മദ്യപിച്ചതിനു ശേഷം മരുന്ന് കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
മദ്യപിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള മരുന്നുകളോ ഗുളികകളോ കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് ദോഷമാണ്. എന്ന് പറയുമ്ബോള്‍ ഇത് നിസാരമായി എടുക്കരുത്, കാരണം ഏത് സമയത്താണ് ഇത് പെട്ടെന്ന് തന്നെയുള്ള പ്രതികരണത്തിലേക്കോ പാര്‍ശ്വഫലങ്ങളിലേക്കോ കടക്കുകയെന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല.
മദ്യത്തിനോ മറ്റ് ലഹരിവസ്തുക്കള്‍ക്കോ എല്ലാം മരുന്നുകളുമായി പ്രതികരിക്കുന്ന സ്വഭാവമുണ്ട്. നാം എന്ത് പ്രശ്നത്തിനാണോ മരുന്ന് കഴിക്കുന്നത്- ആ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല എന്ന് മാത്രമല്ല, നമുക്കത് കൂടുതൽ അപകടവും വരുത്തും.
അതിനാല്‍ തന്നെ മദ്യപിച്ച ശേഷം അതിന് മുകളിലായി യാതൊരുവിധത്തിലുള്ള മരുന്നുകളോ ഗുളികകളോ – അത് പെയിൻ കില്ലര്‍ ആയാല്‍ പോലും എടുക്കാതിരിക്കുക. ചിലരില്‍ തന്നെ ഒരിക്കല്‍ റിയാക്ഷൻസ് ഒന്നുമുണ്ടായില്ല എന്ന് കരുതി അടുത്ത തവണയും അങ്ങനെ ആകണമെന്നില്ല. ഇക്കാര്യവും പ്രത്യേകം ഓര്‍മ്മിക്കുക.
മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് 24 മണിക്കൂര്‍, അതായത് ഒരു ദിവസത്തെ എങ്കിലും ഇടവേള എടുത്ത ശേഷം മാത്രമേ മരുന്നുകളിലേക്ക് കടക്കാവൂ. കാരണം മദ്യപിച്ചാല്‍ അത് 25 മണിക്കൂറെങ്കിലും നമ്മുടെ ശരീരത്തില്‍ ആല്‍ക്കഹോളായി തന്നെ കിടപ്പുണ്ടാകും. ഇതിലൂടെ റിയാക്ഷൻസ് സംഭവിക്കാം.
ഇനി, പെട്ടെന്നുള്ള പ്രതികരണമൊന്നും ഉണ്ടായില്ല എങ്കില്‍ രക്ഷപ്പെട്ടു എന്നും കരുതരുത്. വയറിന് പ്രശ്നം, കരള്‍ രോഗം, അള്‍സര്‍ പോലെ പല അവസ്ഥകളിലേക്കും ഈ ശീലം ക്രമേണ നയിക്കാം.