CareersTRENDING

റേഡിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസർ ഒഴിവുകൾ

റേഡിയോളജിസ്റ്റ് നിയമനം

കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഡി.എം.ആർ/എം.ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കില്‍ ഡി.എൻ.ബി റേഡിയോ ഡയഗ്നോസിസ്. താത്പര്യമുള്ളവർ ജനുവരി 31 നകം [email protected] ലോ നേരിട്ടോ അപേക്ഷിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോണ്‍: 0491 2504695.

Signature-ad

മെഡിക്കല്‍ ഓഫീസർ ഒഴിവ്

ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷൻ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ടി.സി.എം.സി. സർട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.

വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 25-ന് മുമ്ബായി ജില്ല കോർഡിനേറ്റർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9072302561, [email protected].

 

Back to top button
error: