NEWSPravasi

ശ്രീരാമന്റെ ചിത്രം ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ; വ്യാജവീഡിയോയുമായി വീണ്ടും സംഘപരിവാർ 

നുവരി 22 തിങ്കളാഴ്ചയായിരുന്നു അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേല്‍ തുടങ്ങി നൂറുകണക്കിന് പ്രമുഖരാണ് പങ്കെടുത്തത്.

പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ദുബായ് ബുർജ് ഖലീഫയില്‍ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരണമുണ്ടായിരുന്നു. കെട്ടിടത്തിന് മുകളില്‍ ശ്രീരാമന്റെ രൂപം വർണപ്രകാശത്തോടെ കത്തി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത്’ എന്ന കുറിപ്പോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്ന് വാർത്ത മാദ്ധ്യമങ്ങള്‍ നടത്തിയ ഫാക്റ്റ് ചെക്കിലൂടെ മനസിലായത്. ചിത്രം എഡിറ്റ് ചെയ്ത് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

Signature-ad

 

ശ്രീരാമന്റെ രൂപം ബുർജ് ഖലീഫയില്‍ തെളിയിച്ചതിന്റെ യാതൊരു ചിത്രങ്ങളോ റിപ്പോർട്ടുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാധാരണ ദിവസങ്ങളില്‍ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചാല്‍ ബൂർജ് ഖലീഫ അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഈ ചിത്രം പങ്കുവച്ച പോസ്റ്റുകള്‍ ഒന്നും തന്നെ ഔദ്യോഗിക പേജില്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ ചിത്രം റിവേഴ്സ് ഇമേജില്‍ സെർച്ച്‌ ചെയ്തപ്പോള്‍ ഇതേ സാമ്യമുള്ള മറ്റൊരു ചിത്രം ലഭിച്ചു. ഈ ചിത്രം ഏഡിറ്റ് ചെയ്ത് ശ്രീരാമന്റെ ചിത്രം  ചേർക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ മനസിലായി. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം ഡിജിറ്റലി എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Back to top button
error: