പുതുച്ചേരി: ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്നുനില വീട് തകര്‍ന്ന് വീണു. ആട്ടുപട്ടിയിലെ അംബേദ്കര്‍ നഗര്‍ കോളനിയിലെ ആര്.സാവിത്രിയുടെ വീടാണ് തകര്‍ന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പ്രദേശത്ത് അശാസ്ത്രീയമായി നടന്ന അഴുക്കുചാല്‍ നിര്‍മാണമാണ് വീട് തകരാന്‍ കാരണമെന്ന് വീട്ടുടമ ആരോപിച്ചു. അഴുക്കുചാല്‍ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ആര്.സാവിത്രിയുടെ വീട് കനാലിലേക്ക് ചെരിയുകയായിരുന്നു.
പണി പുരോഗമിക്കുന്നതിനാല്‍ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. സര്‍ക്കാര്‍ സഹായത്തോടെയും വായ്പകളെടുത്തും ആഭരണം പണയംവെച്ചുമാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് സാവിത്രി പറഞ്ഞു.ഫെബ്രുവരി 11ന് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് വീട് തകര്‍ന്നു വീണത്