Month: January 2024
-
Kerala
വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു
ഇടുക്കി: വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് ആണ് മരിച്ചത്. പൂപ്പാറയിലെ ഏലം സ്റ്റോറില്‍ യന്ത്ര വാള്‍ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.ദിശ തെറ്റിയ വാള്‍ വിഘ്നേഷിന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഘ്നേഷിനെ ഉടൻ തന്നെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ശാന്തൻപാറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read More » -
Kerala
രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരില്‍ !!
ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരില്‍. 36.8° സെല്‍ഷ്യസ് ഉയര്‍ന്ന ചൂടാണ് പുനലൂരില്‍ ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 8 ദിവസത്തില്‍ 7 ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപെടുത്തിയത്. കേരളത്തില്‍ പൊതുവെ പകല്‍ സമയത്ത് ചൂട് കൂടി വരുന്നുണ്ട്.അതിനാൽ തന്നെ വരും ദിവസങ്ങളിലും ഈ പ്രതിഭാസം തുടരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
Read More » -
India
അയോധ്യയിലല്ല, ബിര്‍ളാ മന്ദിറിലെ ആ നടവഴിയിലാണ് ശ്രീരാമനുള്ളത്: വി ഡി സതീശൻ
കൊച്ചി: ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേര്‍ത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോര്‍ക്കുക.’ ഗുരുഹത്യ നടത്തിയവര്‍ നീതിമാന്റെ മുഖംമൂടി ധരിച്ച് വരുമ്ബോള്‍ അത്തരക്കാരോട് കോണ്‍ഗ്രസിന് ഒരിക്കലും സന്ധിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കേവലം ബിജെപി ആര്‍എസ്‌എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും സുധീരന്‍…
Read More » -
India
അയോധ്യ രാമക്ഷേത്രം ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും; ദർശന സമയം ഇങ്ങനെ
അയോധ്യ: രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്ന് അധികൃതർ അറിയിച്ചു.രാവിലെയും വൈകിട്ടുമായി രണ്ടു നേരമാണ് വിശ്വാസികള്‍ക്ക് അയോധ്യ രാമക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദര്‍ശന സമയം രാവിലെ 7:00 മുതല്‍ 11:30 വരെയും തുടർന്ന് ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരെയുമാണ്.രാവിലെ 6.30ന് ദർശനത്തിന് മുൻപായുള്ള ശൃംഗാർ ആരതിയും വൈകിട്ട് 7.30ന് സന്ധ്യാ ആരതിയും ആരംഭിക്കും. ശ്രീരാമ ക്ഷേത്രത്തിലേക്ക് നിശ്ചിത സമയത്തില്‍ മുൻകൂട്ടി പാസുകളില്ലാതെ വിശ്വാസികള്‍ക്ക് പ്രവേശിക്കാം.എന്നാല്‍ ആരതിയില്‍ പങ്കെടുക്കണമെങ്കില്‍ ആരതി പാസുകള്‍ ക്ഷേത്ര വെബ്സൈറ്റില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാനായി വരുമ്ബോള്‍ ആരതി സമയത്തിന് 30 മിനിറ്റ് മുൻപ് ക്ഷേത്രപരിസരത്തെ ക്യാംപ് ഓഫിസില്‍ സര്‍ക്കാർ അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി വന്ന് പാസ് കൈപ്പറ്റുകയും വേണം. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ആരതി പാസ് ബുക്ക് ചെയ്യേണ്ടത്. നിങ്ങളുടെ മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്ത് കിട്ടുന്ന ഒടിപി വഴി ലോഗിൻ ചെയ്ത് ഹോം പേജിലെ ആരതിയില്‍ എത്തി നിങ്ങള്‍ക്ക്…
Read More » -
Kerala
ഉത്തർപ്രദേശുകാരുടെ ‘നായർസാബ്’; രാമക്ഷേത്രത്തിന്റെ പിറവിക്ക് കാരണം ഈ കുട്ടനാട്ടുകാരൻ
സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ രാജ്യത്ത് അയോധ്യയും, രാമജന്മ ഭൂമിയും ഒരു തർക്ക വിഷയം തന്നെയാണ്.എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം 1949 ലാണ് അത് കൂടുതൽ വാർത്താപ്രാധാന്യമുള്ള വിഷയമായി ഉയർന്നു വന്നത്.അതായിരുന്നു അയോദ്ധ്യ മൂവ്മെന്റ്. അയോധ്യ മൂവ്മെന്റില്‍ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേര് ഒരു മലയാളിയുടെതാണ് എന്ന കാര്യം ഇന്നും പലർക്കും അറിയില്ല. കെകെ നായർ അഥവാ കണ്ടങ്ങളത്തില്‍ കരുണാകരൻ നായർ അയോധ്യാ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞ ഒരു പേരാണ്. കേരളത്തില്‍ നിന്നുള്ള ഈ ഐസിഎസ് ഉദ്യോഗസ്ഥൻ ഉത്തർപ്രദേശുകാർക്കിടയിൽ നായർ സാബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാം ലല്ല വിഗ്രഹം നീക്കം ചെയ്യാനുള്ള അന്നത്തെ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ നിർദ്ദേശം ലംഘിച്ച കെകെ നായർക്ക്, അതിന്റെ ഫലമായി നേരിടേണ്ടി വന്നത് സസ്പെൻഷൻ നടപടിയായിരുന്നു, എന്നാല്‍ ഈ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചു കൊണ്ടാണ് കെകെ നായർ എന്ന മലയാളി വ്യത്യസ്‌തനായത്. 1907 സെപ്റ്റംബർ 11ന് ജനിച്ച കെകെ നായർ ആലപ്പുഴയിലെ…
Read More » -
India
രാമക്ഷേത്രത്തിനൊപ്പം വളർന്ന ബിജെപി; ക്ഷേത്രത്തിന്റെ നാൾവഴികൾ
രാജ്യത്തെ നൂറുകണക്കിന് കലാപങ്ങളിലേക്കും സംഘർഷങ്ങളിലേക്കും തള്ളിവിട്ട രാമക്ഷേത്രത്തിന്റെ ‘രാഷ്ട്രീയ വിജയം’ ബി.ജെ.പിക്കായിരുന്നു. 1984-ല്‍ ലോക്‌സഭയിലെ രണ്ട് അംഗങ്ങളില്‍ നിന്ന് 1989-ല്‍ 88, 1991-ല്‍ 120, 1996-ല്‍ 161, 1998-ല്‍ 182, 1999-ല്‍ 181, 2004-ല്‍ 138, 2009-ല്‍ 116, 2014-ല്‍ 282, 2019-ല്‍ 303 എന്നിങ്ങനെ ബിജെപി വളർന്നു. രാമക്ഷേത്രത്തിന്റെ നാൾവഴികൾ 1858 രണ്ട് ഡസനിലധികം നിഹാംഗ് സിഖുകാർ (Nihang Sikhs) അയോധ്യയിലെ ബാബറി മസ്ജിദിലേക്ക് ഇരച്ചുകയറുകയും ‘ഹവൻ’ (ആചാരങ്ങള്‍) നടത്തുകയും ചെയ്തു. രാമന്റെ ജന്മസ്ഥലത്ത് അവകാശവാദം ഉന്നയിക്കുന്നതിനുള്ള ആദ്യ ശ്രമമായിരുന്നു ഇത്. ഇതിനുമുമ്ബ്, ഹിന്ദുക്കള്‍ രാമന്റെ ജന്മസ്ഥലമായി പള്ളിക്ക് പുറത്തുള്ള ഒരു സ്ഥലത്തെ ആരാധിച്ചിരുന്നു. നിഹാങ് കൊടുങ്കാറ്റിനുശേഷം, ഹിന്ദുക്കള്‍ ആരാധനയ്ക്കായി പള്ളിയില്‍ പ്രവേശിക്കാൻ തുടങ്ങി. 1885 ബാബറി മസ്ജിദിന്റെ പുറത്തെ മുറ്റത്തെ പ്ലാറ്റ്‌ഫോമില്‍ ക്ഷേത്രം പണിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമോഹി അഖാര വിഭാഗത്തിലെ സന്യാസിയായ മഹന്ത് രഘുബർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയില്‍ ഹർജി നല്‍കി. കോടതി ഹർജി തള്ളുന്നു.…
Read More » -
NEWS
ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍
ദുബായ്: ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക്കിസ്ഥാൻ സ്വദേശികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലയം സ്വദേശി അനില്‍ കുമാർ വിൻസന്റാണ്(60) മരിച്ചത്. ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്ന അനില്‍കുമാറിനെ ഈമാസം രണ്ട് മുതല്‍ കാണാതിയിരുന്നു.ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാർജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കള്‍ പറയുന്നു. അനില്‍ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികള്‍ ദുബായില്‍ അറസ്റ്റിലായി എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം. 36 വർഷമായി ഈ കമ്ബനിയില്‍ ജീവനക്കാരനാണ് അനില്‍കുമാർ. ഇദ്ദേഹം ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന.
Read More » -
Kerala
അക്ഷയ സെന്റര്‍ ജീവനക്കാരി സ്കൂട്ടർ മറിഞ്ഞ് കലുങ്കിനടിയിൽ കിടന്നത് ഒരു രാത്രി മുഴുവൻ, പുലർച്ചെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു
സ്കൂട്ടർ കലുങ്കിന്റെ മതിലിൽ ഇടിച്ചുമറിഞ്ഞ് പരുക്കേറ്റ്, രാത്രി മുഴുവൻ കലുങ്കിനടിയിൽ കിടന്ന യുവതി ഒടുവിൽ ചോര വാർന്നു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം.ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മുട്ടുമൺ–ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് സിജി. നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കിൽ ഇടിച്ച ശേഷം സ്കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീഴുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഇതുവഴി കാറിൽ പോയവരാണ് കലുങ്കിനോടു ചേർന്നുള്ള ഓടയിൽ കാൽ ഉയർന്നുനിൽക്കുന്നതു കണ്ടത്. അവരാണ് 108 ആംബുലൻസിനെ അറിയിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നന്താനം ചെങ്ങരൂര്‍ സ്വദേശിനിയാണ് ബിജി. ഭർത്താവ് അബ്ദീഷ് ഇടുക്കിയിലെ ജോലിസ്ഥലത്ത് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരകിലോമീറ്റർ അകലെ ഭർത്താവിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽനിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. കോയിപ്രം പൊലീസ് കേസെടുത്തു.…
Read More » -
Kerala
മലയാളത്തിൻ്റെ മഹാസാഹിത്യകാരന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കാതോലിക്ക ബാവായുടെ ആദരം
കോഴിക്കോട്. നവതിയുടെ നിറവിലായ പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കാതോലിക്ക ബാവാ. താൻ എറെ ആരാധിക്കുന്ന മലയാളത്തിൻ്റെ അതുല്യ പ്രതിഭയായ എം.ടി . വാസുദേവൻ നായരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ എത്തിയാണ് പരിശുദ്ധ കാതോലിക്ക ബാവാ ആദരിച്ചത് . സഭയുടെ ആദരവും അദ്ദേഹം അറിയിച്ചു. പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ കാതോലിക്ക ബാവാ കരുതിയിരുന്നു. മലയാളം ഉള്ളടത്തോളം കാലം എം.ടി വാസുദേവൻ നായരുടെ കൃതികൾ അനശ്വരമായി നിൽക്കുമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു .എം.ടിയുടെ വിവിധ കൃതികളിലെ ഉദ്ദരണികളും കാതോലിക്ക ബാവാ അനുസ്മരിച്ചു. ആധ്യാത്മിക നിറവിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോഴും ഭവനത്തിൽ എത്തിയുള്ള കാതോലിക്ക ബാവായുടെ ആദരവ് നവതി നിറവിൽ ലഭിച്ച വലിയ അംഗീകാരമായി കാണുന്നതായി എം.ടി വാസുദേവൻ നായരും പറഞ്ഞു. തൻ്റെ കൃതികൾ നൽകിയാണ് അദ്ദേഹം കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നൽകുന്ന കെയർ…
Read More » -
Crime
ഡല്‍ഹി യുവാവും വിദേശവനിതയും റിസോര്‍ട്ടില്‍ മരിച്ചനിലയില്‍; മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍
ചണ്ഡീഗഢ്: ഡല്‍ഹി സ്വദേശിയായ യുവാവിനെയും വിദേശവനിതയെയും ഹരിയാനയിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാര്‍ സ്വദേശി ഹിമാന്‍ഷു(26), ഉസ്ബെക്കിസ്താന്‍ സ്വദേശി അബ്ദുല്ലാവേ മഖ്ലിയോ(32) എന്നിവരെയാണ് സോണിപത്തിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച രാത്രി എട്ടരയോടൊണ് ഇരുവരും റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും രണ്ടുപേരെയും മുറിക്ക് പുറത്ത് കാണാത്തതിനാല്‍ ജീവനക്കാര്‍ക്ക് സംശയമുണ്ടായി. തുടര്‍ന്ന് മുറിയിലെ ജനല്‍വഴി പരിശോധിച്ചപ്പോള്‍ രണ്ടുപേരും കട്ടിലില്‍ കിടക്കുന്നനിലയിലാണ് കണ്ടത്. ഇതോടെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുറിയ്ക്കുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉസ്ബെക്കിസ്താന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിനെ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഡല്‍ഹി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Read More »