KeralaNEWS

പ്രധാനമന്ത്രിയെ വിമർശിച്ചാൽ കത്തികയറ്റും; ഭീക്ഷണിയുമായി കോഴിക്കോട് ഡോക്ടർ

കോഴിക്കോട്: പ്രധാനമന്ത്രിയെ വിമർശിച്ചാൽ കത്തികയറ്റുമെന്ന് അധ്യാപകനെ ഭീക്ഷണിപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ്.

കോഴിക്കോട് മടപ്പളളി കോളേജ് അധ്യാപകനും സാഹിത്യ നിരൂപകനുമായ കെ.വി സജയിയ്ക്ക് നേരെയാണ് ഭീഷണിയുണ്ടായത്. അധ്യാപകന്റെ പരാതിയില്‍ പയ്യോളി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

വടകര മണിയൂരില്‍ ഒരു പുസ്തക പ്രകാശനം കഴിഞ്ഞിറങ്ങുന്പോഴായിരുന്നു ഭീഷണി. സജയിയെ കൈപിടിച്ച്‌ തടഞ്ഞുവെച്ച ശേഷം പ്രതി, പ്രധാനമന്ത്രിയെ വിമർശിക്കുന്ന തരത്തില്‍ പ്രസംഗിച്ചാല്‍  കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

Signature-ad

സംഭവത്തില്‍ വടകര സ്വദേശിയായ ഡോ.ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

Back to top button
error: