷനില്‍ അഭൂതപൂർവമായ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഇതു കാരണം റിസർവ് ചെയ്യാത്ത യാത്രക്കാർ റിസർവ് കംപാർട്ട്മെന്റില്‍ കയറിപ്പറ്റിയതാണ് തർക്കത്തിന് കാരണമായത്.

Back to top button
error: