Month: January 2024

  • Kerala

    കൊച്ചി വാട്ടർ മെട്രോ; കേന്ദ്രസർക്കാർ  819 കോടി നൽകിയെന്ന് വ്യാജപ്രചാരണം

    കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ പദ്ധതി കഴിഞ്ഞ വർഷം ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.  വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി. എന്നാൽ കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ അവകാശവാദത്തോടൊപ്പം ബിസിനസ് ലൈനിൻ്റെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ  ലിങ്കും ചേർത്തിട്ടുണ്ട്. കൊച്ചി വാട്ടർ മെട്രോ ആകെ ചിലവ്  ₹1137 cr. കേന്ദ്ര വിഹിതം> ₹819 cr KFW ലോൺ (ജർമൻ കമ്പനി) ₹765cr കേരള വിഹിതം =0000 819+765 = (1584  – 1137)= ₹447 കോടി സ്വാഹ. കമ്മികൾ തള്ളുന്നത് – കൊച്ചി വാട്ടർ മെട്രോ ചിലവ് മൊത്തം കേരളമാണ് വഹിക്കുന്നത്.” ഇങ്ങനെ പോകുന്നു പോസ്റ്റ്.   വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തോടെ സോഷ്യൽ മീഡിയയിൽ പറന്നു നടന്ന…

    Read More »
  • Crime

    നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ; ആശുപത്രിയില്‍ ഓടിയെത്തി മലയാളിയായ അച്ഛന്‍

    കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് സംഭവം. തിരക്കേറിയ സ്വകാര്യ ബസില്‍ കുഞ്ഞുമായി കയറിയ യുവതി, കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന്…

    Read More »
  • Crime

    തൃശ്ശൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍

    തൃശ്ശൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്. സംസ്‌കാരം പിന്നീട്. അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂര്‍ കിഴക്കുപറമ്പ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു-25)യുടെ മരണത്തില്‍ ഭര്‍തൃപിതാവ് മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തഹ്ദിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനം കാരണമാണ് മരിച്ചതെന്ന്…

    Read More »
  • Kerala

    ”ഇനി ഒരു തീരുമാനവും എടുക്കില്ല, പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും; എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്”

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവാദത്തിന് ശേഷം ആദ്യമായാണു ഗണേഷിന്റെ പ്രതികരണം. ”ഞാന്‍ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നില്‍ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും” -ഗണേഷ് വ്യക്തമാക്കി. മന്ത്രി പദവി ഏറ്റെടുത്തശേഷം, കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് ഇ ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയില്‍ പിന്തുണ ലഭിച്ചില്ല. ആധുനിക കാലഘട്ടത്തില്‍ ഇ ബസുകള്‍ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇതേ നിലപാടുള്ളവരാണ്. ഇലക്ട്രിക് ബസുകള്‍ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് കിട്ടുന്നതിനു മുന്‍പ് മാധ്യമങ്ങളില്‍ ലാഭത്തിന്റെ കണക്കുകള്‍ വന്നതിനെ സംബന്ധിച്ച് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്…

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു

    പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. 721 അടി ഉയരമുള്ള ഘടനയായിരിക്കും ക്ഷ്രേതത്തിന് ഉണ്ടായിരിക്കുക. ശ്രീറാം വേദിക് ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ആണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 150 ഏക്കറിലുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 600 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്‍റെ സാമ്ബ്രദായിക സങ്കല്‍പ്പത്തിനപ്പുറമാണ് പദ്ധതിയെന്ന് ട്രസ്റ്റ് ഉപമേധാവി ഡോ. ഹരേന്ദ്ര റാണ വെളിപ്പെടുത്തി. ഇന്‍റർനാഷനല്‍ ശ്രീരാമവേദിക് ആൻഡ് കള്‍ച്ചറല്‍ യൂണിയൻ (ഐ എസ് വി എ സി യു) ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ക്ഷേത്ര സമുച്ചയത്തില്‍ വിവിധ ഉദ്യാനങ്ങള്‍, രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടാകും. ഇതിന് പുറമെ സീതാ രസോയി റസ്റ്ററന്റ്, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാള്‍ തുടങ്ങിയ സാംസ്കാരിക ഇടങ്ങളും ക്ഷേത്ര സമുചയത്തിലുണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. യോഗ കേന്ദ്രം, ധ്യാനകേന്ദ്രം, വേദപഠനകേന്ദ്രം, ഗവേഷണകേന്ദ്രം, മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള ആത്മീയ ഇടങ്ങളും ക്ഷേത്രത്തിലുണ്ടാകും.

    Read More »
  • Sports

    കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം; സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ച്‌ കെ.സി.എ

    തിരുവനന്തപുരം: കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാരിന് പ്രൊപ്പോസല്‍ സമർപ്പിച്ച്‌ കെ.സി.എ. എറണാകുളത്ത് നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപമാണ് പുതിയ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയതെന്നാണ് വിവരം. ഇവിടെ നിരവധി സ്റ്റാർ ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും ഉള്ളതിനാല്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്നായി 60 ഏക്കറാകും ഏറ്റെടുക്കുകയെന്നാണ് സൂചന.അതേസമയം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം ഏറ്റെടുക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചും മറ്റൊരു പ്രൊപ്പോസലും കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിന് സമർപ്പിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ 33 വർഷത്തേക്ക് ഏറ്റെടുക്കാനാണ് തീരുമാനം.

    Read More »
  • Kerala

    കാവ്യയ്ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ട്, ദിലീപിന്റെ കാര്യം നോക്കുമ്ബോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ട്: ജ്യോത്സ്യൻ സന്തോഷ് നായർ 

    മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ദിലീപ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച്‌ വര്‍ഷങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണെങ്കിലും നടന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ   കലിയുഗ ജ്യോതിഷന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍ പറഞ്ഞ വാക്കുകൾ  വൈറലായി മാറുകയാണ്. കോവിഡ് വൈറസ് വ്യാപനം, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ പ്രവചനം നടത്തുകയും അതിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായി തീരുകയും ചെയ്ത വ്യക്തിയാണ് സന്തോഷ് നായര്‍ എന്ന കലിയുഗ ജ്യോത്സ്യന്‍. ദിലീപിനും കാവ്യയ്ക്കും മൂന്നു വിവാഹത്തിനുള്ള യോഗമുണ്ടെന്ന് പ്രശ്‌നവശാല്‍ താന്‍ കാണുന്നു എന്നാണ് ജ്യോത്സ്യന്‍ പറയുന്നത്. ദിലീപും കാവ്യയും തമ്മില്‍ വിവാഹം കഴിക്കുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട ശനിയും ആയിരുന്നുവെന്നും കണ്ടകശനിയിലും ഏഴരാണ്ട ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ പ്രയാസമാണെന്നും ജ്യോത്സ്യന്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക്…

    Read More »
  • Kerala

    എം പി ഫണ്ടില്‍ നിന്നും വൻ തുക അനുവദിച്ചിട്ടും ചെലവഴിക്കാതെ രാഹുല്‍ ഗാന്ധി

    വയനാട്: എം പി ഫണ്ടില്‍ നിന്നും വൻ തുക അനുവദിച്ചിട്ടും ചെലവഴിക്കാതെ രാഹുല്‍ ഗാന്ധി.വയനാട് എം പിയായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അനുവദിച്ച 17 കോടി രൂപയില്‍ ആകെ ചെലവിട്ടത് 5 കോടി രൂപയില്‍ താഴെ മാത്രം. കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാനേതാവുകൂടിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എം പി ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറതതുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച്‌ എം പി ഫണ്ടില്‍ നിന്നും അനുവദിച്ചത് 17 കോടി രൂപയാണ്. എന്നാല്‍ ചെലവഴിച്ചതാകട്ടെ 4 കോടി 93 ലക്ഷം രൂപ മാത്രം. ബാക്കിയാകുന്നത് 12 കോടിയോളം രൂപ. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

    Read More »
  • Kerala

    അയോദ്ധ്യരാമപ്രതിഷ്‌ഠാ ദിനം ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം:  നടി രേവതി

    അയോദ്ധ്യരാമപ്രതിഷ്‌ഠാ ദിനം ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നെന്ന് നടി രേവതി. സന്തോഷത്താല്‍ മനസ് തുളുമ്ബുകയാണെന്നും, ഹൈന്ദവരായ നാം ഓരോരുത്തരും നമ്മുടെ വിശ്വാസങ്ങളെ ചേർത്തണക്കുമ്ബോഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാറില്ല എന്നത് ശ്രദ്ധേയമാണെന്ന് ഇൻസ്‌റ്റഗ്രാമില്‍ രേവതി കുറിച്ചു. ”ജയ് ശ്രീറാം ഇന്നലെ മറക്കാൻ കഴിയാത്ത ദിനമായിരുന്നു. ബാലനായ രാമന്റെ (രാംലല്ല) വശ്യമായ മുഖം കണ്ടപ്പോള്‍ ഇതിന് മുമ്ബ് എന്റെയുള്ളില്‍ ഇങ്ങനെയൊരു വികാരം അന്തർലീനമായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. സന്തോഷത്താല്‍ മനസ് തുളുമ്ബുകയാണ്. ഹൈന്ദവരായ നാം ഓരോരുത്തരും നമ്മുടെ വിശ്വാസങ്ങളെ ചേർത്തണക്കുമ്ബോഴും, മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാറില്ല എന്നത് ശ്രദ്ധേയമാണ്. മതേതരത്വം എന്ന് പറയുമ്ബോഴും നമ്മളിലെ വിശ്വാസങ്ങളെ നമ്മുടേത് മാത്രമായി സൂക്ഷിക്കാൻ കഴിയുന്നു. മറ്റുള്ളവരും ഇതുതന്നെയാണ് അനുവർത്തിക്കേണ്ടതും. സ്വഗൃഹത്തിലേക്കുള്ള ശ്രീരാമന്റെ വരവ് ഒരുപാട് പേരെ മാറ്റത്തിലേക്ക് നയിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇതാദ്യമായാണെങ്കിലും നമ്മള്‍ ഉറക്കെ പറഞ്ഞു, നമ്മള്‍ വിശ്വാസികളാണെന്ന്. ജയ് ശ്രീറാം” നേരത്തെ ബോളിവുഡ് താരം ശില്പ ഷെട്ടി, തെന്നിന്ത്യൻ താരസുന്ദരി സമന്ത, മലയാളത്തിന്റെ പ്രിയ നടി ദിവ്യാ ഉണ്ണി, ഗായിക …

    Read More »
  • Crime

    കരിന്തളം കേസില്‍ വിദ്യ മാത്രം പ്രതി; വ്യാജരേഖ ഉണ്ടാക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് കുറ്റപത്രം

    കാസര്‍കോട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് കരിന്തളം ഗവ. കോളേജില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. വിദ്യ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ പിന്നീട് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചുവെന്ന് വിദ്യ മൊഴിനല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസിന്റെ കുറ്റപത്രം. സീനിയറായിരുന്ന കെ. രജിതയും കരിന്തളം കോളേജില്‍ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. നിയമനത്തില്‍ ഇവരെ മറികടക്കുന്നതിനായാണ് വ്യാജരേഖ ചമച്ചത്. നേരത്തെ ഉദുമ സര്‍ക്കാര്‍ കോളേജില്‍ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ കെ. വിദ്യയെ മറികടന്ന് രജിത നിയമനം നേടിയിരുന്നു. ഇതേത്തടുര്‍ന്നാണ് കരിന്തളം കോളേജില്‍ ജോലിനേടാനായി വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റ് ചെയ്ത വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടിയ വിദ്യ ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. 2,78,250 രൂപ വിദ്യ…

    Read More »
Back to top button
error: