കൊല്ലം: യാത്രയ്ക്കിടെയുണ്ടായ നെഞ്ചുവേദനയെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്ബാവൂർ ചെമ്ബറക്കി തങ്കളത്ത് ടി എം പരീത് (49) ആണു മരിച്ചത്.
യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പരീത് ബസ് ഒതുക്കി നിർത്തിയ ശേഷമാണ് കുഴഞ്ഞുവീണ് മരിച്ചത്.തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്.
കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇദ്ദേഹം ബസ് ഒതുക്കി നിർത്തി.കുഴഞ്ഞു വീണ ഇദ്ദേഹത്തെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.