Month: January 2024
-
Movie
ഒരു വാതില്‍കോട്ടയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു
ബാബു ഫുട്ട്ലൂസേഴ്‌സ് നിര്‍മ്മിച്ച് ആര്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ക്രൈം ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഒരു വാതില്‍കോട്ട’ യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്. കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. ഡോ. വിജയന് ( ബ്‌ളൂമൗണ്ട്) പോസ്റ്റര്‍ കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. സമീപകാലങ്ങളില്‍ കലാലയങ്ങളില്‍ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയില്‍പ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്. വിനായകന്‍ എന്ന വ്യത്യസ്ഥ കഥാപാത്രമായി ഇന്ദ്രന്‍സും ശ്രീറാം എന്ന കോളേജ് പ്രൊഫസറായി ശങ്കറും പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ സീമ, ചാര്‍മ്മിള, രമ്യ പണിക്കര്‍, മിഥുന്‍ മുരളി, സോന നായര്‍, ഗീതാ വിജയന്‍, ജയകുമാര്‍, നെല്‍സണ്‍, തങ്കച്ചന്‍ വിതുര, അഞ്ജലികൃഷ്ണ, കൃഷ്ണപ്രിയദര്‍ശന്‍, പൂജപ്പുര രാധാകൃഷ്ണന്‍, സുബ്ബലക്ഷ്മി, ജ്യോത്സവര്‍ഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സാബു വിക്രമാദിത്യന്‍, മനു സി കണ്ണൂര്‍, ആര്‍കെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം -ബാബു രാജേന്ദ്രന്‍, കഥ തിരക്കഥ –…
Read More » -
Kerala
തോട്ടപ്പള്ളിയില്‍ ഖനനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം; മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാനം
ആലപ്പുഴ: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി കെ.എം.എം.എല്ലിന് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഖനനം അല്ല, പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുട്ടനാട് പോലുള്ള പ്രദേശത്തേക്ക് ഓരുവെള്ളം കയറാതിരിക്കാനുള്ള പൊഴിമുറിക്കല്‍ മാത്രമാണ് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ലോഡുക്കണക്കിന് മണലുകള്‍ പൊഴിമുറിക്കുന്നതിന്റെ ഭാഗമായി കൊണ്ടുപോകുന്നുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തോട്ടപ്പള്ളിയില്‍ ശക്തമായ സമരം നടക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാറിന്റെ വാദം ശരിയല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും നേരത്തെതന്നെ ആരോപിക്കുകയും ചെയ്തിരുന്നു.
Read More » -
India
കൊടുംതണുപ്പിലും രാമനെ കാണാന്‍ ഭക്തജനപ്രവാഹം; തിങ്ങിനിറഞ്ഞ് അയോധ്യ
ലഖ്‌നൗ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യാ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് ഏഴുവരെയുമാണ് ദര്‍ശനസമയം. വിശേഷ ദിവസങ്ങളില്‍ പതിനാറ് മണിക്കൂര്‍ വരെ ക്ഷേത്രം തുറന്നിരിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പേര്‍ക്ക് ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാമനെ ദര്‍ശിക്കുക ലക്ഷ്യമിട്ട് രാജ്യത്തും നിന്നും പുറത്തുനിന്നും നിരവധി പേരാണ് അയോധ്യയില്‍ എത്തിയത്. ഇന്നലെ രാത്രി മുതല്‍ തന്നെ കടുത്ത ശൈത്യത്തിലും ക്ഷേത്രത്തിലെ പ്രധാന കവാടത്തിന് മുന്നില്‍ ഭക്തര്‍ കാത്തുനില്‍ക്കുകയായിരുന്നു. രാവിലെ ആറ് മണി മുതല്‍ ക്ഷേത്രത്തിലേക്ക് ഘട്ടം ഘട്ടമായി പ്രവേശനം അനുവദിച്ചു. ആറരയ്ക്ക് ആരതി ആരംഭിച്ചു. ഏഴുമണിയോടെയാണ് ദര്‍ശനം തുടങ്ങിയത്. ബാഗേജുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ അനുവദീനയമല്ല. മൂന്ന് ഘട്ടമായി തിരിച്ചുള്ള സുരക്ഷാപരിശോധന കഴിഞ്ഞ ശേഷമേ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ എന്നീ കാര്യങ്ങള്‍ എഴുതിയ ബോര്‍ഡ് കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. What…
Read More » -
India
ജ്വാല അമ്മയായി; കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍
ന്യൂഡല്‍ഹി: കുനോയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ജ്വാല എന്ന ചീറ്റ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുനോ ദേശീയോദ്യാനത്തില്‍ ആശയെന്ന ചീറ്റയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. 1952-ല്‍ രാജ്യത്ത് വംശമറ്റ ചീറ്റകളെ 2022-ലാണ് ‘പ്രൊജക്ട് ചീറ്റ’ എന്ന ബൃഹത്ത് പദ്ധതിയിലൂടെ വീണ്ടും പുനരവതരിപ്പിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവടക്കമുള്ളവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദമറിയിച്ച് രംഗത്തെത്തി. ”കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍ ! നമീബിയില്‍ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. ആശയെന്ന ചീറ്റയ്ക്കും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. വനം, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വന്യജീവി സമ്പത്ത് അഭിവൃദ്ധിപ്പെടട്ടെ” ഭൂപേന്ദര്‍ യാദവ് പുതിയ ചീറ്റകളുടെ വീഡിയോ ദൃശ്യങ്ങളടക്കമുള്ളവ ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. Kuno’s new cubs! Namibian Cheetah named Jwala has given birth to three cubs. This comes…
Read More » -
Kerala
കുഴല്‍നാടന് കുരുക്കു മുറുകുമോ? ഭൂമി കയ്യേറിയെന്ന് റവന്യു വിഭാഗവും
ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യു വിഭാഗം. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് പണിത ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തല്‍. പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് അധിക ഭൂമിയുണ്ട്. വില്ലേജ് സര്‍വേയര്‍ സ്ഥലം അളന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയത്. 50 സെന്റ് പുറമ്പോക്കു കയ്യേറി എംഎല്‍എ മതില്‍ നിര്‍മിച്ചെന്നും ഭൂമി റജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലന്‍സ് പറഞ്ഞത്. ഈ സ്ഥലത്തില്‍ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം റജിസ്റ്റര്‍ ചെയ്തിരുന്നത്. 2008 ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വില്‍പന നടത്താനാകില്ല.
Read More » -
India
ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്നുനില വീട് തകര്‍ന്ന് വീണു
പുതുച്ചേരി: ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്നുനില വീട് തകര്‍ന്ന് വീണു. ആട്ടുപട്ടിയിലെ അംബേദ്കര്‍ നഗര്‍ കോളനിയിലെ ആര്‍.സാവിത്രിയുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പ്രദേശത്ത് അശാസ്ത്രീയമായി നടന്ന അഴുക്കുചാല്‍ നിര്‍മാണമാണ് വീട് തകരാന്‍ കാരണമെന്ന് വീട്ടുടമ ആരോപിച്ചു. അഴുക്കുചാല്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ആര്‍.സാവിത്രിയുടെ വീട് കനാലിലേക്ക് ചെരിയുകയായിരുന്നു. പണി പുരോഗമിക്കുന്നതിനാല്‍ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. സര്‍ക്കാര്‍ സഹായത്തോടെയും വായ്പകളെടുത്തും ആഭരണം പണയംവെച്ചുമാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് സാവിത്രി പറഞ്ഞു.ഫെബ്രുവരി 11ന് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് വീട് തകര്‍ന്നു വീണത്
Read More » -
India
പള്ളികൾക്ക് മുകളിൽ കാവിക്കൊടി; കടുത്ത അതൃപ്തി അറിയിച്ച് കേരള കോൺഗ്രസ് എം
കോട്ടയം: മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ചു കയറുകയും കുരിശുകളില്‍ ബലമായി കാവിക്കൊടി കെട്ടുകയും ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് കേരള കോണ്‍ഗ്രസ് എം. സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി. പള്ളികളുടെ മുകളില്‍ കയറി നിന്നാണ് സംഘടിച്ചെത്തിയ വർഗീയവാദികള്‍ കാവിക്കൊടി കുരിശുകളില്‍ കെട്ടിയത്. തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അടിച്ചുമാറ്റിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും ഇതേവരെയായിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനമെന്തായിരിക്കും എന്നതിന്റെ തെളിവാണ്. സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പള്ളികളില്‍ ബലമായി അതിക്രമിച്ചു കയറി കുരിശുകളില്‍ കാവിക്കൊടി കെട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുവാൻ മധ്യപ്രദേശ് സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്യണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
Read More » -
India
മാലദ്വീപിലേക്ക് ചൈനീസ് ഗവേഷണ കപ്പലിന്റെ ദുരൂഹയാത്ര; സഞ്ചാരപാത നിരീക്ഷിച്ച് ഇന്ത്യ
കൊച്ചി: മാലദ്വീപിലേക്കു പോകുന്ന ചൈനീസ് ഗവേഷണ കപ്പല്‍ സിയാങ് യാങ് ഹോങ് 03 നെ നിരീക്ഷിച്ച് ഇന്ത്യന്‍ നാവികസേന. കപ്പലിന്റെ സാന്നിധ്യത്തെക്കുറിച്ച് നാവികസേന ബോധവാന്മാരാണെന്നും കപ്പലിന്റെ ചലനം നിരീക്ഷിച്ചു വരികയാണെന്നും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ യാതൊരു തരത്തിലുമുള്ള പര്യവേഷണവും കപ്പല്‍ നടത്തുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. കപ്പല്‍ വൈകാതെ മാലദ്വീപിലെത്തും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ചും ശ്രീലങ്കയില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഇന്ത്യ മുന്‍പും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ചൈനീസ് കപ്പലിന് ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് രണ്ടുദിവസം മറൈന്‍ റിസര്‍ച്ച് നടത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2022 ല്‍ മറ്റൊരു ചൈനീസ് റിസര്‍ച്ച് കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണു ചൈനീസ് ഗവേഷണ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുന്നത്. സിയാങ് യാങ് ഹോങ് 03 ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ‘ഓഷ്യന്‍ സര്‍വേ ഓപറേഷന്‍’…
Read More » -
LIFE
ഭര്‍ത്താവിന്റെ അവിഹിതത്തില്‍ സാനിയ സഹികെട്ടു; ഷൊയ്ബിനെ കൈവിട്ട് സഹോദരങ്ങളും
പാക് ക്രിക്കറ്റ് താരം ഷൊയ്ബിന്റെ രണ്ടാം വിവാഹമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച. ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഷൊയ്ബ് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഷൊയ്ബും സാനിയ മിര്‍സയും വിവാഹമോചിതരാണെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ഗോസിപ്പുണ്ടായിരുന്നു. വിവാഹമോചിതരായ കാര്യം ഷൊയ്‌ബോ സാനിയയോ ഔദ്യോ?ഗികമായി അറിയിച്ചിരുന്നില്ല. എന്നാല്‍, സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഇതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. 2010 ലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. ഇന്ത്യക്കാരിയായ സാനിയയും പാക് പൗരനായ ഷൊയ്ബും തമ്മിലുള്ള വിവാഹം അന്ന് വലിയ തോതില്‍ ചര്‍ച്ചയായി. 2018 ല്‍ ഒരു മകനും ദമ്പതികള്‍ക്ക് ജനിച്ചു. ആരാധകര്‍ക്ക് പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു ഇരുവരും. എന്താണ് ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നമെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. ഇപ്പോഴിതാ ഷൊയ്ബിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷൊയ്ബും സനയും തമ്മിലുള്ള വിവാഹത്തിന് ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ വന്നിട്ടില്ല.…
Read More »
