Month: January 2024

  • NEWS

    മഴക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ നീക്കം

    കുവൈത്ത് സിറ്റി: മഴക്ഷാമം പരിഹരിക്കാനായി ക്ലൗഡ് സീഡിങ് നടത്താൻ കുവൈത്ത്. ആഗോള താപനില ഉയർന്നതുള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍  മേഖലയെ ബാധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തി മഴയ്ക്കായുള്ള രാസപദാർത്ഥങ്ങള്‍ മേഘങ്ങളില്‍ വിതറുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങളില്‍ 25,000 അടിവരെ ഉയരത്തില്‍ പറന്നാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. 50 ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളില്‍ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമായി മാറുകയും ചെയ്യും.

    Read More »
  • Kerala

    രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂർ 

    തിരുവനന്തപുരം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. ഭാരതം മുഴുവൻ കാത്തിരുന്ന അയോദ്ധ്യാ രാമക്ഷേത്ര ചടങ്ങുകളില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതിനിടെയാണ് രാം ലല്ലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച്‌ തരൂർ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ശശി തരൂരിനെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. തരൂരിന്റെ തനി നിറം പുറത്തുവന്നു എന്ന് കൂടുതൽ ആളുകൾ പറയുന്നു.

    Read More »
  • Kerala

    കൊച്ചിയിൽ അത്യാധുനിക മെഡിക്കൽ മാനുഫാക്ചറിങ്ങ് യൂണിറ്റ് വരുന്നു 

    കൊച്ചിയിൽ അത്യാധുനിക മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് യൂണിറ്റുമായി അഗാപ്പെ. കാക്കനാട് കിൻഫ്രയുടെ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിൽ 2.1 ഏക്കറിലായി 70,000 ചതുരശ്ര അടി വിസ്തീർണത്തിലൊരുക്കുന്ന പുതിയ നിർമ്മാണ കേന്ദ്രം 2 ഘട്ടങ്ങളിലായി പണി പൂർത്തിയാക്കാനാണ്  ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം ഈ വർഷം ഏപ്രിൽ മാസത്തിൽ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു. ലോകോത്തര നിലവാരത്തിലൊരുക്കുന്ന ഈ കേന്ദ്രത്തിൽ ആദ്യഘട്ടത്തിൽ തന്നെ 150 വിദഗ്ധ എഞ്ചിനീയർമാർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. രണ്ടാം ഘട്ടം 2027ഓടെ പൂർത്തീകരിക്കാനാകുമെന്നാണ് അഗാപ്പെ കണക്കുകൂട്ടുന്നത്. ഇതോടെ തൊഴിലും ഇരട്ടിയാകും. ഇന്ത്യയുടെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് മേഖലയിൽ 20% ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത് കേരളത്തിലാണ്. രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് ഹബ്ബാകാൻ കേരളത്തിന് സാധിക്കുമെന്ന് അഗാപ്പെ ഗ്രൂപ്പ് ചെയർമാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു

    Read More »
  • India

    ക്ഷണം കിട്ടിയിട്ടും രാമക്ഷേത്ര  ചടങ്ങിൽ പങ്കെടുക്കാതെ ധോണിയും കോഹ്ലിയും രോഹിത് ശർമ്മയും 

    മുംബൈ: ക്ഷണം കിട്ടിയിട്ടും രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ് ധോണിയും ഇന്ത്യൻ താരം വിരാട് കോഹ്ലിയും, ഇപ്പോഴത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മയും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ മുതല്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഉള്‍പ്പെടെയുള്ള താരങ്ങൾ  പ്രത്യേക ക്ഷണിതാക്കളായി ചടങ്ങില്‍ സംബന്ധിച്ചപ്പോൾ ഈ‌ മൂന്നു താരങ്ങളുടെ അസാന്നിധ്യവും ചർച്ചയാകുകയാണ്.   ക്രിസ്മസ് ആഘോഷിക്കാം, പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാൻ പറ്റില്ല. ഇത് ലജ്ജാകരണം’ എന്നാണ് ഒരു ആരാധകൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രാമവിഗ്രഹ പ്രതിഷ്ഠയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടും ധോണി പോയില്ലെന്നും കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച്‌ ആരാധകൻ കുറിച്ചു.   ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദർശിക്കുകയോ അതേക്കുറിച്ച്‌ ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓർത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകൻ ട്വിറ്ററില്‍ കുറിച്ചത്. ജനങ്ങള്‍ പിന്തുടരുന്ന അന്താരാഷ്ട്ര താരങ്ങളാണ് നിങ്ങള്‍. ചുരുങ്ങിയത് ഡേവിഡ് വാർണറില്‍നിന്നെങ്കിലും പഠിക്കണമെന്നും…

    Read More »
  • Kerala

    ഭാര്യയുടെ ഒത്താശയോടെ ഒന്‍പതാം ക്ലാസ്കാരിയെ പീഡിപ്പിച്ചു, ഒളിവിൽപ്പോയ ഭർത്താവും ഭാര്യയും കീഴടങ്ങി

        ഭാര്യയുടെ ഒത്താശയോടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. വയനാട് കേണിച്ചിറയിയാണ് സംഭവം. പൂതാടി ചെറുകുന്ന് പ്രചിത്തന്‍(45) ഭാര്യ സുജ്ഞാന(38) എന്നിവരാണ് തിങ്കളാഴ്ച കേണിച്ചിറ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ദമ്പതിമാര്‍ ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്പറ്റ അഡീ. സെഷന്‍സ് കോടതി തള്ളി. ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന ദമ്പതിമാര്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ പൂതാടി കോട്ടവയല്‍ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ്(59) റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷയും കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പെണ്‍കുട്ടിയെ 2020 മുതല്‍ 2023 വരെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒന്‍പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പിഡിപ്പിതായി പരാതിയില്‍ പറയുന്നത്. റിമാന്‍ഡിലുള്ള പ്രതി സുരേഷ് കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്. പ്രചിത്തന്‍ തന്റെ വീട്ടില്‍വെച്ച് പരാതിക്കാരിയും വിദ്യാര്‍ഥിനിയുമായിരുന്ന പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും…

    Read More »
  • India

    അസമിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് വിലക്ക്

    ഗുവാഹത്തി: ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ഭട്ടദ്രവ സ്ഥാനില്‍  രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച്‌ അസം പൊലീസ്. പ്രവേശനം നിഷേധിച്ചതിനെ കുറിച്ച്‌ പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യം ചോദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയും സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങ്പൂർത്തിയായ ശേഷം നാളെ വൈകീട്ട് മൂന്ന് മണിയോടെ ക്ഷേത്രത്തിലെത്താനായിരുന്നു അധികൃതരുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്. “ഞങ്ങള്‍ അമ്ബലത്തില്‍ പ്രവേശിക്കാൻ തുടങ്ങുകയായിരുന്നു.അപ്പോഴാണ് പ‍ോലീസ് തടഞ്ഞത്. ഞങ്ങൾ നേരത്തെ അനുവാദം വാങ്ങിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവർ പറയുന്നത് പ്രവേശിക്കാൻ സാധിക്കില്ലെന്നാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ യാത്ര തുടരണം. കാരണമെന്താണ് എന്ന് വ്യക്തമാക്കാൻ  അധികൃതരോട് ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടിയില്ല. ഞങ്ങള്‍ ആരെയും ശല്യപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല.” രാഹുല്‍ ഗാന്ധി പറഞ്ഞു ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വിവിധ സ്ഥലങ്ങളില്‍ സന്ദർശനം നടത്താൻ നിശ്ചയിച്ചിരുന്നുവെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുകയാണെന്നും കാരണം അധികൃതർ വ്യക്തമാക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    അയോധ്യയിലേക്ക് ക്ഷണമുണ്ടായിരുന്നു; പോയില്ല: പിണറായി വിജയൻ

    തിരുവനന്തപുരം: ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യയിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും  മുഖ്യമന്ത്രി പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ പറഞ്ഞു.   മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോള്‍ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്ബ് നേർത്തുവരുന്നു. ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Kerala

    അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് ; കാസർകോട്  സ്‌കൂളിന് ഹെഡ്‌മാസ്റ്റർ അവധി പ്രഖ്യാപിച്ചതില്‍ അന്വേഷണം

    കാസർകോട്: അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് പ്രമാണിച്ച്‌ കാസർകോട് കുട്‌ലുവില്‍ സ്‌കൂളിന് ഹെഡ്‌മാസ്റ്റർ അവധി പ്രഖ്യാപിച്ചതില്‍ അന്വേഷണം. കുട്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളിലാണ് ഹെഡ്‌മാസ്റ്റർ ചട്ടവിരുദ്ധമായി അവധി നല്‍കിയത്.ഔദ്യോഗിക നിർദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കണമെന്ന് മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നല്‍കി. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് ഡിഇഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ ഹെഡ്‌മാസ്റ്റർ വ്യക്തമാക്കിയത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമർശനം ഉയർന്നതോടെയാണ് അന്വേഷണം.

    Read More »
  • Kerala

    പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി; മട്ടാഞ്ചേരി സ്വദേശി അറസ്‌റ്റിൽ 

    കൊച്ചി: ഫോർട്ട് കൊച്ചിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ മട്ടാഞ്ചേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി റോഷനെയാണ് ഫോർട്ട്‌ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്.   ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി റോഷൻ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പിന്നീട് സ്‌കൂള്‍ ടീച്ചറോടാണ് പെണ്‍കുട്ടി ഗർഭിണിയായ വിവരം പറയുന്നത്. ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ ഫോർട്ട് കൊച്ചി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

    Read More »
  • India

    കാമുകനുമായി വീണ്ടും ഒന്നിക്കണം; ജോത്സ്യന്റെ സഹായം തേടിയ 25കാരിക്ക് നഷ്ടമായത് എട്ടരലക്ഷം രൂപ 

    ബംഗളൂരു: പ്രശ്‌നങ്ങള്‍ തീര്‍ത്ത് കാമുകനുമായി വീണ്ടും ഒന്നിക്കുന്നതിന് ജോത്സ്യന്റെ സഹായം തേടിയ 25കാരിക്ക്  നഷ്ടമായത് എട്ടരലക്ഷം രൂപ. ബംഗളൂരുവിലാണ് സംഭവം. ജോത്സ്യന്‍ എന്ന വ്യാജേന യുവതിയെ സമീപിച്ച അഹമ്മദ് എന്നയാൾക്ക് എതിരെയാണ്  പരാതി നല്‍കിയത്. അടുത്തിടെ 25കാരി കാമുകനുമായി വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ കാമുകനുമായി വീണ്ടും ഒന്നിക്കണമെന്ന് യുവതി ആഗ്രഹിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്നാണ് പ്രശ്‌നം തീര്‍ക്കാന്‍ ജോത്സ്യനെ അന്വേഷിച്ച്‌ ഇന്റര്‍നെറ്റില്‍ പരതിയത്. തുടര്‍ന്ന് ലഭിച്ച നമ്ബറില്‍ അഹമ്മദിനെ വിളിക്കുകയായിരുന്നു. യുവതിക്കെതിരെ ആരോ കൂടോത്രം ചെയ്തത് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് അഹമ്മദ് പറഞ്ഞത്. അഹമ്മദ് പറഞ്ഞത് അനുസരിച്ച്‌ യുവതി, അവരുടെയും കൂട്ടുകാരന്ഴെയും  കുടുംബത്തിന്റെയും  ചിത്രങ്ങള്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് ദക്ഷിണയായി 501 രൂപ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ വഴി അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു. കാമുകന്റെയും കുടുംബത്തിന്റെയും മനസ് മാറ്റുന്നതിന് കൂടോത്രം നടത്താമെന്ന് അഹമ്മദ് വാഗ്ദാനം നല്‍കി. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെ കാമുകന്റെ കുടുംബം എതിര്‍ക്കാതിരിക്കാന്‍ കൂടോത്രം ചെയ്യുന്നതിന് 2.4 ലക്ഷം രൂപ അഹമ്മദ്…

    Read More »
Back to top button
error: