Month: January 2024

  • NEWS

    ഒമാനില്‍ മലയാളി യുവാവ് മരിച്ചനിലയില്‍

    മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന്‍ ബഷീറിനെയാണ്(24) ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബഷീര്‍ കനിയാങ്കണ്ടി – മൈമൂന ദമ്പതികളുടെ മകനാണ്. ഹിജാരിയില്‍ കോഫിഷോപ്പ് നടത്തുകയായിരുന്നു.  മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • India

    ഡൽഹിയിൽ നിന്നും അയോധ്യയിൽ എങ്ങനെയെത്താം ? രാമക്ഷേത്രത്തിലെ ദർശന സമയം 

    രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ച്‌ തുടങ്ങിയതോടെ അയോധ്യയിലേക്ക് സന്ദർശക പ്രവാഹമാണ്. രാജ്യത്തിന്‍റെ നാനാദിക്കുകളില്‍ നിന്നും വിശ്വാസികള്‍ അയോധ്യ ക്ഷേത്രദര്‍ശനം നടത്താനായി വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും ഡല്‍ഹിയില്‍ എത്തിയാണ് അയോധ്യയിലേക്ക് വരുന്നത്. ഡൽഹിയിൽ നിന്നും 690 കിലോമീറ്ററാണ് അയോധ്യയിലേക്കുള്ള ദൂരം.ഇത് ചെറിയ ദൂരമല്ലെങ്കിലും മികച്ച റോഡും സൗകര്യങ്ങളും യാത്രയുടെ ക്ഷീണം കുറയ്ക്കും. ഡല്‍ഹി-അയോധ്യ ബസ് യാത്ര‌ ചെലവു കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്കും ദീർഘദൂരം ഡ്രൈവ് ചെയ്തുപോകാന്‍ പറ്റാത്തവർക്കും ഒക്കെ ബസ് യാത്ര തിരഞ്ഞെടുക്കാം. സ്റ്റേറ്റ് ബസുകളും സ്വകാര്യ ബസുകളും ഡല്‍ഹി-അയോധ്യ റൂട്ടില്‍ സർവീസ് നടത്തുന്നു.  ബസില്‍ തന്നെ സീറ്റർ, സ്ലീപ്പർ, സെമി സ്ലീപ്പർ എസി എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. അവരവരുടെ ബജറ്റും സൗകര്യവും നോക്കി ഏതെങ്കിലും ഒന്ന് തിരഞ്ഞടുക്കാം. ഓണ്‍ലൈൻ വഴിയും ഏജൻസി വഴിയും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളുമുണ്ട്.   സ്വകാര്യ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ 699 രൂപാ മുതല്‍ ഡല്‍ഹി-അയോധ്യ ബസ് ടിക്കറ്റ്…

    Read More »
  • NEWS

    ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പതാക വീട്ടില്‍ സ്ഥാപിച്ചു; മകനെ പിതാവ് വെടിവച്ച്‌ കൊലപ്പെടുത്തി

    ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ ടെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ പതാക വീട്ടില്‍ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകനെ പിതാവ് വെടിവച്ച്‌ കൊലപ്പെടുത്തി. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തുന്‍ഖവ പ്രവിശ്യയിലെ പെഷവാറിലാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന 31കാരന്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മകന്‍ പിടിഐയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പിതാവിന് എതിര്‍പ്പായിരുന്നു. ഇത് വകവയ്ക്കാതെ മകന്‍ കുടുംബവീട്ടില്‍ പിടിഐയുടെ പതാക ഉയര്‍ത്തി. ഇതേചൊല്ലിയുള്ള തര്‍ക്കം വഴക്കില്‍ കലാശിക്കുകയും മകനെ വെടിവച്ച ശേഷം പിതാവ് ഒളിവില്‍ പോവുകയായിരുന്നു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ജില്ലാ പോലീസ് ഓഫീസര്‍ നസീര്‍ ഫരീദ് വ്യക്തമാക്കി. അവാമി നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് പിതാവ്. മുന്‍പ് ഈ പാര്‍ട്ടിയുടെ പതാക ഇയാള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ്.

    Read More »
  • India

    ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്

    ഭോപ്പാൽ: മധ്യപ്രദേശിലെ ജാംബുവാ ജില്ലയിൽ ക്രിസ്തീയ ദേവാലയങ്ങളിൽ കാവി കൊടി നാട്ടിയ സംഭവത്തിൽ കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്. ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയാണ് വിവിധ പള്ളികൾക്ക് മുകളിലെ കുരിശില്‍ കെട്ടിയത്. മധ്യപ്രദേശിലെ ജംബുവാ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച്‌ വ്യാപകമായി ഉത്തരേന്ത്യയില്‍ സ്ഥാപിക്കുന്ന കാവി കൊടികളുമായിട്ടാണ് തീവ്രഹിന്ദുത്വ വാദികളുടെ സംഘം എത്തിയത്. അമ്ബത് പേരടങ്ങുന്ന സംഘം പള്ളികളില്‍ അതിക്രമിച്ച്‌ കയറി കുരിശിന് മുകളില്‍ കൊടി കെട്ടുകയായിരുന്നു. ദാബ്തല്ലേ, ധംനി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി എസ് ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് പള്ളികമ്മിറ്റികള്‍ വ്യക്തമാക്കി. അതേസമയം എന്തുകൊണ്ടാണ് നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്തവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത് വന്നു.സംഭവത്തിൽ കടുത്ത നടപടി വേണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. ഛത്തീസ്ഗഗഡ്,…

    Read More »
  • Kerala

    ക്ഷേത്ര പ്രദക്ഷിണവഴിക്ക് ഭൂമി സൗജന്യമായി നല്‍കി അബ്ദു റസാഖ്

    മലപ്പുറം: ക്ഷേത്രത്തിനു പ്രദക്ഷിണവഴിയൊരുക്കാന്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കി സമൂഹത്തിന് മാതൃകയായി കെ എം അബ്ദുറസാഖ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എടവണ്ണപ്പാറ അരിപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി വിപുലീകരിക്കാന്‍ 32 മീറ്റര്‍ നീളത്തില്‍ 2 സെന്റ് വിട്ടുനല്‍കിയാണ് അബ്ദുറസാഖ് മതസൗഹാര്‍ദ്ദ സന്ദേശം നല്‍കിയത്. പ്രദക്ഷിണവഴി വിപുലീകരിക്കാനുള്ള പദ്ധതി വര്‍ഷങ്ങളായി ക്ഷേത്ര സമിതിയുടെ മുന്‍പിലുണ്ട്. ഇതിനോടു ചേര്‍ന്നുള്ള ഭൂമി ലഭിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകനായ അല്‍ ജമാല്‍ നാസറിനെ ക്ഷേത്ര കമ്മിറ്റി സമീപിച്ചു. ഭൂമി വാങ്ങാനായി നാസറും ക്ഷേത്ര കമ്മിറ്റിക്കാരും ബന്ധപ്പെട്ടപ്പോഴാണ്, സൗജന്യമായി നല്‍കാമെന്നു റസാഖ് അറിയിച്ചത്. ക്ഷേത്ര സമിതി ആവശ്യപ്പെട്ടത്ര ഭൂമി റസാഖ് അളന്നുനല്‍കി. ദീര്‍ഘകാലം പ്രവാസിയായിരുന്ന റസാഖ് കാമശ്ശേരി മഹല്ല് കമ്മിറ്റിക്കു കീഴിലുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റാണ്.

    Read More »
  • NEWS

    മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ മിർസ 

    ഹൈദരാബാദ് : പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ. മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ പറഞ്ഞു.വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു. കഴിഞ്ഞദിവസം ഷുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദാണ് മാലികിന്റെ പങ്കാളി. വിവാഹമോചനത്തിന് താന്‍ തന്നെയാണ് മുന്‍കൈയെടുത്തത്. താന്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരിക്കേണ്ടതായി വന്നിരിക്കുന്നതായും സാനിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഞ്ച് വയസുകാരനായ മകന്‍ ഇസാന്‍ സാനിയയ്‌ക്കൊപ്പമാണുള്ളത്.

    Read More »
  • Kerala

    പ്രധാനമന്ത്രിയെ വിമർശിച്ചാൽ കത്തികയറ്റും; ഭീക്ഷണിയുമായി കോഴിക്കോട് ഡോക്ടർ

    കോഴിക്കോട്: പ്രധാനമന്ത്രിയെ വിമർശിച്ചാൽ കത്തികയറ്റുമെന്ന് അധ്യാപകനെ ഭീക്ഷണിപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ്. കോഴിക്കോട് മടപ്പളളി കോളേജ് അധ്യാപകനും സാഹിത്യ നിരൂപകനുമായ കെ.വി സജയിയ്ക്ക് നേരെയാണ് ഭീഷണിയുണ്ടായത്. അധ്യാപകന്റെ പരാതിയില്‍ പയ്യോളി പൊലീസാണ് കേസെടുത്തിരിക്കുന്നത്. വടകര മണിയൂരില്‍ ഒരു പുസ്തക പ്രകാശനം കഴിഞ്ഞിറങ്ങുന്പോഴായിരുന്നു ഭീഷണി. സജയിയെ കൈപിടിച്ച്‌ തടഞ്ഞുവെച്ച ശേഷം പ്രതി, പ്രധാനമന്ത്രിയെ വിമർശിക്കുന്ന തരത്തില്‍ പ്രസംഗിച്ചാല്‍  കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വടകര സ്വദേശിയായ ഡോ.ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

    Read More »
  • India

    അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്: ഹരിയാനയില്‍ ഹനുമാനായി വേഷമിട്ട നടന്‍ കുഴഞ്ഞുവീണ്  മരിച്ചു

    ഗുരുഗ്രാം: തിങ്കളാഴ്ച അയോധ്യയില്‍ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഹരിയാനയില്‍ ഹനുമാന്റെ വേഷത്തിലെത്തിയ നടൻ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയിലെ ഭിവാനി പട്ടണത്തില്‍ രാമായണ ഇതിഹാസത്തിന്റെ അവതരണത്തില്‍ ഹനുമാന്റെ കഥാപാത്രത്തെ അവതരിപ്പിച്ച 63 കാരനായ നടനാണ് മരിച്ചത്. നാടകത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതിയ കാണികള്‍ നടന്‍ മരണത്തിലേക്ക് പോകുമ്ബോള്‍ കരഘോഷം മുഴക്കി. ദക്ഷിണ ഹരിയാന ബിജിലി വിത്രന്‍ നിഗത്തിന്റെ റിട്ടയേര്‍ഡ് ജൂനിയര്‍ എഞ്ചിനീയര്‍ ഹരീഷ് മേത്ത എന്നയാളാണ് മരണമടഞ്ഞത്. 25 വര്‍ഷമായി മേത്ത നാടക ക്ലബ്ബില്‍ ഹനുമാന്റെ വേഷം കെട്ടുന്ന ആളാണ്. ഭിവാനിയിലെ ജവഹര്‍ ചൗക്കില്‍ വലിയ സ്‌ക്രീനില്‍ അയോധ്യാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം നടത്താന്‍ പ്രദേശവാസികള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. അതേ ഘട്ടത്തില്‍ തന്നെ രാമന്റെ പട്ടാഭിഷേകത്തെക്കുറിച്ച്‌ പറയുന്ന രാമായണത്തില്‍ നിന്നുള്ള ഭാഗത്തിന്റെ നാടകവും സംഘടിപ്പിച്ചു. ‘മഹാബലി ഹനുമാന്‍’ എന്ന ചിത്രത്തിലെ മാന്‍ കി ആംഖോ സേ മെയിന്‍ ദേഖുന്‍ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു അഭിനയം. രാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന…

    Read More »
  • Kerala

    മലപ്പുറത്ത് സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

    മലപ്പുറം: വേങ്ങര ഊരകം ജവഹര്‍ നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അലീന സ്‌കൂളില്‍ വച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടടത്തിന് മുകളില്‍ നിന്ന് ഷാളില്‍ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ സ്‌കൂളില്‍ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു അലീന. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വേങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    ഗുരുവായൂരിൽ സ്‌കൂട്ടർ യാത്രക്കാരിയായ കോളജ് വിദ്യാർത്ഥിനി ടോറസ് ലോറി കയറി മരിച്ചു.

        ഗുരുവായൂർ: സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെ മകൾ ദേവപ്രിയ (18) ആണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ചാണ് അപകടം. ഗുരുവായൂർ എൽഎഫ് കോളജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയായ ദേവപ്രിയ സ്കൂട്ടറിൽ കോളജിൽ നിന്ന് എൻസിസി പരേഡ് കഴിഞ്ഞ് വരുമ്പോഴാണ് അപകടത്തിൽപെട്ടത്. മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് ദേവപ്രിയ റോഡിലേക്ക് തെറിച്ചു വീഴുകയും, ഇതേ സമയം ഈ റോഡിലൂടെ വന്ന ടോറസ് ദേവപ്രിയയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

    Read More »
Back to top button
error: