Month: January 2024

  • India

    രാമക്ഷേത്രത്തിനുള്ള സംഭാവനയില്‍ 50% വരെ നികുതി ഇളവ് നേടാം; എങ്ങനെയെന്ന് അറിയാമോ?

    മുംബൈ: സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് അയോധ്യയിലെ ഭൂമിയുടെ അവകാശത്തെ കുറിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന തര്‍ക്കം അവസാനിച്ചത്. തുടര്‍ന്ന് കോടിതയുടെ തന്നെ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഒരു സമിതി രൂപീകരിച്ചു. ‘ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ്’ എന്ന പേരിലാണ് ഇതു അറിയപ്പെടുന്നത്. ആഗോള തലത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിലേക്ക് സംഭാവന ഒഴുകി എത്തിയിരുന്നു. രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സജ്ജമാക്കിയിട്ടുള്ള വെബ്‌സൈറ്റ് മുഖേന, വിശ്വാസികള്‍ക്കും താത്പര്യം ഉള്ളവര്‍ക്കും ക്ഷേത്ര നിര്‍മാണത്തിനായി സംഭാവന കൈമാറാവുന്നതാണ്. ചെക്ക്/ ഡിഡി മുഖേനയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവന നല്‍കാവുന്നതാണ്. ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അറിയിപ്പ് പ്രകാരം ‘അയോധ്യ രാം മന്ദിര്‍ ട്രസ്റ്റ്’ എന്ന പേരിലേക്ക് സംഭാവന ചെയ്യുന്ന തുകയിന്മേല്‍ മറ്റ് ബാങ്കിങ് ചാര്‍ജുകളൊന്നും തന്നെ ഈടാക്കുന്നില്ല. രാമക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഓണ്‍ലൈന്‍ വഴി സംഭാവന ചെയ്യുമ്പോള്‍, പേയ്‌മെന്റ് ഗേറ്റ്‌വേ മുഖേനയാണ് പണം…

    Read More »
  • Kerala

    ചുളുവില്‍ പോരില്ല; മെസ്സിയെയും ടീമിനെയും കൊണ്ടുവരാന്‍ ചെലവ് 40 കോടി

    തിരുവനന്തപുരം: ലോക ജേതാക്കളായ അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയത്. കേരളത്തിന്റെ ക്ഷണം അര്‍ജന്റൈന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ചെന്നും ഇതിഹാസ താരം ലയണല്‍ മെസ്സി അടക്കം ലോകകപ്പ് നേടിയ എല്ലാ ടീം അംഗങ്ങളും കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറില്‍ രണ്ടു പ്രദര്‍ശന മത്സരങ്ങളാണ് ലോക ജേതാക്കള്‍ കളിക്കുക. ഇതിലൊന്ന് മലപ്പുറത്താണ്. രണ്ടാം വേദി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ നേരത്തെ അര്‍ജന്റീന സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പണമില്ലാത്തതിന്റെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അതു നിരാകരിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ രണ്ട് സൗഹൃദ മത്സരം (ഒന്ന് ബംഗ്ലാദേശില്‍) കളിക്കാനായിരുന്നു ആലോചന. എന്നാല്‍ അര്‍ജന്റീന ആവശ്യപ്പെട്ട വലിയ തുക കണ്ടെത്താന്‍ പ്രയാസമാണെന്നാണ് അന്നത്തെ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍ മേധാവി പാബ്ലോ ജോക്വിനാണ് ഇന്ത്യന്‍ ഫെഡറേഷനുമായി ബന്ധപ്പെട്ടിരുന്നത്. ഇതിന്…

    Read More »
  • Crime

    ഭര്‍ത്താവിന്റെ രഹസ്യബന്ധത്തെച്ചൊല്ലി വഴക്ക്; ഹോട്ടല്‍ മാനേജര്‍ ഭാര്യയെ കടലില്‍ മുക്കിക്കൊന്നു

    പനജി: ഗോവയിലെ കാബോ ഡി രാമ ബീച്ചില്‍ ലക്‌നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗൗരവ് കത്യാവാര്‍(29) ആണ് അറസ്റ്റിലായത്. ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍, ഭാര്യ ദിക്ഷ ഗംഗ്വാറിനെ (27) കടലിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. ദിക്ഷ കടലില്‍ മുങ്ങിമരിച്ചെന്നാണ് ഗൗരവ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ഭാര്യയെ മനഃപൂര്‍വം കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ലഭിച്ചതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇതോടെ, ദിക്ഷയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു ഗൗരവും ദിക്ഷയും തമ്മിലുള്ള വിവാഹം. ഗൗരവിന്റെ വിവാഹേതര ബന്ധമാണ് ദിക്ഷയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഇയാള്‍ ബീച്ചില്‍ കുറേനേരം ചെലവഴിച്ചു. തുടര്‍ന്ന് ബീച്ചിലെ പാറക്കൂട്ടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം യുവതിയെ കടലിലേക്കു തള്ളിയിട്ടു. ദിക്ഷയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഭാര്യയുടേത്…

    Read More »
  • Kerala

    സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ പൊങ്ങിവന്നു; അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍. അഴിമതിയെ ഗൗരവമായി കാണണം. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ പൊങ്ങിവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. പക്ഷേ സര്‍ക്കാര്‍ കാര്യത്തില്‍ അതു പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ”കേരളത്തിനു പുറത്തുള്ള ഏജന്‍സികള്‍ ഇവിടെ ഇടപെടുന്നുണ്ട്. സ്വര്‍ണ കള്ളകടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നെ നടന്നതൊന്നും പറയുന്നില്ല. ഒരു സ്ഥാപനത്തില്‍ ക്രമക്കേടു നടന്നു. അവിടെ കേന്ദ്ര ഏജന്‍സി എത്തി. പക്ഷേ പ്രധാന കുറ്റാരോപിതന്നെ അവര്‍ മാപ്പുസാക്ഷിയാക്കി. രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കണം. അതിനു വേണ്ടിയാണ്…

    Read More »
  • India

    പ്രാണപ്രതിഷ്ഠയക്ക് അവധി വിവാദമായി; തീരുമാനം പിന്‍വലിച്ച് ഡല്‍ഹി എയിംസ്

    ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാമപ്രതിഷ്ഠാദിനമായ ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍ക അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ തീരുമാനം. ഡല്‍ഹി എയിംസിനെ കൂടാതെ ഭുവനേശ്വറിലെ എയിംസും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പടെ രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു. അതിന് പിന്നാലെയാണ് ഡല്‍ഹി എയിംസ് അധികൃതര്‍ തീരുമാനം പിന്‍വലിച്ചത്. ഒപി ഉള്‍പ്പടെ പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു. രോഗികള്‍ക്കുണ്ടാകുന്ന ആസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് വിശദീകരണം. അതേസമയം, പുതുച്ചേരി ജിപ്മര്‍ ആശുപത്രിക്ക് അവധിയായിരിക്കും. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുമെന്ന ആശുപത്രിയുടെ ഉറപ്പ് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവധി പിന്‍വലിക്കാതിരുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ഒപി അടക്കം അടച്ചിടുന്നു. രാമരാജ്യത്ത് ഇത് സംഭവിക്കില്ലെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.

    Read More »
  • India

    ബാബറിന്റെ കാലത്തല്ല, മോദിയുടെ കാലത്താണ് ജീവിക്കുന്നത്; ‘ബാബര്‍ റോഡ്’ എന്നെഴുതിയ ദിശാബോര്‍ഡില്‍ ‘അയോധ്യ മാര്‍ഗ്’ പോസ്റ്റര്‍ ഒട്ടിച്ച്‌ ഹിന്ദുമഹാസഭ

    ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാബര്‍ റോഡിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. ബാബറിന്റെ കാലത്തല്ല, മോദിയുടെ കാലത്താണ് ജീവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ബാബര്‍ റോഡ് സൈന്‍ ബോര്‍ഡില്‍ അയോധ്യ മാര്‍ഗ് എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ ചിത്രങ്ങള്‍ ഹിന്ദുമഹാസഭാ നേതാവ് വിഷ്ണു ഗുപ്ത എക്‌സിലൂടെ പുറത്തുവിടുകയും ചെയ്തു. കാവി നിറത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ സ്റ്റിക്കറാണ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്. പേരു മാറ്റണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നതാണെന്നും ഹിന്ദുമഹാസഭ നേതാവ് പറഞ്ഞു.  ഇതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പിനും ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിനും നിരന്തരം കത്തയച്ചു. സുപ്രീം കോടതി വിധി വന്നതോടെ ബാബറി പള്ളി അയാധ്യയിലല്ലാത്തപ്പോള്‍ പിന്നെ ഇത്തരമൊരു ബോര്‍ഡ് എന്തിനാണെന്നും  ഹിന്ദുമഹാസഭയുടെ നേതാക്കൾ ചോദിച്ചു. ബാബറി റോഡ് എന്ന ബോര്‍ഡ് കാണുമ്ബോള്‍ ഇപ്പോഴും ബാബറിന്റെ കാലത്താണ് ജീവിക്കുന്നതെന്ന് തോന്നും.എന്നാൽ തങ്ങളിന്ന് മോദിയുടെ കാലത്താണ് ജീവിക്കുന്നത്.അതിനാലാണ് പേരുമാറ്റം അനിവാര്യമെന്ന് പറയുന്നതെന്നും വിഷ്ണു ഗുപത് പറഞ്ഞു.

    Read More »
  • NEWS

    ഇറാഖിലെ അമേരിക്കൻ കേന്ദ്രത്തിന് നേരെ ഇറാന്റെ വ്യോമാക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്

    ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിലെ  വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ഇറാൻ പിന്തുണയുള്ള പോരാളികള്‍ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച്‌ ഇറാഖിന്റെ അല്‍ അസദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അക്രമത്തിന്റെ ഉത്തരവാദിത്തം ‘ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. 2023 അവസാനത്തോടെ ഉയർന്നുവന്ന ഈ സംഘടന ഇറാഖില്‍ പ്രവർത്തിക്കുന്ന ഇറാന്റെ നിരവധി സായുധ സംഘങ്ങള്‍ അടങ്ങിയ കൂട്ടായ്മയാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ യുഎസ് സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഈ സംഘടന നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഇസ്രാഈലും ഫലസ്തീനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെ ഇറാൻ ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. ശനിയാഴ്ച തൊടുത്തുവിട്ട മിക്ക മിസൈലുകളും തടുത്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നിരുന്നാലും, ചിലത് വ്യോമതാവളത്തില്‍ പതിച്ചു. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്നും യുഎസ് അറിയിച്ചു.

    Read More »
  • India

    അയോധ്യാ ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം ചോര്‍ന്നതില്‍ അന്വേഷണം വേണം, ആവശ്യവുമായി മുഖ്യപൂജാരി

    ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം ചോര്‍ന്നതില്‍ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്വേഷണം ആവശ്യപ്പെട്ടു. ചിത്രം ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് ആചാര്യ സത്യേന്ദ്രദാസ് പ്രതികരിച്ചു. നിലവില്‍ രാംലല്ല വിഗ്രഹത്തിന്റെ മുഖവും മാറിടവും തുണി കൊണ്ട് മറച്ച നിലയിലാണ്. ചടങ്ങുകള്‍ക്ക് ശേഷമാണ് വിഗ്രഹത്തിന്റെ കണ്ണ് തുറക്കുക. പിന്നെ എങ്ങനെ കണ്ണ് തുറന്ന നിലയിലുളള ചിത്രങ്ങള്‍ പ്രചരിച്ചെന്ന് സത്യേന്ദ്രദാസ് ചോദിക്കുന്നു. ചിത്രം പുറത്ത് വിട്ടിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റും, വിശ്വഹിന്ദു പരിഷത്തും പറയുന്നു. കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമങ്ങളിലൂടെ അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മൈസൂരു സ്വദേശിയായ പ്രശസ്ത ശില്പി അരുണ്‍ യോഗിരാജാണ് അയോധ്യയിലെ രാം ലല്ല വിഗ്രഹം നിര്‍മ്മിച്ച ശില്‍പി. ഒരുപാട് അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഗ്രഹം തീര്‍ത്തത്. വിഗ്രഹം നിര്‍മ്മിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ അയോധ്യക്ഷേത്രട്രസ്റ്റ് അധികൃതര്‍ ഏല്‍പ്പിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ചാണ് വിഗ്രഹമുണ്ടാക്കിയത്. അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടരുകയാണ്. അധിവാസ,…

    Read More »
  • Kerala

    ചെലവുകള്‍ കഴിഞ്ഞും നേടുന്നത് കിലോമീറ്ററിന് 8.21 രൂപ; ഇലക്ട്രിക് ബസുകള്‍ ലാഭത്തിലെന്ന് കെ.എസ്.ആര്‍.ടി.സി

    തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസ് ലാഭത്തിലെന്ന് കെ.എസ്.ആര്‍.ടി.സി. ചെലവുകള്‍ കഴിഞ്ഞും കിലോമീറ്ററിന് 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു കിലോമീറ്റര്‍ ഓടാന്‍ 28.45 രൂപയാണ് ചെലവുവരുന്നത്. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. എല്ലാ മാസവും സര്‍വീസ് ലാഭത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഗതാഗത മന്ത്രിക്ക് കൈമാറും. കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം വിവാദമായിരുന്നു. പ്രഖ്യാപനത്തെ തള്ളി വി.കെ പ്രശാന്ത് എം.എല്‍.എയാണ് ആദ്യം രംഗത്ത് എത്തിയത്. ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനമാണെന്നും നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.  

    Read More »
  • Crime

    മഹാരാജാസ് കോളജ് സംഘര്‍ഷം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കൊച്ചി: മഹാരാജാസ് കോളജില്‍ കെഎസ്യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ആശുപത്രിക്കുള്ളില്‍ അക്രമം നടത്തിയതിനും പൊലീസ് ഇരുവര്‍ക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെഎസ്യു പ്രവര്‍ത്തകന്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.  

    Read More »
Back to top button
error: