Month: January 2024
-
Kerala
കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് ഐ.ടി. കമ്ബനി ജീവനക്കാരി മരിച്ചു
കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ നിന്ന് വീണ് യുവതി മരിച്ചു. ചിറ്റേത്തുകര സെസ്സിനു സമീപത്തെ ശ്വാസ് സൈബര്‍ ഹില്‍സ് ഫ്ലാറ്റില്‍ നിന്ന് വീണ് ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് വിനായകമന്ദിരത്തില്‍ സി.ദേവീലതയാണ് (24) മരിച്ചത്. യുവതി ഐ.ടി. കമ്ബനി ജീവനക്കാരിയാണ്. ഫ്‌ളാറ്റിന്റെ ഒമ്ബതാം നിലയില്‍ നിന്ന് ഇവർ താഴേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരന്‍ മൃതദേഹം കണ്ടത്. ചിദംബരന്റെയും രാധാമണിയുടെയും മകളാണ്.
Read More » -
Sports
മൂന്നു തോൽവികളുമായി എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്
ദോഹ: ഖത്തർ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്.ഇന്നലെ നടന്ന മൂന്നാമത്തെയും അസാനത്തെയും കളിയില്‍ സിറിയയെ വിറപ്പിച്ച് ബ്ലൂ ടൈഗേഴ്‌സ് കീഴടങ്ങുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സിറിയ ആഘോഷിച്ചത്.കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവുകയും ചെയ്തു. 75 മിനിറ്റ് വരെ സിറിയയെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യ ഗോൾ വഴങ്ങിയത്. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഒമര്‍ കിര്‍ബിനാണ് മികച്ചൊരു ഫിനിഷിംഗിലൂടെ സിറിയക്ക് വേണ്ടി ഗോൾ നേടിയത്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും തോറ്റാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും മടക്കം. ആദ്യ കളിയില്‍ കരുത്തരായ ഓസ്‌ട്രേലിയയോടു 0-2നു തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയിലുടനീളം സോക്കറൂസിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യക്കു രണ്ടാം പകുതിയില്‍ പിഴയ്ക്കുകയായിരുന്നു. അതിനു ശേഷം നടന്ന രണ്ടാം മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനോടു 0-3നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകൾ വഴങ്ങിയ ഇന്ത്യക്ക് ഒരു ഗോൾ പോലും…
Read More » -
Kerala
9-ാം ക്ലാസുകാരിയെ ഭർത്താവ് പീഡിപ്പിക്കുന്നത് കണ്ടാസ്വദിച്ചു; വീണ്ടും വീണ്ടും പീഡിപ്പിക്കാൻ അവസരമൊരുക്കി നൽകി ഭാര്യ
വയനാട്: കേണിച്ചിറയില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്ബതിമാർ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തൻ(45) ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവില്‍പോവുകയായിരുന്നു. 9-ാം ക്ലാസുകാരിയായ പെൺകുട്ടിയെ ഭർത്താവ് പീഡിപ്പിക്കുന്നത് രഹസ്യമായി കണ്ടുനിന്ന് ആസ്വദിച്ച സുജ്ഞാന വീണ്ടും വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ഭർത്താവിന് അവസരമൊരുക്കി നൽകുകയായിരുന്നു. കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കല്പറ്റ അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു.ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന ഇവർ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ പൂതാടി കോട്ടവയല്‍ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ്(59) റിമാൻഡിലാണ്. ഒൻപതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തൻ പിഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റംതോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.ഒളിവില്‍പ്പോയ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു.തുടർന്ന് കേണിച്ചിറ എസ്.ഐ.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
Read More » -
Kerala
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ; സുവനീര്‍ ചലഞ്ചുമായി കേരള ടൂറിസം; അവസാന തീയതി ഫെബ്രുവരി 28
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന തരത്തിൽ സുവനീര്‍ ചലഞ്ചുമായി കേരള ടൂറിസം വകുപ്പ്. മികച്ച സുവനീറിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും സമ്മാനമായി ലഭിക്കും. ഇതിനുപുറമേ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 14 പേര്‍ക്ക് 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. മത്സരത്തിനായി തയ്യാറാക്കുന്ന സ്മരണികകള്‍ പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ളതും കേരളത്തിന്‍റെ കല, സംസ്കാരം എന്നിങ്ങനെ പ്രാദേശികത്തനിമ ഉള്‍ക്കൊള്ളുന്നതും പൂര്‍ണ്ണത ഉള്ളതും ആകര്‍ഷകവും ആയിരിക്കണം. ഭാരം 500 ഗ്രാമില്‍ കൂടരുത്. വലുപ്പം 20×15 സെ.മീ 30×15 സെ.മീ ആയിരിക്കണം. അല്ലെങ്കില്‍ ഫ്രെയിം ചെയ്യാവുന്ന തരത്തില്‍ ഫ്ളാറ്റ് ആയിട്ടുള്ളവ ആയിരിക്കണം.കേരളത്തില്‍ സ്ഥിരതാമസമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സുവനീര്‍ മാതൃകയും പേര്, വിലാസം, ഫോണ്‍ നമ്ബര്‍, ഇ മെയില്‍, ആധാര്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷാ ഫോമും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന…
Read More » -
Kerala
മാരാമൺ കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; കൺവൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ
കോഴഞ്ചേരി: 129-ാമത് മാരാമൺ കൺവൻഷനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ഫെബ്രുവരി 11 മുതൽ 18 വരെയാണ് ഇത്തവണത്തെ മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവൻഷൻ കോഴഞ്ചേരി പാലത്തിന് സമീപം പുണ്യ നദിയായ പമ്പയുടെ മടിത്തട്ടിലാണ് നടക്കുന്നത്.ഒന്നര ലക്ഷം വിശ്വാസികൾക്ക് ഇരിക്കാൻ കഴിയുന്ന പന്തലാണ് സംഘാടകരായ മാർത്തോമ്മാ സുവിശേഷ സംഘം ഇവിടെ തയ്യാറാക്കുന്നത്. ഇതിനായുള്ള ഓല സമീപ പ്രദേശങ്ങളിലെ മാർത്തോമ്മാ ഇടവകകളാണ് എത്തിക്കുന്നത്. മാരാമണ്‍ കണ്‍വന്‍ഷന്റെ 129-ാമത് കൺവെൻഷനാണ് ഇത്തവണത്തേത്. പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കുന്ന പ്രത്യേക പന്തലില്‍ ആണ് യോഗങ്ങൾ. മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്. 1888ല്‍ ആരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്.
Read More » -
Kerala
22 പേർ ഇന്ന് കോടിപതികൾ ആകും; ക്രിസ്തുമസ് ബമ്പർ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്
ക്രിസ്തുമസ് ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.20 കോടിയാണ് ഒന്നാം സമ്മാനം.കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച് ഇരുപത് പേര്‍ക്കാണ് ലഭിക്കുക. ഒന്നാം സമ്മാനത്തിനർഹമാകുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും രണ്ടു കോടി രൂപയും ലഭിക്കും.ഇങ്ങനെ ആകെ ഇരുപത്തി രണ്ടു പേരാണ് ഇത്തവണ ക്രിസ്തുമസ് ബമ്ബറിലൂടെ കോടിപതികള്‍ ആകാൻ പോകുന്നത്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകള്‍ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്തുമസ് ബമ്ബര്‍ ടിക്കറ്റുകളുടെ വില 400 രൂപയാണ്.
Read More » -
Sports
കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ചെങ്ങമനാട്;ബിസിസിഐ അനുമതി ലഭിച്ചു;1500 കോടിയുടെ പദ്ധതി
കൊച്ചി:കൊച്ചിയില്‍ പുതിയതായി വരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ചെങ്ങമനാട് ആയിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു. രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിശദമായ രൂപരേഖയാണ് മുഖ്യമന്ത്രി പിണറായി വിജയന് കെസിഎ കൈമാറിയത്. ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന 1500 കോടി രൂപയുടേതാണ് പദ്ധതി. ‘കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ കെസിഎ സര്‍ക്കാരിന് സമര്‍പ്പിച്ചത്. പുതിയ സ്‌പോര്‍ട്‌സ് സിറ്റിക്കായി സ്ഥലം കണ്ടെത്തിയ ചെങ്ങമനാട് നെടുമ്ബാശേരി വിമാനത്താവളത്തിന് അടുത്താണ്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക…
Read More » -
NEWS
അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച 9 ഇന്ത്യക്കാരെ കുവൈത്ത് കയറ്റി അയച്ചു
കുവൈത്ത് സിറ്റി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാരെ കുവൈത്തിൽ നിന്ന് കയറ്റി അയച്ചു. ഒമ്പതു ഇന്ത്യക്കാരെയാണ് ജോലി ചെയ്യുന്ന രണ്ടു കമ്പനികൾ ജോലിയിൽ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത്. തിങ്കളാഴ്ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതണം നടത്തിയത്. തുടർന്ന് കമ്പനി ഉടമകൾ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്പതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.
Read More » -
Kerala
മോഡല്‍ പരീക്ഷയ്ക്ക് പണം പിരിക്കാനുള്ള തീരുമാനം: മന്ത്രി ശിവൻകുട്ടി അപേക്ഷിക്കുന്നു; ‘കെ.എസ്.യുക്കാരേ, പരീക്ഷ അടുക്കുകയാണ്. കുട്ടികളെ പഠിക്കാൻ അനുവദിക്കണം’
ഒരോ വിദ്യാര്‍ത്ഥിയും എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് പത്തു രൂപ വീതം നല്‍കണന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. എസ്. സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ പണം അടക്കേണ്ടതില്ല. കെ.എസ്.യുക്കാർ ഈ വാർത്തയ്ക്കു പിന്നാലെ കലാപക്കൊടിയുമായി തെരുവിലിറങ്ങി കഴിഞ്ഞു. ഈ തീരുമാനത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രതികരിക്കുന്നു: “എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ നിരവധി വർഷങ്ങളായി സംസ്ഥാനത്തെ വിവിധ സർക്കാർ പ്രസ്സുകളിൽ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടർന്നു വരുന്നത്. പ്രസ്തുത ചോദ്യപേപ്പറിന്റെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകൾക്കായി എസ്.സി./ എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങൾ, അനാഥരായ കുട്ടികൾ എന്നിവരൊഴികെ ഫീസ് ഇളവിന് അർഹത ഇല്ലാത്ത പരീക്ഷാർത്ഥികളിൽ നിന്നും പത്ത് രൂപ വീതം ബന്ധപ്പെട്ട ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശേഖരിയ്ക്കുന്നുണ്ട്. ചോദ്യപേപ്പർ വിതരണത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ക്യൂ.ഐ.പി വിഭാഗം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ വിദ്യാഭ്യാസ…
Read More »
