NEWSPravasi

ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍ 

ദുബായ്: ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ട രണ്ട് പാക്കിസ്ഥാൻ സ്വദേശികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലയം സ്വദേശി അനില്‍ കുമാർ വിൻസന്റാണ്(60) മരിച്ചത്.

ടി സിങ് ട്രേഡിങ് എന്ന സ്ഥാപനത്തിലെ പി ആർ ഒ ആയിരുന്ന അനില്‍കുമാറിനെ ഈമാസം രണ്ട് മുതല്‍ കാണാതിയിരുന്നു.ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കഴുത്ത് ഞെരിച്ച്‌ കൊന്ന് ഷാർജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ഈമാസം 12 ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കള്‍ പറയുന്നു.

 

Signature-ad

അനില്‍ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികള്‍ ദുബായില്‍ അറസ്റ്റിലായി എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.

 

36 വർഷമായി ഈ കമ്ബനിയില്‍ ജീവനക്കാരനാണ് അനില്‍കുമാർ. ഇദ്ദേഹം ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന.

Back to top button
error: