സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരങ്ങളും ഒരുക്കുന്ന പദ്ധതിയാണിത്.പ്രതിരോധ വ്യവസായത്തിനും ആഗോള എയ്‌റോസ്‌പേസ് മേഖലക്കും വരുംകാലത്തേക്ക് ആവശ്യമായ ഉല്‍പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഉദ്ദേശ്യം. ഇതിനോട് അനുബന്ധിച്ച് വ്യോമയാന മേഖലയില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബോയിങ് സുകന്യ പ്രോഗ്രാമിനും തുടക്കം കുറിച്ചു.
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളില്‍ പഠനം നടത്താനും തൊഴില്‍ പരിശീലനത്തിനും ബിഐഇടിസി അവസരമൊരുക്കും. പെണ്‍കുട്ടികള്‍ക്ക് പരിശീലനത്തിനായി രാജ്യത്തുടനീളം 150 ലാബുകള്‍ സ്ഥാപിക്കും. പൈലറ്റാകാൻ പരിശീലിക്കുന്ന വനിതകള്‍ക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും നല്‍കും. ആഗോള എയ്‌റോസ്‌പേസ് വളർച്ചയ്ക്ക് സംഭാവന നല്‍കുന്ന മൂവായിരത്തിലധികം എഞ്ചിനീയറുമാരെ വളര്‍ത്തിയെടുക്കാനും സ്ഥാപനം ലക്ഷ്യമിടുന്നു. ഗവേഷണത്തിലും വികസനത്തിലും അവരെ പങ്കാളിയാക്കും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്/മെഷീൻ ലേണിംഗ്, ഇൻഡസ്ട്രിയല്‍ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്, മോഡല്‍-ബേസ്ഡ് എഞ്ചിനീയറിംഗ്, അഡിറ്റീവ് മനുഫാക്ചറിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ പഠിക്കാനും സാധിക്കും. പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്കും ആത്മനിർഭർ ഭാരതിന് സംഭാവന നല്‍കാനും ബോയിങ്ങ് ഇന്ത്യയിലെ പ്രതിരോധ വിഭാഗങ്ങളുമായും സഹകരിക്കും.