Month: January 2024

  • Crime

    ഉണ്ണിയപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തില്‍ 1.5 കിലോ സ്വര്‍ണം; യുവതി അറസ്റ്റില്‍

    കോഴിക്കോട്: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം. 1.5 കിലോഗ്രാം തൂക്കം വരുന്നതായിരുന്നു സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ബീന കോഴിക്കോട് എത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്തിയത്.

    Read More »
  • Crime

    തൃപ്പൂണിത്തുറയില്‍ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി

    എറണാകുളം: തൃപ്പൂണിത്തുറയില്‍ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇരുമ്പനത്തെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞായിരുന്നു സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുമ്പനത്തുള്ള വാലി ഹൈറ്റ്സ് എന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തിയ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനോട് ഇവിടെ താമസിക്കുന്ന രാമകൃഷ്ണനെ കുറിച്ച് അന്വേഷിക്കുകയും വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇദ്ദേഹം താഴെയെത്തിയതോടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സംഘം തങ്ങള്‍ സിബിഐ അംഗങ്ങളാണെന്ന് പറയുകയുമായിരുന്നു. സംശയം തോന്നിയ രാമകൃഷ്ണന്‍ ഇവരെത്തിയ വാഹനത്തിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സമീപത്തുണ്ടായിരുന്നവരെയും സംഘം ഭീഷണിപ്പെടുത്തി. സംഭവത്തില്‍ രാമകൃഷ്ണന്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വ്യക്താക്കി.  

    Read More »
  • Kerala

    ”രണ്ടാം ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ മുളപൊട്ടിത്തുടങ്ങി; വ്യക്തിയേക്കാള്‍ വലുത് പാര്‍ട്ടി”

    വയനാട്: സി.പി.എം. രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ‘ജനങ്ങള്‍ക്ക് പൊറുക്കാന്‍ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുത്, തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ സാധിക്കണം” – മേപ്പാടിയില്‍ പി.എ. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. ഞാനാണ് കമ്യൂണിസ്റ്റ് എന്നൊരു തോന്നല്‍ പലര്‍ക്കും വരാം. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവര്‍ക്കും വേണം. വ്യക്തിയെക്കാളും വലുത് പാര്‍ട്ടിയാണ്. ഒരുപാട് വ്യക്തികള്‍ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം. -ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, സമൂഹത്തില്‍ പലര്‍ക്കും വല്ലാത്ത ആര്‍ത്തിയാണെന്നും മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതികളിലേക്കു നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉള്ളതു പോരാ, കൂടുതല്‍ വരുമാനം വേണം എന്നു ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമാകുന്നത്. സഹകരണ മേഖലയില്‍ ഉദ്യോഗസ്ഥര്‍ അറിയാതെ ക്രമക്കേടുകള്‍ നടക്കില്ലെന്നു സംസ്ഥാന സഹകരണ യൂണിയനും സംസ്ഥാന സഹകരണ വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സംസ്ഥാന സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.…

    Read More »
  • Crime

    കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവും മരിച്ചു; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍

    തൃശൂര്‍: കൊരട്ടി ഖന്നാ നഗറില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടി കൊന്നത്. പുലര്‍ച്ചെ അഞ്ചരയോടെ യായിരുന്നു സംഭവം. ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മത്സ്യ വില്‍പനയായിരുന്നു ബിനുവിന്റെ ഉപജീവനം. ഷീജ തുന്നല്‍ ജോലി ചെയ്തിരുന്നു. രണ്ടുമാസമായി ബിനു ജോലിക്ക് പോകാത്തതിനെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ അഞ്ചരയോടെ മുറിവേറ്റ ശരീരവുമായി കൂട്ടികള്‍ തൊട്ടടുത്ത ക്ഷേത്ര പരിസരത്തേക്ക് ഓടി എത്തിയപ്പോഴാണ് ഉത്സവത്തിനെത്തിയ നാട്ടുകാര്‍ വിവരമറിയുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് വിട്ട ശേഷം വീടു തുറന്ന് നോക്കുമ്പോള്‍ ഷീജ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കൊരട്ടി പൊലീസ് ബിനുവിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ബിനു ട്രയിന്‍ തട്ടി മരിച്ച വിവരം അറിയുന്നത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തെ റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. ഭാര്യയെ കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക…

    Read More »
  • India

    രാഹുല്‍ ഗാന്ധിക്ക് നേരെ വീണ്ടും പ്രതിഷേധം; സംഭവം വഴിയോര ഭക്ഷണശാല സന്ദര്‍ശിക്കവെ

    നാഗോണ്‍: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ വഴിയോര ഭക്ഷണശാല സന്ദർശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ പ്രതിഷേധം. ന്യായ് യാത്രയുടെ പര്യടനത്തിന് ശേഷം വിശ്രമ സ്ഥലമായ രുപോഹിയിലേക്ക് വാഹനത്തില്‍ പോകും വഴിയാണ് രാഹുലും സംഘവും അംബഗനിലെ വഴിയോര ഭക്ഷണശാലയില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ പ്ലാക്കാർഡ് ഉയർത്തി മുദ്രാവാക്യം വിളികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെയും സംഘത്തെയും പ്രത്യേക വാഹനത്തില്‍ സ്ഥലത്ത് നിന്ന് നീക്കി. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചുവിടുന്നത്. ഇന്നലെ സോനിത്പുരില്‍ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നു പോകുന്നതിനിടെയാണ് കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്. യാത്രയെ അലങ്കോലപ്പെടുത്തുന്ന രീതിയിലായിരുന്നു ബി.ജെ.പിക്കാരുടെ ഇടപെടല്‍.   25ഓളം പേർ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധം നടക്കുന്നതിനിടെ അവർക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ പ്രശ്നത്തില്‍ ഇടപ്പെട്ട…

    Read More »
  • India

    ആ കൊടും ക്രൂരതയ്ക്ക് കാല്‍ നൂറ്റാണ്ട്: ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്നിട്ട് 25 വർഷം

    25 വർഷം മുമ്ബുള്ള ഒരു ജനുവരി 22. അന്നാണ് ഓസ്‌ട്രേലിയൻ പൗരനായിരുന്ന ഗ്രഹാം സ്റ്റൈയിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളും ഒറീസയില്‍ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായി ചുട്ടുകരിക്കപ്പെട്ടത്. 35 വർഷത്തോളം ഓഡീഷയിലെ ആദിവാസികള്‍ക്കിടയിലും കുഷ്ഠരോഗികള്‍ക്കിടയിലും പ്രവർത്തിച്ചിരുന്ന ഗഹാം സ്റ്റെയിൻസിനെയും ഒമ്ബതും ഏഴും വയസ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയും 1999 ജനുവരി 22-ന് അർദ്ധരാത്രിയാണ് ചുട്ടുകൊന്നത്. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെഗ്രാമമായ മനോഹർപൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവർത്തിച്ചിരുന്നത്.  മയൂർഭഞ്ജിലെ ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി 1892-ല്‍ ബാരിപാഡയില്‍ സ്ഥാപിച്ച മയൂർഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1965 ല്‍ തന്റെ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിൻസ് പ്രവർത്തിച്ച്‌ തുടങ്ങിയത്. ഒഡീഷ, പശ്ചിമ ബംഗാള്‍, ജാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയില്‍ പുനരധിവാസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്ഷേപം.   മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിൻസ് – ഗ്ലാഡിസ് ദമ്ബതികള്‍ക്ക്…

    Read More »
  • Kerala

    കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ ജനുവരി 30 ന്;ഇപ്പോൾ  ടിക്കറ്റ് ബുക്ക് ചെയ്യാം

    പാലക്കാട്: കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ’ആസ്ത സ്പെഷ്യല്‍’  ഇ മാസം 30-ന്പാലക്കാട് ജംക്ഷൻ സ്റ്റേഷനിൽ  നിന്ന് രാത്രി 7.10-ന്  പുറപ്പെടും തുടർന്ന് ഫെബ്രുവരി 2, 9, 14,19,24 ,29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്ബത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. ഫെബ്രുവരി 3, 8, 13,18, 23,28, മാർച്ച്‌ നാല് എന്നീ തീയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ പാലക്കാട്ടേക്ക് ട്രെയിൻ സർവീസ് നടത്തും.  ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. തിരുവനന്തപുരം സെൻട്രലില്‍ നിന്ന് ഫെബ്രുവരി 22-ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിനുണ്ടാകും. വർക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

    Read More »
  • Social Media

    രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സമയത്ത് ‘ബീഫ് ചലഞ്ച്’; ആഹ്വാനവുമായി സോഷ്യല്‍ മീഡിയ

    രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ബീഫ് ചലഞ്ചുമായി സോഷ്യല്‍ മീഡിയ. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തുന്നതാണ് അയോധ്യയില്‍ നടക്കാന്‍ പോകുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെന്ന് ആരോപിച്ചാണ് വ്യത്യസ്തമായ പ്രതിഷേധം. ഇന്ത്യയുടെ പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നതും പ്രാണപ്രതിഷ്ഠയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചതും ഇന്ത്യയുടെ മതേതര സ്വഭാവത്തിനു കളങ്കം വരുത്തുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ബീഫ് ചലഞ്ചിന് നിരവധി പേര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രാണപ്രതിഷ്ഠ സമയത്ത് കഴിക്കാന്‍ ബീഫ് പാകം ചെയ്തതിന്റെ ചിത്രങ്ങള്‍ അടക്കം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

    Read More »
  • Kerala

    വീട്ടുകാരോട് പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങവേ വയോധികൻ  മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു

    പത്തനംതിട്ട: വയോധികൻ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചെന്നീർക്കര വെട്ടോലിമല സ്വദേശി ദാസാണ് മരിച്ചത്. 62 വയസായിരുന്നു. ഇന്നലെ രാത്രിയിൽ വീട്ടില്‍ നിന്നിറങ്ങി സ്കൂട്ടറില്‍ കയറി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്ബോഴായിരുന്നു സംഭവം. കുഴഞ്ഞുവീണ ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദാസ് വീട്ടുകാരോട് പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു എന്നും പറയപ്പെടുന്നു. അതേസമയം ദാസിന്റെ മരണ കാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകുവെന്നും ഇലവുംതിട്ട പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ.

    Read More »
  • Careers

    യു.എ.ഇയില്‍ ഡ്രൈവര്‍ ജോലി; കേരള സര്‍ക്കാര്‍ വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് ഐ.ടി.വി ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. നൂറിലേറെ ഒഴിവുകളിലേക്ക് സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഒഡാപെകിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കവാടത്തില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി. യോഗ്യത 25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. വേതനം 1950 യു.എ.ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ ശമ്ബളം (44000 ഇന്ത്യന്‍ രൂപ). അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍, ബയോഡാറ്റയും, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും [email protected] എന്ന മെയിലിലേക്ക് 2024 ജനുവരി 24ന് മുമ്ബ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/7-itv-driver/ സന്ദർശിക്കുക.

    Read More »
Back to top button
error: