മസ്കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന് ബഷീറിനെയാണ്(24) ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബഷീര്‍ കനിയാങ്കണ്ടി – മൈമൂന ദമ്പതികളുടെ മകനാണ്. ഹിജാരിയില്‍ കോഫിഷോപ്പ് നടത്തുകയായിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.