ഡല്‍ഹി-അയോധ്യ ബസ് യാത്ര
ചെലവു കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്കും ദീർഘദൂരം ഡ്രൈവ് ചെയ്തുപോകാന്‍ പറ്റാത്തവർക്കും ഒക്കെ ബസ് യാത്ര തിരഞ്ഞെടുക്കാം. സ്റ്റേറ്റ് ബസുകളും സ്വകാര്യ ബസുകളും ഡല്‍ഹി-അയോധ്യ റൂട്ടില്‍ സർവീസ് നടത്തുന്നു. ബസില്‍ തന്നെ സീറ്റർ, സ്ലീപ്പർ, സെമി സ്ലീപ്പർ എസി എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. അവരവരുടെ ബജറ്റും സൗകര്യവും നോക്കി ഏതെങ്കിലും ഒന്ന് തിരഞ്ഞടുക്കാം. ഓണ്‍ലൈൻ വഴിയും ഏജൻസി വഴിയും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളുമുണ്ട്.
സ്വകാര്യ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ 699 രൂപാ മുതല്‍ ഡല്‍ഹി-അയോധ്യ ബസ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. 10 മണിക്കൂർ മുതല്‍ 13 മണിക്കൂർ വരെയാണ് യാത്രാ സമയം. വൈകിട്ട് ആറു മണി മുതല്‍ ബസുകളുണ്ട്. 2700 രൂപയാണ് പരമാവധി ബസ് നിരക്ക്. അയോധ്യയിലേക്ക് പോകുന്നവർ നിലവിലെ തിരക്ക് പരിഗണിച്ച് മുൻകൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
ഡല്‍ഹിയില്‍ നിന്നും യമുനാ എക്സ്പ്രസ് വേ കയറിയാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് ആഗ്രാ-ലക്നൗ എക്സ്പ്രസ് വേ, ദേശീയപാത 19, 30 തുടങ്ങി നിരവധി പാതകളിലൂടെ കയറിയാണ് യാത്ര അയോധ്യയില്‍ എത്തുന്നത്.ഡല്‍ഹിയില്‍ നിന്നും അയോധ്യയിലേക്ക് കാർ മാർഗവും യാത്ര ചെയ്യാം. ഏകദേശം പത്ത് മണിക്കൂറോളം സമയം ഇവിടേക്ക് ഡ്രൈവ് ചെയ്യാനായി മാത്രം വേണം.
ഡല്‍ഹി-അയോധ്യ റോഡ് ട്രിപ്പില്‍ നിരവധി ടോളുകളിലൂടെ കടന്നു പോകേണ്ടായി വരും. ഒരു വശത്തേയ്ക്കുള്ള യാത്രയില്‍ 1,350 രൂപ ടോള്‍ ആയി നല്കണം. ഓരോ ടോള്‍ബൂത്തിലും നിര്‌തി പണം നല്കി പോകുന്നതിനേക്കാള്‍ സമയലാഭവും സൗകര്യവും ഫാസ്ടാഗ് ഉപയോഗിക്കുന്നതാണ്.
ഈ റോഡ് ട്രിപ്പില്‍ നിങ്ങള്‍ക്ക് മഥുര,വൃന്ദാവൻ, ലക്നൗ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം.
അയോധ്യ ക്ഷേത്ര ദർശനം
അയോധ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്ബോള്‍ അയോധ്യ ക്ഷേത്രം ദര്‍ശന സമയവും ആരതിയില്‍ പങ്കെടുക്കാന്‍ പറ്റുന്ന സമയവും അറിഞ്ഞിരിക്കണം.
രാവിലെ 6.30ന് ശൃംഗാർ ആരതി ആരംഭിക്കും. രാവിലെ 7:00 മുതല്‍ 11:30 വരെയാണ് ദർശന സമയം. ഉച്ചകഴിഞ്ഞ് 02:00 മുതല്‍ രാത്രി 07:00 മണി വരേയും ദര്‍ശനമുണ്ട്. വൈകിട്ട് 7.30ന് സന്ധ്യാ ആരതി നടക്കും. ഓണ്‍ലൈൻ ആയോ അല്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നോ പാസ് എടുത്താല്‍ മാത്രമേ ആരതിയില്‍ പങ്കെടുക്കുവാൻ സാധിക്കൂ.