IndiaNEWS

പള്ളികൾക്ക് മുകളിൽ കാവിക്കൊടി; കടുത്ത അതൃപ്തി അറിയിച്ച് കേരള കോൺഗ്രസ് എം

കോട്ടയം: മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ചു കയറുകയും കുരിശുകളില്‍ ബലമായി കാവിക്കൊടി കെട്ടുകയും ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച്‌ കേരള കോണ്‍ഗ്രസ് എം.

സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി.

പള്ളികളുടെ മുകളില്‍ കയറി നിന്നാണ് സംഘടിച്ചെത്തിയ വർഗീയവാദികള്‍ കാവിക്കൊടി കുരിശുകളില്‍ കെട്ടിയത്. തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അടിച്ചുമാറ്റിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Signature-ad

പരാതിപ്പെട്ടിട്ടും ഇതേവരെയായിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനമെന്തായിരിക്കും എന്നതിന്റെ തെളിവാണ്.

സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പള്ളികളില്‍ ബലമായി അതിക്രമിച്ചു കയറി കുരിശുകളില്‍ കാവിക്കൊടി കെട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുവാൻ മധ്യപ്രദേശ് സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്യണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

Back to top button
error: